28.5 C
Kollam
Saturday 10th October, 2026 | 01:19:02 PM
Home News Kerala ഓണത്തിരക്കിനിടെ അങ്കമാലിയില്‍ വ്യാപാര സ്ഥാപനത്തില്‍ തീപിടിത്തം

ഓണത്തിരക്കിനിടെ അങ്കമാലിയില്‍ വ്യാപാര സ്ഥാപനത്തില്‍ തീപിടിത്തം

കൊച്ചി: ഓണത്തിരക്കിനിടെ അങ്കമാലിയില്‍ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം. റെയില്‍വേ സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന ‘ബാബു ട്രേഡ് ലിങ്ക്‌സ്’ എന്ന ഹോള്‍സെയില്‍ സ്ഥാപനത്തിലാണ് വൈകുന്നേരത്തോടെ തീപിടിത്തമുണ്ടായത്. തീയും കനത്ത പുകയും ഉയര്‍ന്നതോടെ പ്രദേശത്ത് പരിഭ്രാന്തി പടര്‍ന്നു.
തീപിടിത്തമുണ്ടാകുമ്പോള്‍ ജീവനക്കാരും സാധനങ്ങള്‍ വാങ്ങാനെത്തിയ ഉപഭോക്താക്കളും ഉള്‍പ്പെടെ നിരവധി പേര്‍ സ്ഥാപനത്തിലുണ്ടായിരുന്നു. തീ ആളിപ്പടരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇവര്‍ വേഗത്തില്‍ പുറത്തേക്ക് ഇറങ്ങിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. നിലവില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ വലിയ തോതില്‍ സൂക്ഷിച്ചിരുന്ന സ്ഥാപനമായതിനാല്‍ തീ അതിവേഗം പടര്‍ന്നതായാണ് വിവരം. വിവരമറിഞ്ഞ് അങ്കമാലി ഫയര്‍ സ്റ്റേഷനില്‍നിന്നുള്ള നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി.