Home Blog Page 155

അമേരിക്കയിലെ കലിഫോര്‍ണിയയില്‍ മലയാളി വനിതകള്‍ കൊല്ലപ്പെട്ടു,കൊലപ്പെടുത്തിയത് മലയാളി വനിത? സംഭവത്തില്‍ അടിമുടി ദുരൂഹത

അഞ്ജന,ആന്‍മേരി, വലത്ത് ഇവരെ കൊലപ്പെടുത്തിയതായി സംശയിക്കുന്ന അനില

കാലിഫോര്‍ണിയ: അമേരിക്കയിലെ കലിഫോര്‍ണിയയില്‍ മലയാളി വനിതകള്‍ കൊല്ലപ്പെട്ടു, സംഭവത്തില്‍ അടിമുടി ദുരൂഹത. മില്‍പീറ്റസില്‍ ഒരേ അപ്പാര്‍ട്‌മെന്റ് സമുച്ചയത്തില്‍ താമസിച്ചിരുന്ന തൃശൂര്‍ മണ്ണുത്തി സ്വദേശി അഞ്ജന ഹരിയും തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആന്‍ മേരി മാത്യുവുമാണ് കൊല്ലപ്പെട്ടത്. അയല്‍ക്കാരി കോട്ടയം മൂന്നിലവ് സ്വദേശിനി അനിലയെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ജനയെ അനില കാര്‍ ഇടിപ്പിച്ചു കൊലപ്പെടുത്തുന്നത് കണ്ടവരുണ്ട്. അതേസമയം ആനിന്റെ മൃതദേഹം ഫ്‌ലാറ്റിനുള്ളില്‍ കുത്തേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു.

കൊല്ലപ്പെട്ട അഞ്ജനയും ആനിയും കസ്റ്റഡിയിലുള്ള അനിലയും അടുത്ത സുഹൃത്തുക്കളായിരുന്നു. മൂന്ന് യുവതികളും കഴിഞ്ഞ ദിവസം ഓണാഘോഷത്തില്‍ ഒന്നിച്ചു പങ്കെടുക്കുകയും തിയേറ്ററില്‍ ഒന്നിച്ചു സിനിമ കാണാന്‍ പോവുകയും ചെയ്തിരുന്നു. അഞ്ജന അധ്യാപികയായി ജോലി ചെയ്തു വരികയായിരുന്നു. സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ വിജേഷ് ആണ് ഭര്‍ത്താവ്. ഒരു ആറുവയസ്സുകാരി മകളുണ്ട്. കോട്ടയം സ്വദേശിയായ ആനിന്റെ ഭര്‍ത്താവ് ജേക്കബ് (മിഥുന്‍) ഐ.ടി മേഖലയിലാണ് ജോലി ചെയ്യുന്നത്. രണ്ട് മക്കളുണ്ട്.

വെള്ളിയാഴ്ച ഉച്ചയ്ക്കു 12 മണിയോടെ അപ്പാര്‍ട്‌മെന്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ നീല നിറത്തിലുള്ള കാര്‍ ഒരു യുവതിയെ ഇടിച്ചുവീഴ്ത്തിയ ശേഷം ഓടിച്ചുപോയതായി ദൃക്‌സാക്ഷികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. വാഹനം ഓടിച്ചത് സ്ത്രീയാണെന്നും അവര്‍ വിവരം നല്‍കി. മില്‍പീറ്റസ് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ അഞ്ജന മരിച്ചിരുന്നു. സമീപത്തെ മറ്റൊരു കെട്ടിടത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ അഞ്ജനയെ ഇടിച്ച കാര്‍ മുന്‍ഭാഗം തകര്‍ന്ന നിലയില്‍ കിടക്കുന്നത് പൊലീസ് കണ്ടെത്തി. പിന്നാലെ വണ്ടിയോടിച്ച അനിലയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അഞ്ജന കൊല്ലപ്പെട്ടതറിഞ്ഞ് സ്ഥലത്തെത്തിയ ആനിന്റെ ഭര്‍ത്താവ് ജേക്കബാണ് വീടിനുള്ളില്‍ ഭാര്യ കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. എന്താണ് കൊലപാതകങ്ങള്‍ക്ക് കാരണം എന്ന് വ്യക്തമല്ല.

കള്ള് ഷാപ്പുകളിൽ ടച്ചിങ്സ് നൽകുന്നതിൽ നിയന്ത്രണം

എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ ശുദ്ധി’യിലൂടെ കള്ള് ഷാപ്പുകളിൽ ടച്ചിങ്സ് നൽകുന്നതിൽ നിയന്ത്രണം. പാക്കറ്റിൽ അല്ലാതെ വിൽക്കുന്നവയ്ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസ് വേണമെന്നാണ് നിബന്ധന. കോട്ടയത്ത് ഷാപ്പിൽ മീൻ തലക്കറി കഴിച്ച് ഒരാൾ മരിച്ച സാഹചര്യത്തിലാണ് നടപടി. പുഴുങ്ങിയ മുട്ട നൽകണമെങ്കിൽ പോലും ലൈസൻസ് വേണമെന്ന തരത്തിലുള്ള കടുത്ത നിബന്ധനകളിൽ ഷാപ്പ് മുതലാളിമാർ പ്രതിഷേധത്തിൽ ആണെങ്കിലും ഉപഭോക്താക്കൾ തീരുമാനത്തെ ഇരു കൈ നീട്ടി സ്വീകരിക്കുകയാണ്.

ആറന്മുള ഉതൃട്ടാതി ജലമേളയിൽ മേലുകര, കോറ്റാത്തൂർ പള്ളിയോടങ്ങൾ വിജയികളായി

ആറന്മുള ഉതൃട്ടാതി ജലമേളയിൽ വിജയികളായി മേലുകര, കോറ്റാത്തൂർ പള്ളിയോടങ്ങൾ. എ ബാച്ച് ഭാഗത്തിൽ മേലുകര ഒന്നാമതെത്തിയപ്പോൾ ബി ബാച്ച് ഫൈനലിലാണ് കോറ്റാത്തൂർ കൈതക്കോടും മന്നം ട്രോഫിയിൽ മുത്തമിട്ടത്. തുടർച്ചയായി രണ്ടാം തവണയാ ണ് മേലുകര മന്നം ട്രോഫി സ്വന്തമാക്കിയത്. കോറ്റാത്തൂരിനിത് ഹാട്രിക് നേട്ടം.

പമ്പയാറിന്റെ ഓളപ്പരപ്പിലരങ്ങേറിയ പള്ളിയോടങ്ങളുടെ പകൽപൂരത്തിന് ഇക്കുറിയും ആവേശം ഇരട്ടിയായിരുന്നു. Aബാച്ച് -ഫൈനലിൽ മേലുകരയ്ക്കൊപ്പം
കോയിപ്രം,മല്ലപ്പുഴശ്ശേരി, ഇടശ്ശേരിമല കിഴക്ക് പള്ളിയോടങ്ങൾ 4 മിനിറ്റ് 33 സെക്കന്റിൽ ഫിനിഷിംഗ് പോയിന്റിലേക്ക്.
മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിൽ മേലുകരയ്ക്ക് രണ്ടാം തവണയും മിന്നും വിജയം.

ബി ബാച്ചിൽ ഫൈനലിലെത്തിയ വൻന്മഴി,തോട്ടപ്പുഴശ്ശേരി,മംഗലം പള്ളിയോടങ്ങളെ പിന്നിലാക്കിയാണ് കോറ്റാത്തൂർ ഹാട്രിക് വിജയം സ്വന്തമാക്കിയത്

കരയാരവങ്ങളുടെയും വഞ്ചിപ്പാട്ടിന്റെയും അവേശത്തിന്റെ പരകോടിയിൽ പള്ളിയോട സേവാസംഘം ഭാരവാഹികളിൽ നിന്നും വിജയികൾ ട്രോഫികൾ ഏറ്റുവാങ്ങി

വരും വർഷങ്ങളിലും വിജയം ആവർത്തിക്കുമെന്ന ആത്മവിശ്വാസത്തോടെ പാട്ടും പാടി വിജയികളുടെ മടക്കം

മലയാളക്കരയെ ഞെട്ടിച്ച മലപ്പുറം പോലീസിന്റെ രാസ ലഹരി വേട്ട, ഉറവിടം തേടി പോലീസ്

മലപ്പുറം. ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ കോയമ്പത്തൂരിൽ നിന്നും പത്തുകോടിയുടെ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ ഉറവിടം തേടി പൊലീസ്. പിടിയിലായ പ്രതികൾക്ക്, അന്തർസംസ്ഥാന ബന്ധങ്ങൾ ഉള്ള മറ്റൊരു സംഘം സാമ്പത്തിക സഹായം നൽകിയെന്നാണ് പൊലീസ് നിഗമനം. കേസിന്റെ തുടർ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു

മലയാളക്കരയെ ഞെട്ടിച്ച മലപ്പുറം പോലീസിന്റെ രാസ ലഹരി വേട്ടയിലാണ് ഉറവിടം തേടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കുന്നത്. കോയമ്പത്തൂരിൽനിന്ന് 12.80 കിലോഗ്രാം എംഡിഎംഎയുമായി പൊലീസ് പിടിയിലായ മലയാളി യുവാക്കൾ ലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണികളെന്നാണ് സൂചന. കേരളത്തിലെ മലബാർ ജില്ലകൾ കേന്ദ്രീകരിച്ച് രാസലഹരിയെത്തിക്കുന്ന സംഘത്തിൽപ്പെട്ടവരാണ് ഇന്നലെ പിടിയിലായത്. ഇവർക്ക് ലഹരി എത്തിയത് നാഗ്പൂരിൽ നിന്ന് ആണെന്നാണ് സൂചന. കേസിൽ രാജ്യാന്തര ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അഡംബര വാഹനത്തിൽ രഹസ്യ അറകൾ ഉണ്ടാക്കിയാണ് എംഡിഎംഎ വിതരണം ചെയ്യുന്നത്. ലഹരിയുടെ ഉറവിടം കണ്ടെത്തുന്നതിനായി മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് പോലീസിന്റെ നീക്കങ്ങൾ

ഇതിനിടെ സംസ്ഥാനത്ത് MDMA വ്യാപനം രൂക്ഷമാണെന്ന് തെളിയിക്കുന്ന ഞെട്ടിക്കുന്ന കണക്കാണ് പുറത്തുവരുന്നത്. 25 കോടിയിൽ അധികം രൂപ വിപണി മൂല്യം വരുന്ന 35 കിലോയിലധികം MDMA ആണ് ഇന്നലെ വരെ സംസ്ഥാനത്ത് പിടിച്ചെടുത്തത്.
മലപ്പുറം ജില്ലയാണ് MDMA വേട്ടയിൽ മുന്നിലുള്ളത്. കൊച്ചിയാണ് തൊട്ടു പിന്നിൽ.
പതിനായിരത്തിലധികം പേരെയാണ്
ഓപ്പറേഷൻ തൂഫാൻ വഴി ഇതുവരെ അറസ്റ്റ് ചെയ്തത്.

സംസ്ഥാനത്തെ ജില്ലാ-ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സ ,നിർണായക പദ്ധതിക്ക് ഇന്ന് പുനലൂർ ഗവൺമെൻ്റ് ആശുപത്രിയില്‍ തുടക്കമാകും

തിരുവനന്തപുരം. സംസ്ഥാനത്തെ ജില്ലാ-ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സ നൽകുന്ന നിർണായക പദ്ധതിക്ക് ഇന്ന് തുടക്കമാകും. ആദ്യ ഘട്ടമെന്നോണം പുനലൂർ ഗവൺമെൻ്റ് ആശുപത്രിയിലാണ് പദ്ധതി നടപ്പാക്കുക. സർജറി ഉൾപ്പടെ അഞ്ച് വിഭാഗങ്ങളിൽ ഇതോടെ സ്പെഷ്യലിറ്റി സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാകും.

ഗ്രാമീണ മലയോര തീരദേശ മേഖലകളിൽ അടക്കം ഏറെ പ്രയോജനപ്പെടുന്നതാണ് ആരോഗ്യ വകുപ്പിൻ്റെ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സ പദ്ധതി. സംസ്ഥാനത്തെ ജില്ല – ജനറൽ ആശുപത്രികളിൽ ലക്ഷ്യമിടുന്ന പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് നാളെ പുനലൂർ ഗവണമെൻ്റ് ആശുപത്രിയിൽ പ്രവർത്തനം തുടങ്ങും. അടിയന്തര ചികിത്സ ആവശ്യമായ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലാണ് 24 മണിക്കൂർ വിദ്ഗധരുടെ സേവനം ലഭ്യമാക്കുക. മെഡിസിൻ, സർജറി, പീഡിയാട്രിക്സ്, ഓർത്തോ, ഗൈനക്കോളജി വിഭാഗങ്ങളിൽ ഇതോടെ മുഴുവൻ സമയ സേവനം ലഭ്യമാകും. മെഡിക്കൽ കോളേജുകളിലെ തിരക്ക് കുറയുമെന്നുള്ളതാണ് പദ്ധതിയുടെ മറ്റൊരു പ്രത്യേകത. കൂടാതെ റോഡ് അപകടങ്ങൾ, ഹൃദായാഘാതം തുടങ്ങി അടിയന്തര സാഹചര്യങ്ങളിൽ പ്രാദേശികമായി തന്നെ വിദ്ഗധ ചികിത്സ ലഭ്യമാകും. നിലവിൽ രാവിലെ 8 മുതൽ രാത്രി എട്ടു വരെ ഡോക്ടർമാർ ആശുപത്രിയിൽ ഉണ്ടാകുന്ന തരത്തിലാണ് ക്രമീകരണം. 8 മണിക്ക് ശേഷം ഓൺ കോളിലും സേവനം ലഭ്യമാകും. ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തെ ജില്ലാ-ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സ നൽകുന്ന നിർണായക പദ്ധതിക്ക് നാളെ തുടക്കമാകും. ആദ്യ ഘട്ടമെന്നോണം പുനലൂർ ഗവൺമെൻ്റ് ആശുപത്രിയിലാണ് പദ്ധതി നടപ്പാക്കുക. സർജറി ഉൾപ്പടെ അഞ്ച് വിഭാഗങ്ങളിൽ ഇതോടെ സ്പെഷ്യലിറ്റി സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാകും.

ഗ്രാമീണ മലയോര തീരദേശ മേഖലകളിൽ അടക്കം ഏറെ പ്രയോജനപ്പെടുന്നതാണ് ആരോഗ്യ വകുപ്പിൻ്റെ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സ പദ്ധതി. സംസ്ഥാനത്തെ ജില്ല – ജനറൽ ആശുപത്രികളിൽ ലക്ഷ്യമിടുന്ന പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് നാളെ പുനലൂർ ഗവണമെൻ്റ് ആശുപത്രിയിൽ പ്രവർത്തനം തുടങ്ങും. അടിയന്തര ചികിത്സ ആവശ്യമായ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലാണ് 24 മണിക്കൂർ വിദ്ഗധരുടെ സേവനം ലഭ്യമാക്കുക. മെഡിസിൻ, സർജറി, പീഡിയാട്രിക്സ്, ഓർത്തോ, ഗൈനക്കോളജി വിഭാഗങ്ങളിൽ ഇതോടെ മുഴുവൻ സമയ സേവനം ലഭ്യമാകും. മെഡിക്കൽ കോളേജുകളിലെ തിരക്ക് കുറയുമെന്നുള്ളതാണ് പദ്ധതിയുടെ മറ്റൊരു പ്രത്യേകത. കൂടാതെ റോഡ് അപകടങ്ങൾ, ഹൃദായാഘാതം തുടങ്ങി അടിയന്തര സാഹചര്യങ്ങളിൽ പ്രാദേശികമായി തന്നെ വിദ്ഗധ ചികിത്സ ലഭ്യമാകും. നിലവിൽ രാവിലെ 8 മുതൽ രാത്രി എട്ടു വരെ ഡോക്ടർമാർ ആശുപത്രിയിൽ ഉണ്ടാകുന്ന തരത്തിലാണ് ക്രമീകരണം. 8 മണിക്ക് ശേഷം ഓൺ കോളിലും സേവനം ലഭ്യമാകും. ആദ്യ ഘട്ടത്തിൽ പദ്ധതിക്കെതിരെ സർക്കാർ ഡോക്ടർമാരുടെ സംഘടന അടക്കം രംഗത്ത് എത്തിയെങ്കിലും നിലവിൽ പദ്ധതിയോട് സഹകരിക്കാനാണ് തീരുമാനം. മൂന്ന് മാസത്തിനകം പുതിയ തസ്തികകൾ തയ്യാറാക്കും, ഒരു മാസത്തിനുള്ളിൽ സ്ഥാനക്കയറ്റ നടപടികൾ പൂർത്തിയാക്കും,
വേഗത്തിൽ ഒഴിവുകൾ നികത്തും എന്നിവയാണ് സർക്കാർ ഡോക്ടർമാർക്ക് നൽകിയിരിക്കുന്ന ഉറപ്പ്. ആറ് മാസത്തിനകം സംസ്ഥാനത്തെ മറ്റ് ജില്ല ജനറൽ ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം.പദ്ധതിക്കെതിരെ സർക്കാർ ഡോക്ടർമാരുടെ സംഘടന അടക്കം രംഗത്ത് എത്തിയെങ്കിലും നിലവിൽ പദ്ധതിയോട് സഹകരിക്കാനാണ് തീരുമാനം. മൂന്ന് മാസത്തിനകം പുതിയ തസ്തികകൾ തയ്യാറാക്കും, ഒരു മാസത്തിനുള്ളിൽ സ്ഥാനക്കയറ്റ നടപടികൾ പൂർത്തിയാക്കും,
വേഗത്തിൽ ഒഴിവുകൾ നികത്തും എന്നിവയാണ് സർക്കാർ ഡോക്ടർമാർക്ക് നൽകിയിരിക്കുന്ന ഉറപ്പ്. ആറ് മാസത്തിനകം സംസ്ഥാനത്തെ മറ്റ് ജില്ല ജനറൽ ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം.

തെറ്റ് പറ്റിയത് ജനങ്ങള്‍ക്കാണെന്ന് രാഷ്ട്രീയമായി വിശദീകരിച്ച സ്ഥിതിക്ക് ഇനിയെന്ത് തെറ്റ് തിരുത്തല്‍? ,വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എ

കണ്ണൂര്‍: പയ്യന്നൂരിലെ തോല്‍വിയില്‍ സിപിഎം വിശദീകരണ യോഗത്തിലെ പിണറായി വിജയന്റെ പ്രസ്താവനയെ വിമര്‍ശിച്ച് വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എ. പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദി പാര്‍ട്ടിയല്ല അണികളാണെന്നും, തെറ്റ് പറ്റിയത് പാര്‍ട്ടിക്കല്ല, വോട്ടര്‍മാര്‍ക്കാണെന്നുമാണ് പിണറായി വിജയന്‍ പറയുന്നത്. പിണറായിയുടെ പ്രസംഗത്തിന് ഭീഷണിയുടെ സ്വരമാണെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെടും മുന്നേയും വടകരയില്‍ ഇതുപോലൊരു രാഷ്ട്രീയ വിശദീകരണ യോഗം നടത്തിയിട്ടുണ്ട് പാര്‍ട്ടി. വിശദീകരിക്കാന്‍ ചെന്ന നേതാവ് ചെങ്കൊടി താഴ്ത്താന്‍ ടിപിയോട് ആക്രോശിച്ചു ദിവസങ്ങള്‍ക്കുള്ളിലാണ് മൃഗീയമായി ടിപി കൊല്ലപ്പെട്ടത്. സിപിഎം കേന്ദ്ര കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വന്നപ്പോഴുണ്ടായ നേരിയ പ്രതീക്ഷയും അവസാനിച്ചിരിക്കുന്നു. ഒരു തിരുത്തലിനും പാര്‍ട്ടി തയ്യാറല്ലെന്നും, തെറ്റ് പറ്റിയത് ജനങ്ങള്‍ക്കാണെന്നും രാഷ്ട്രീയമായി വിശദീകരിച്ച സ്ഥിതിക്ക് ഇനിയെന്ത് തെറ്റ് തിരുത്തല്‍?

തോറ്റത് പാര്‍ട്ടിയല്ല, ജനങ്ങളാണെന്നും, തെറ്റ് പറ്റിയത് പാര്‍ട്ടിക്കല്ല ജനങ്ങള്‍ക്കാണ്, അത് കൊണ്ട് തന്നെ തെറ്റ് തിരുത്തി തിരിച്ചു വരേണ്ടതും ജനങ്ങളാണ് എന്ന പ്രഖ്യാപനമാണ് പിണറായി വിജയനും, പിണറായിയുടെ കയ്യാളായ കെകെ രാഗേഷും നടത്തിയത്. കെകെ രാഗേഷിന്റെ വിതണ്ഡവാദങ്ങളുടെ ആവര്‍ത്തനത്തെയോ, പകലിനെ രാത്രിയായി കാണണം എന്ന പിണറായി വിജയന്റെ ശാഠ്യത്തേയോ ഭയക്കുന്നില്ല. നേതാക്കളുടെ അഹംഭാവം, അഴിമതി, സ്വജനപക്ഷപാതം, ആര്‍ഭാടജീവിതം എന്നിവയെ കുറിച്ച് ജനങ്ങള്‍ ആരും കണ്ടില്ലെന്നാണോ പാര്‍ട്ടി ഇപ്പോഴും വിചാരിക്കുന്നത്?. വി കുഞ്ഞികൃഷ്ണന്‍ ചോദിക്കുന്നു.

കുഞ്ഞികൃഷ്ണന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

പയ്യന്നൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പിണറായി വിജയന്‍ സംസാരിക്കുന്നത് കേട്ടപ്പോള്‍ എനിക്കോര്‍മ്മ വന്നത് സഖാവ് കെ ദാമോദരനെയാണ്. 1957 ല്‍ ഇഎംഎസ് മന്ത്രിസഭാ കാലത്ത് കൊല്ലം ചന്ദനത്തോപ്പിലെ ഹിന്ദുസ്ഥാന്‍ കാഷ്യൂ ഫാക്ടറിയില്‍ ബോണസിനും മറ്റ് അവകാശങ്ങള്‍ക്കുമായി സമരം നടത്തിയ തൊഴിലാളികളെ, തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടി അധികാരത്തിലിരിക്കെ പോലീസ് വെടിവച്ചു കൊലപ്പെടുത്തിയപ്പോള്‍, ഈ സംഭവത്തെ പൊതു യോഗങ്ങളില്‍ സഖാവ് കെ ദാമോദരന് ന്യായീകരിക്കേണ്ടി വന്ന ഒരു സന്ദര്‍ഭമുണ്ട് ചരിത്രത്തില്‍.

അവകാശങ്ങള്‍ക്ക് വേണ്ടി തെരുവില്‍ ഇറങ്ങി സമരം ചെയ്ത അടിസ്ഥാന വര്‍ഗ്ഗ തൊഴിലാളികളായ സഖാക്കള്‍ മരണപ്പെട്ടപ്പോള്‍ പാര്‍ട്ടി നിര്‍ദേശപ്രകാരം വെടിവെപ്പിനെ ന്യായീകരിച്ച് സംസാരിക്കാന്‍ ഇടവന്ന സഖാവ് കെ ദാമോദരന്‍ വിഷാദനായി വീട്ടില്‍ തിരിച്ചു വന്നതും, പറഞ്ഞു പോയ നട്ടാല്‍ കുരുക്കാത്തതും, സാമാന്യ ബുദ്ധിക്ക് യോജിക്കാത്തതും, കമ്മ്യൂണിസ്റ്റ് നിലപാടുകള്‍ക്ക് വിരുദ്ധമായതുമായ ന്യായീകണങ്ങണോര്‍ത്ത് വായില്‍ വിരല്‍ കുത്തിയിറക്കി ഛര്‍ദിച്ച കഥ കേട്ടിട്ടുണ്ട് മുന്‍പ്. ചെയ്ത പ്രവര്‍ത്തിയെ ന്യായീകരിക്കാന്‍ സാധിക്കാതെ ഉറക്കം നഷ്ടപ്പെട്ട, പിന്നീട് പാര്‍ട്ടി നിര്‍ദേശിച്ചിട്ടും ആ വെടിവയ്പ്പിനെ കുറിച്ച് പ്രസംഗിച്ച് ന്യായീകരിക്കാന്‍ തയ്യാറാകാത്ത സഖാവ് കെ ദാമോദരന്റെ പാരമ്പര്യമുള്ള അതേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് കൊണ്ട് തന്നെയല്ലേ പിണറായി വിജയന്‍ ബഹുജനങ്ങളോടും, പാര്‍ട്ടിക്കാരോടും പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദി പാര്‍ട്ടിയല്ല അണികളാണെന്നും, തെറ്റ് പറ്റിയത് പാര്‍ട്ടിക്കല്ല, വോട്ടര്‍മാര്‍ക്കാണെന്നും പ്രസംഗിക്കുന്നത്!

ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെടും മുന്നേയും വടകരയില്‍ ഇതുപോലൊരു രാഷ്ട്രീയ വിശദീകരണ യോഗം നടത്തിയിട്ടുണ്ട് പാര്‍ട്ടി. വിശദീകരിക്കാന്‍ ചെന്ന നേതാവ് ചെങ്കൊടി താഴ്ത്താന്‍ ടിപിയോട് ആക്രോശിച്ചു ദിവസങ്ങള്‍ക്കുള്ളിലാണ് മൃഗീയമായി ടിപി കൊല്ലപ്പെട്ടത്. എന്നാല്‍ പയ്യന്നൂരില്‍ ‘പാര്‍ട്ടിയെ വഞ്ചിച്ചവരാരും പിന്നീട് വളര്‍ന്നിട്ടില്ലെന്നും രക്തസാക്ഷി ധനരാജിന്റെ പേരിനി ഉച്ഛരിച്ചു പോകരുതെന്നുമാണ്’ നേതാക്കള്‍ പറഞ്ഞതെന്ന് മാത്രം. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ പോലുമാക്കാതെ നേരത്തെ മറ്റെല്ലാവരും നിരന്തരം പറഞ്ഞതൊക്കെ തന്നെ പിണറായിയും ആവര്‍ത്തിച്ചു എന്നതൊഴിച്ചാല്‍ പുതുമയുള്ള മറ്റൊന്നും അദ്ദേഹം പറഞ്ഞതായി കേട്ടില്ല. എന്തായാലും സിപിഎം കേന്ദ്ര കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വന്നപ്പോഴുണ്ടായിരുന്ന നേരിയ പ്രതീക്ഷയും ഇതോടെ അവസാനിച്ചിരിക്കുന്നു. ഒരു തിരുത്തലിനും പാര്‍ട്ടി തയ്യാറല്ലെന്നും, തെറ്റ് പറ്റിയത് ജനങ്ങള്‍ക്കാണെന്നും രാഷ്ട്രീയമായി വിശദീകരിച്ച സ്ഥിതിക്ക് ഇനിയെന്ത് തെറ്റ് തിരുത്തല്‍? അണികളുടെ നേതൃത്വത്തെ തിരുത്താനുള്ള ശ്രമത്തെ ഇനിയും തിരിച്ചറിയാത്ത നേതൃത്വത്തെ കാലക്രമത്തില്‍ അതേ അണികള്‍ തച്ചുടക്കുമോ എന്നത് കണ്ട് തന്നെ അറിയാം.

മഹത്തായ കമ്മ്യൂണിസ്റ്റ് പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിച്ചും, തിരുത്തല്‍ ശക്തിയായി നിലനിന്നും ഇന്നാട്ടിലെ ജനങ്ങള്‍ തോല്‍പ്പിച്ചതാണ് പയ്യന്നൂരില്‍ സിപിഎംനെ. അതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്നും, തോറ്റത് പാര്‍ട്ടിയല്ല, പാര്‍ട്ടി സ്ഥാനാര്‍ത്ഥിയല്ല ജനങ്ങളാണെന്നും, തെറ്റ് പറ്റിയത് പാര്‍ട്ടിക്കല്ല ജനങ്ങള്‍ക്കാണ്, അത് കൊണ്ട് തന്നെ തെറ്റ് തിരുത്തി തിരിച്ചു വരേണ്ടതും ജനങ്ങളാണ് എന്ന പ്രഖ്യാപനമാണ് പിണറായി വിജയനും, പിണറായി വിജയന്റെ കയ്യാളായ കെകെ രാഗേഷും പയ്യന്നൂരിലും മാത്തിലും നടത്തിയ പ്രസംഗത്തിന്റെ ആകെ തുക.

ഞങ്ങള്‍ നേതൃത്വത്തിന് യാതൊരുവിധ തെറ്റും സംഭവിച്ചിട്ടില്ല, സംഭവിക്കില്ല, ഇനി സംഭവിച്ചാല്‍ തന്നെ അത് ഞങ്ങള്‍ അംഗീകരിക്കില്ല. തെറ്റു സംഭവിച്ചിരിക്കുന്നതെല്ലാം വോട്ട് ചെയ്ത ജനങ്ങള്‍ക്കാണ്. അത് കൊണ്ടവര്‍ എത്രയും വേഗത്തില്‍ തെറ്റ് തിരുത്തി തിരികെ വരണമെന്നും, ബഹുജനങ്ങളോട് ഞങ്ങള്‍ വസ്തുതയല്ലാതെ മറ്റൊന്നും പറയാറില്ലെന്നതുമാണ് 60 ശതമാനം വോട്ട് ഷെയറുള്ള മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് ആകെ പറയാനുള്ള രാഷ്ട്രീയ വിശദീകരണം! ആളുകളെ തെറ്റുദ്ധരിപ്പിച്ചു നേടിയ വിജയം, കള്ളം പറഞ്ഞു നേടിയ വിജയം തുടങ്ങിയ വാദങ്ങള്‍ ഇങ്ങനെ നിരന്തരം പറയുമ്പോള്‍ പിന്നെ എന്താണ് നിങ്ങള്‍ക്ക് പറയാനുള്ള സത്യമെന്ന് ജനങ്ങള്‍ തിരിച്ചു ചോദിക്കില്ലെന്നാണോ കരുതുന്നത്? വിഷയങ്ങളെ വക്രീകരിച്ച് ആളുകളെ കബളിപ്പിക്കുന്ന ശീലത്തില്‍ നിന്ന് രാകേഷിനും പിണറായിക്കും ഇനി എന്നാണ് മാറ്റമുണ്ടാവുക?

കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ടില്‍ സംഘടനാപരമായ ദൗര്‍ബല്യങ്ങളെ പറ്റി പറയുന്ന ഭാഗത്ത് നേതാക്കളുടെ അഹംഭാവം, അഴിമതി, സ്വജനപക്ഷപാതം, ആര്‍ഭാടജീവിതം എന്നിവയെ കുറിച്ച് കൃത്യമായി തന്നെ പരാമര്‍ശിക്കുന്നത് ഈ ജനങ്ങള്‍ ആരും കണ്ടില്ലെന്നാണോ പാര്‍ട്ടി ഇപ്പോഴും വിചാരിക്കുന്നത്? പയ്യന്നൂരിലും, തളിപ്പറമ്പിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച വന്ന കാര്യവും, ജില്ല കമ്മറ്റി അത് അംഗീകരിച്ച കാര്യവും ഇതേ കേന്ദ്ര കമ്മറ്റി റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നില്ലേ? ഇതൊക്കെ അറിയുന്ന കെകെ രാകേഷ് പറയുന്നു പാര്‍ട്ടി ഫണ്ടില്‍ ഒരു വെട്ടിപ്പും നടന്നിട്ടില്ല, ടിഐ മധുസൂധനനെ സ്ഥാനാര്‍ത്ഥി ആക്കാതിരുന്നാല്‍ വി കുഞ്ഞികൃഷ്ണന്‍ പറയുന്നത് പാര്‍ട്ടി അംഗീകരിച്ചു എന്ന് ജനങ്ങള്‍ തെറ്റിദ്ധരിക്കും, അത് കൊണ്ടാണ് സ്ഥാനാര്‍ത്ഥിയാക്കിയത് എന്ന്! പാര്‍ട്ടിയേക്കാള്‍ വലിയ വ്യക്തി താല്പര്യമായിരുന്നു ആ തീരുമാനത്തിന് പിറകില്ലെന്ന് മനസ്സിലാക്കാന്‍ ഇതില്‍ കൂടുതല്‍ ഒരു വിശദീകരണവും നിങ്ങളിനി ഇന്നാട്ടിലെ ജനങ്ങള്‍ക്ക് നല്‍കാനില്ല!

ഞങ്ങള്‍ തിരെഞ്ഞെടുപ്പില്‍ പോരാടിയത് ജയിക്കാനല്ലെന്നും, സര്‍വ്വതന്ത്ര സ്വതന്ത്രന്‍ എന്ന നിലയില്‍ എന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് ശേഷമാണ് യുഡിഎഫ് പിന്തുണ നല്‍കിയത് എന്നും, എനിക്ക് പിന്തുണ തന്നത് സംബന്ധിച്ച് യുഡിഎഫ് ല്‍ ആദ്യ ഘട്ടത്തില്‍ അസ്വാരസ്യം പ്രകടമായിരുന്നു എന്നുമൊക്കെ ഞാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. അപ്പോഴെല്ലാം ഏത് പ്രതിസന്ധി ഘട്ടത്തിലും ഉരുക്ക് കോട്ട പോലെ നിലനില്‍ക്കുന്ന പയ്യന്നൂര്‍ മണ്ഡലത്തില്‍, ഏതൊരു പ്രതിസന്ധിഘട്ടത്തിലും 50 ശതമാനത്തിന് മുകളില്‍ വോട്ട് ലഭിക്കുന്ന മണ്ഡലത്തില്‍, ആരൊക്കെ വന്നാലും പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന നിങ്ങളുടെ അമിത ആത്മവിശ്വാസമാണ് പയ്യന്നൂരിലെ ജനം തിരുത്തി കുറിച്ചത്. അന്‍പതിനായിരം എന്ന മൃഗീയ ഭൂരിപക്ഷത്തെ കാര്യമായ പിന്തുണയില്ലാതെ ഒരാള്‍ വെല്ലുവിളിക്കുന്നത് പുച്ഛത്തോടെ മാത്രമാണ് നിങ്ങള്‍ നോക്കി കണ്ടത്. 5 ആളുകള്‍ ചേര്‍ന്ന് നില്‍ക്കാനില്ലാത്തവര്‍ എന്ന പരിഹാസമാണ് നിങ്ങള്‍ ആദ്യാവസാനം ഞങ്ങള്‍ക്കെതിരെ ചൊരിഞ്ഞത്. പയ്യന്നൂരിന്റെ രാഷ്ട്രീയ മനസിനെ നിങ്ങള്‍ വിലകുറച്ച് കണ്ടു. ഇന്നാട്ടിലെ ജനങ്ങളുടെ ആത്മാഭിമാനത്തെ നിങ്ങള്‍ ചോദ്യം ചെയ്തു. കായികമായി ഞങ്ങളെ നിങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചു. ഭീഷണി മുഴക്കി ഭയപ്പെടുത്താന്‍ നോക്കി. ഇതിന്റെ ഫലമാണ് നിങ്ങള്‍ നേരിട്ട വന്‍ പരാജയം. എന്നിട്ടും നിങ്ങളുടെ അഹന്തയ്ക്കും സ്വജനപക്ഷപാതത്തിനും ഒരു മാറ്റവുമുണ്ടായിട്ടില്ല. ഒരു തിരുത്തലുമില്ല. നിങ്ങള്‍ എന്തും പറയും, എങ്ങനെയും പറയും, എത്ര വക്രീകരിച്ചും പറയും. അത് എല്ലാവരും അംഗീകരിക്കണം എന്ന നിങ്ങളുടെ നിര്‍ബന്ധ ബുദ്ധിയാണ് ആദ്യം ഇല്ലാതാവേണ്ടത്. ജനങ്ങള്‍ ഇതൊക്കെ ഓഡിറ്റ് ചെയ്യുന്ന കാലത്തിലാണ് ജീവിക്കുന്നതെന്ന ബോധ്യമാണ് ഇനിയെങ്കിലും ഉണ്ടാക്കി എടുക്കേണ്ടത്.

മുന്‍ എംഎല്‍എ ടിഐ മധുസൂദനനെ സംരക്ഷിക്കാന്‍ നോക്കുന്നതിനിടയില്‍ നിങ്ങള്‍ പോലുമറിയാതെ നിങ്ങള്‍ പറഞ്ഞ ഒരു കാര്യമുണ്ട്, പയ്യന്നൂരിലെ ഫണ്ട് വിനിയോഗത്തില്‍ പാളിച്ച വന്നിട്ടുണ്ടെന്ന്. കണക്ക് പറയാന്‍ ഞങ്ങള്‍ വൈകിപ്പോയിട്ടുണ്ടെന്ന്, രണ്ടും മൂന്നും തവണ ഓഡിറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന്, അതിന്റെ വിശദീകരണമാണ് പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം തന്നെ ആ കണക്ക് ഓഡിറ്റ് ചെയ്ത ഞാന്‍ പുറത്ത് വിട്ടതെന്ന് നിങ്ങള്‍ എന്തേ മറന്ന് പോയത്?

CMRL അഴിമതിയില്‍ ഭഗഭാക്കായ, മുതലാളിത്തത്തിന്റെ ചങ്ങാതി ആയ, കര്‍ഷകവര്‍ഗ്ഗ തൊഴിലാളികള്‍ കെട്ടിപ്പടുത്ത പ്രസ്ഥാനത്തെ സ്വന്തം സാമ്പത്തികാഭിവൃതിക്കുള്ള ഉപാധിയാക്കിയ, അഴിമതിയുടെ തെളിവുകളും റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടും അതിനെ കുറിച്ചൊരക്ഷരം മിണ്ടാതെ, എന്റെ കൈ ശുദ്ധമാണെന്നും മടിയില്‍ കനമില്ലെന്നും പറയാന്‍ യാതൊരു മടിയില്ലാത്ത പിണറായി വിജയന്റെ ബോധമല്ല പക്ഷെ, ഞങ്ങളെ മുന്നോട്ട് നയിക്കുന്ന കമ്മ്യൂണിസ്റ്റ് ബോധം. അതുകൊണ്ട് തന്നെ കെകെ രാഗേഷിന്റെ വിതണ്ഡവാദങ്ങളുടെ ആവര്‍ത്തനത്തെയോ, പകലിനെ രാത്രിയായി കാണണം എന്ന പിണറായി വിജയന്റെ ശാഠ്യത്തേയോ ഭയക്കുന്നില്ല. അതിന് മുന്നില്‍ കീഴടങ്ങുന്നുമില്ല.

എന്റെ വിധേയത്വം ഒരു കാലത്തും നേതാക്കളോടായിരുന്നില്ല. എല്ലാ കാലത്തുമത് ആശയത്തോടും സത്യത്തോടുമായിരുന്നു. ഇനി അങ്ങോട്ടും അത് അങ്ങനെ തന്നെ ആയിരിക്കും. അതുകൊണ്ട് സത്യത്തിന്റെ ശക്തിയില്‍ ആരംഭിച്ച ഈ പോരാട്ടം സത്യത്തിന്റെ പിന്തുണയില്‍ തന്നെ മുന്നോട്ട് പോകും. സത്യത്തിന്റെ വിജയത്തില്‍ ലക്ഷ്യപ്രാപ്തി കൈവരിക്കും.

നേതാക്കള്‍ മാറുന്നതിനനുസരിച്ചു മാറുന്നതല്ല ഞങ്ങളാരും ഉയര്‍ത്തി പിടിക്കുന്ന മൂല്യ ബോധ്യവും, വര്‍ഗ രാഷ്ട്രീയവും, രാഷ്ട്രീയ ബോധവും. നിങ്ങളെത്ര വിശദീകരണ യോഗങ്ങള്‍ നടത്തിയാലും, ഭീഷണി മുഴക്കിയാലും, ഇല്ലാതാക്കാന്‍ ശ്രമിച്ചാലും, ഇനി ഞങ്ങളില്‍ ആരെ എങ്കിലും ഇല്ലാതാക്കിയാല്‍ തന്നെയും ബാക്കി ആവുന്ന മനുഷ്യര്‍ ഈ സമൂഹത്തില്‍ ഇറങ്ങി ചെന്ന് വര്‍ദ്ധിത വീര്യത്തോടെ പോരാടുക തന്നെ ചെയ്യും.

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ച്ച നടത്തി, മൂന്നുപേര്‍ അറസ്റ്റില്‍

തൃശൂര്‍. തോളൂരില്‍ വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പീച്ചി പാണഞ്ചേരി പുളിക്കല്‍ സന്തോഷ് (കല്‍ക്കി, 44), മണലൂര്‍ എങ്ങണ്ടി വീട്ടില്‍ സജിത(46), ശ്രീനാരായണപുരം കോതപറമ്പ് കാരിയെഴുത്ത് അഖില (35) എന്നിവരാണ് പിടിയിലായത്. പറപ്പൂര്‍ സെന്ററില്‍ തുണിക്കട നടത്തുന്ന നാലകത്ത് സക്കീറിന്റെ വീട്ടില്‍ 20നാണ് മോഷണം നടന്നത്.

മകളുടെ കല്യാണ ആവശ്യങ്ങള്‍ക്കും മറ്റുമായി സൂക്ഷിച്ചുവച്ച ആഭരണങ്ങളാണ് കവര്‍ച്ച ചെയ്തത്. ഓണക്കാലമായതിനാല്‍ കടയടക്കാന്‍ വൈകിയ വീട്ടുടമ രാത്രി ഒരു മണിക്ക് വീട്ടില്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിലെ പ്രധാനിയായ സന്തോഷിനെ വലപ്പാട് ബീച്ച് പരിസരത്തു നിന്ന് പിടികൂടിയത്.

ഇയാള്‍ ജില്ലയിലും പുറത്തും ഒട്ടനവധി മോഷണക്കേസുകളിലെ പ്രതിയാണെന്നും കര്‍ണാടകയിലെ സ്വര്‍ണക്കൊള്ള കേസിലും ഇയാള്‍ക്ക് ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു. മോഷണ മുതലുകള്‍ വില്‍ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി പ്രതിയെ സഹായിച്ച കുറ്റത്തിനാണ് മറ്റു രണ്ട് പേരെ അറസ്റ്റ് ചെയ്തത്. ഇനി ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

തീപിടിച്ച കാറില്‍ ഒരാള്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂരില്‍ തീപിടിച്ച കാറില്‍ ഒരാള്‍ മരിച്ച നിലയില്‍. വെങ്ങാനൂര്‍ അയ്യങ്കാളി സ്‌കൂളിന് സമീപമാണ് സംഭവം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.

സംഭവത്തില്‍ പൊലീസ് ദുരൂഹത സംശയിക്കുന്നുണ്ട്. കോട്ടയം രജിസ്ട്രേഷനിലുള്ള കാര്‍ ആണ്. കാര്‍ എങ്ങനെയാണ് വിഴിഞ്ഞത്ത് എത്തിയത് എന്നതടക്കം അന്വേഷിക്കേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.

പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് കാറിന് തീപിടിച്ചതായി കണ്ടത്. നിര്‍ത്തിയിട്ടിരുന്ന കാര്‍ പൂര്‍ണമായി കത്തി നശിച്ചിട്ടുണ്ട്. കാറിനകത്ത് ഒരാളെ കത്തിക്കരിഞ്ഞ നിലയിലാണ് ഫയര്‍ഫോഴ്സ് കണ്ടെത്തിയത്. കത്തിക്കരിഞ്ഞ മൃതദേഹം സ്ത്രീയുടേതാണോ പുരുഷന്റേതാണോ എന്ന് പോലും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഫോറന്‍സിക് സംഘം സ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. സംഭവം ആത്മഹത്യയാണോ മറ്റെന്തെങ്കിലും ദുരൂഹത ഉണ്ടോ എന്നതടക്കം അന്വേഷിച്ചാല്‍ മാത്രമേ കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂവെന്നും പൊലീസ് പറയുന്നു.

പത്രം മലയാള ദിനപത്രങ്ങളിലൂടെ |2026 ഓഗസ്റ്റ് 31, തിങ്കള്‍ | 1202 ചിങ്ങം 15, രേവതി

കേരളത്തില്‍ വെള്ളപ്പൊക്കം ഒഴിവാക്കാന്‍ നദികളുടെ ആഴം കൂട്ടണം: ഉപരാഷ്ട്രപതി

കേരളത്തില്‍ വെള്ളപ്പൊക്കം ഒഴിവാക്കാന്‍ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍. നമ്മള്‍ പരിസ്ഥിതി ഭ്രാന്തന്മാരാകാന്‍ പാടില്ലെന്നും പരിസ്ഥിതിക്കൊപ്പം വികസനവും ഉറപ്പാക്കണമെണും അദ്ദേഹം ആലപ്പുഴയില്‍ നടന്ന പരിപാടിയില്‍ പ്രസംഗിച്ചു. നദികളിലെ ജലസംഭരണ ശേഷി കുറയുന്നതുകൊണ്ടാണ് നഗരങ്ങളില്‍ വെള്ളപ്പൊക്കം പതിവാകുന്നത്. കൃത്യമായ ഇടവേളകളില്‍ നദികളില്‍ നിന്ന് മണല്‍ നീക്കം ചെയ്യണം. അദ്ദേഹം നിര്‍ദേശിച്ചു.

സര്‍ക്കാര്‍ ആശുപത്രികളില്‍ മുഴുവന്‍ സമയ സ്പെഷ്യലിസ്റ്റ് സേവനം: ആരോഗ്യമന്ത്രി

സര്‍ക്കാര്‍ ആശുപത്രികളില്‍ മുഴുവന്‍ സമയ സ്പെഷ്യലിസ്റ്റ് സേവനത്തിന് ആവശ്യമായ നിയമനങ്ങള്‍ നടത്തുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ ഡോക്ടര്‍മാരുടെ സംഘടന ഭാരവാഹികള്‍ക്ക് ഉറപ്പു നല്‍കി. സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ ഒഴിവുകളും മറ്റ് ഒഴിവുകളും നികത്താമെന്നും പ്രമോഷന്‍ നടപടികള്‍ വേഗത്തിലാക്കാമെന്നും മന്ത്രി ഉറപ്പു നല്‍കിയെന്ന് കെജിഎംഒഎ അറിയിച്ചു.

വിദ്യാലയങ്ങള്‍ ഇന്നു തുറക്കും; എട്ടാം ക്ലാസ് മലയാളം പരീക്ഷ നാളെ

ഓണാവധിക്കുശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഇന്നു തുറക്കും. എട്ടാം ക്ലാസുകാര്‍ക്ക് 21 ന് നടത്തേണ്ടിയിരുന്ന മലയാളം പരീക്ഷ നാളെ നടത്തും.

മാധ്യമങ്ങളുടെ ഇടതുവിരുദ്ധ പ്രചാരണമാണ് പരാജയകാരണം: പിണറായി വിജയന്‍

മാധ്യമങ്ങളുടെ ഇടതുവിരുദ്ധ പ്രചാരണവും പാര്‍ട്ടി വിട്ടവരരുണ്ടാക്കിയ തെറ്റിദ്ധാരണയുമാണ് തളിപ്പറമ്പിലെയും കേരളത്തിലെയും പരാജയത്തിനു കാരണമെന്ന് പിണറായി വിജയന്‍. തളിപ്പറമ്പില്‍ സംഘടിപ്പിച്ച സി പി എം സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു പിണറായി. പാര്‍ട്ടിയെ തകര്‍ക്കുക എന്ന എതിരാളികളുടെ ഉദ്ദേശം മനസ്സിലാക്കാതെയാണ് അവസരവാദിയായ ടി കെ ഗോവിന്ദനെ ഒരു വിഭാഗം ആളുകള്‍ സ്വീകരിച്ചതെന്നും പിണറായി.

സിപിഎം ഇപ്പോഴും ഭീഷണിയുടെ സ്വരമാണ് ഉയര്‍ത്തുന്നതെന്ന് വി. കുഞ്ഞികൃഷ്ണന്‍

സിപിഎം ഇപ്പോഴും ഭീഷണിയുടെ സ്വരമാണ് ഉയര്‍ത്തുന്നതെന്ന് വി. കുഞ്ഞികൃഷ്ണന്‍ എംഎല്‍എ. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാളിച്ച പറ്റിയെന്ന് കേന്ദ്രകമ്മിറ്റി വരെ മനസ്സിലാക്കി. എന്നാല്‍ അതിനെ വെല്ലുവിളിക്കുന്ന പ്രസംഗങ്ങളാണ് പിണറായി വിജയനും ജില്ലാ സെക്രട്ടറി രാഗേഷും നടത്തിയത്. മാസപ്പടി കേസില്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ നേതൃത്വം തയ്യാറായില്ലെന്നും പാര്‍ട്ടി സ്വയം അപഹാസ്യമാകുകയാണെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

കോട്ടയത്ത് കോഴയും മാസപ്പടിയും വാങ്ങിയ ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

കോട്ടയത്തെ ബാറുകളില്‍നിന്നു കോഴയും മാസപ്പടിയും വാങ്ങിയെന്ന് ആരോപിച്ച് കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. ഡെപ്യൂട്ടി കമ്മീഷണര്‍ അശോക് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ മാനുവല്‍, ലാലു തങ്കച്ചന്‍, പ്രവീണ്‍ ശിവാനന്ദ്, സന്തോഷ്, ഷിജു കെ, സിവില്‍ എക്സൈസ് ഓഫീസര്‍ വിശാഖ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. എക്സൈസ് കമ്മീഷണര്‍ സാംബശിവ റാവുവിന്റേതാണ് നടപടി.

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ ഗൂഢാലോചനക്കുറ്റം

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ് അധിക്ഷേപിച്ച കേസില്‍ പ്രതിക്കെതിരെ ഗൂഢാലോചനക്കുറ്റം. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിഞ്ഞതോടെ മുഖ്യമന്ത്രിയെ മന:പ്പൂര്‍വം ആക്ഷേപിക്കാന്‍ ഗുഢാലോചന നടത്തിയതായാണ് സംശയം. കൂടുതല്‍ പേരുടെ പങ്കാളിത്തവും അന്വേഷിക്കും.

നേപ്പാളിലെ മിന്നല്‍ പ്രളയം: എറണാകുളം സ്വദേശി ഉള്‍പ്പെടെ 16 കേരളീയര്‍ നാട്ടില്‍ തിരിച്ചെത്തി

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങി ആശയവിനിമയം സാധ്യമാകാതിരുന്ന എട്ടു പേരില്‍ ഒരാളായ എറണാകുളം പിറവം സ്വദേശി റിനീത് മോഹന്‍ ഉള്‍പ്പെടെ 16 കേരളീയര്‍ നാട്ടില്‍ തിരിച്ചെത്തി.

തലസ്ഥാനത്തെ ഓണാഘോഷങ്ങള്‍ക്ക് കൊടിയിറക്കം

ഓണാഘോഷങ്ങളും കലാവിരുന്നുകളും തീര്‍ത്ത ഉത്സവലഹരിക്ക് തലസ്ഥാന നഗരിയില്‍ കൊടിയിറക്കം. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനാണ് ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, മുഖ്യമന്ത്രി വി ഡി സതീശന്‍, മന്ത്രിമാരായ പി സി വിഷ്ണുനാഥ്, കെ മുരളീധരന്‍, റോജി എം ജോണ്‍, ബിന്ദു കൃഷ്ണ, സി പി ജോണ്‍, കെ എ തുളസി, സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വേദിയില്‍ വന്ദേമാതരം പൂര്‍ണമായും ആലപിച്ചു.

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണം: കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം

കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായി.

ആശാലതയുടെ ആത്മഹത്യ: ജോലി സമ്മര്‍ദ്ദമോ സ്ഥലംമാറ്റമോ കാരണമല്ലെന്ന് റിപ്പോര്‍ട്ട്

കാസര്‍കോട് കളക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യക്കു കാരണം ജോലി സമ്മര്‍ദ്ദമോ സ്ഥലംമാറ്റമോ അല്ലെന്ന് അന്വേഷണം നടത്തിയ എഡിഎം, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ജീവനക്കാരി കടുത്ത നിരാശയിലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ത്രീകള്‍ പൊതുവേദിയില്‍ ഇറങ്ങരുത് എന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ

സ്ത്രീകള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ഖുറാന്‍ പഠിപ്പിക്കുന്നത് അങ്ങനെയാണെന്നും കൊച്ചിയില്‍ നടന്ന പ്രവാചക പ്രകീര്‍ത്തന സമ്മേളനത്തില്‍ കാന്തപുരം അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശമുണ്ടാകും. സ്ത്രീകള്‍ പൊതുവേദിയില്‍ ഇറങ്ങരുത് എന്ന് പറയുന്നത് അവരോടുള്ള ബഹുമാനം കൊണ്ടാണ്. അദ്ദേഹം പറഞ്ഞു.

സവാളക്ക് പൊള്ളുന്ന വില

സവാളക്ക് പൊള്ളുന്ന വില. ചില്ലറ മാര്‍ക്കറ്റില്‍ കിലോക്ക് വില 60 മുതല്‍ 80 വരെ രൂപയാണ്. ഓണക്കാലത്ത് ഉയര്‍ന്ന വില, ഓണം കഴിഞ്ഞിട്ടും കുറഞ്ഞില്ല.

മോട്ടോര്‍ വാഹന വകുപ്പ് 60 പരിവാഹന്‍ സേവനങ്ങള്‍ ആധാര്‍ ഒടിപി അധിഷ്ഠിതമാക്കുന്നു

ഇടനിലക്കാരുടെ ചൂഷണം തടയാന്‍ മോട്ടോര്‍ വാഹന വകുപ്പ് 60 പരിവാഹന്‍ സേവനങ്ങളും ആധാര്‍ ഒടിപി അധിഷ്ഠിതമാക്കുന്നു. അപേക്ഷകള്‍ പൂര്‍ണമായും ഓണ്‍ലൈനായി സമര്‍പ്പിക്കാനും വേഗത്തില്‍ തീര്‍പ്പാക്കാനും പുതിയ സംവിധാനം സഹായിക്കും.

ആറന്മുള ഉതൃട്ടാതി ജലമേള: മേലുകരയും കോറ്റാത്തൂര്‍ കൈതക്കോടിയും ജേതാക്കള്‍

ആറന്മുള ഉതൃട്ടാതി ജലമേളയില്‍ മേലുകരയും കോറ്റാത്തൂര്‍ കൈതക്കോടിയും ജേതാക്കള്‍. എ ബാച്ചില്‍ മേലുകര തുടര്‍ച്ചയായി രണ്ടാം വിജയം നേടിയപ്പോള്‍ ബി ബാച്ചില്‍ കോറ്റാത്തൂര്‍ കൈതക്കോടിക്ക് ഹാട്രിക് ആണ്. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനാണ് ജലമേള ഉദ്ഘാടനം ചെയ്തത്.

ശ്രീറാം വെങ്കിട്ടരാമന്‍ സമ്മാനം നല്‍കുന്നതില്‍ രക്ഷിതാവിന്റെ പ്രതിഷേധം

നീന്തല്‍ മത്സരജേതാവായ പെണ്‍കുട്ടിക്ക് കൃഷി വകുപ്പു ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സമ്മാനം നല്‍കുന്നതില്‍ പ്രതിഷേധിച്ച് രക്ഷിതാവ്. കോഴിക്കോട് സ്‌പോര്‍ട്‌സ് കോംപ്ളക്സില്‍ സമ്മാനം നല്‍കുന്നതിനിടെ തന്റെ മകള്‍ക്ക് ഒരു കൊലയാളി സമ്മാനം കൊടുക്കേണ്ടെന്നു രക്ഷിതാവ് വിളിച്ചു പറഞ്ഞു. സിറാജ് ദിനപത്രത്തിന്റെ റിപ്പോര്‍ട്ടറായിരുന്ന കെ.എം. ബഷീര്‍ വാഹനാപകടത്തില്‍ മരിച്ച കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍.

കസ്റ്റഡിയില്‍നിന്ന് കടത്തിക്കൊണ്ടുപോയ ട്രെയിലര്‍ സഹിതം ഡ്രൈവര്‍ പിടിയില്‍

രണ്ടു പേരുടെ മരണത്തിനിടയാക്കിയ ട്രെയിലര്‍ തൃക്കാക്കര പൊലീസിന്റെ കസ്റ്റഡിയില്‍നിന്ന് കടത്തിക്കൊണ്ടു പോയ ഡ്രൈവര്‍ ട്രെയ്ലര്‍ സഹിതം പിടിയിലായി. അപകടമുണ്ടായ ഉടന്‍ ട്രയിലര്‍ റോഡിലിട്ട് ഡ്രൈവര്‍ മുങ്ങിയിരുന്നു. സീപോര്‍ട്ട് എയര്‍പോര്‍ച്ച് റോഡില്‍ പോലീസ് കസ്റ്റഡിയിലാക്കിയ ട്രയ്ലര്‍ ഡ്രൈവര്‍ ഭുവനേശ്വര്‍ മിശ്ര സ്പെയര്‍ കീയുമായെത്തി ഓടിച്ചു കൊണ്ടുപോവുകയായിരുന്നു. പൊലീസ് സിസിടിവി ഉള്‍പ്പടെ പരിശോധിച്ച് പിന്നാലെ പിടികൂടുകയായിരുന്നു.

ബേപ്പൂര്‍ മണ്ഡലത്തിലെ പരാജയം പഠിക്കാന്‍ കോണ്‍ഗ്രസ് സമിതി

നിയമസഭാ തിരഞ്ഞെടുപ്പിലെ ബേപ്പൂര്‍ മണ്ഡലത്തിലെ പരാജയത്തെക്കുറിച്ച് പഠിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. ഇതിനായി സമിതിയെ രൂപീകരിച്ചു. ബേപ്പൂര്‍ തോല്‍വിയില്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്ന് സ്ഥാനാര്‍ഥിയായിരുന്ന പി വി അന്‍വാണ് ആവശ്യപ്പെട്ടത്.

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ നാടകീയ രംഗങ്ങള്‍

ഓണ്‍ലൈനായും അല്ലാതെയും ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രക്ക് എത്തിയ യാത്രക്കാരോട് അങ്ങനെ ഒരു ബസ് ഇല്ലെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍. കോഴിക്കോട് മാവൂര്‍ റോഡിലെ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയയാള്‍ അറസ്റ്റില്‍

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ബാലുശ്ശേരി കാക്കൂര്‍ സ്വദേശി ചാലങ്ങോട്ട് മനയില്‍ ബിജുവി(53) നെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.

കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ തമിഴ്നാട് ബോട്ടുകള്‍ പിടികൂടി

കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ മൂന്ന് തമിഴ്നാട് ബോട്ടുകളെയും രണ്ട് അനുബന്ധ വള്ളങ്ങളെയും വിഴിഞ്ഞം ഫിഷറീസ് പട്രോളിങ് സംഘം പിടികൂടി. പിടികൂടിയ ബോട്ടുകളില്‍ കേരളത്തില്‍ മത്സ്യബന്ധനം നടത്തുന്നതിന് അനുമതി പത്രവും ഉണ്ടായിരുന്നില്ല.

വന്ദേമാതരം മുഴുവനായി ആലപിച്ചത് ആര്‍.എസ്.എസുമായി ഉണ്ടാക്കിയ അന്തര്‍ധാര മൂലമെന്ന് എം.വി. ഗോവിന്ദന്‍

ഉപരാഷ്ട്രപതി പങ്കെടുത്ത ഓണാഘോഷത്തിന്റെ സമാപന ചടങ്ങില്‍ വന്ദേമാതരം മുഴുവനായി ആലപിച്ചത് മുഖ്യമന്ത്രി ആര്‍.എസ്.എസുമായി ഉണ്ടാക്കിയ അന്തര്‍ധാര മൂലമാണൈന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം സതീശനെതിരെ കോണ്‍ഗ്രസിനകത്ത് ഉയരുന്ന വികാരം: എ കെ ബാലന്‍

തിരുവനന്തപുരം ശ്രീകാര്യത്ത് ഡിസിസി അംഗം ചേന്തി അനില്‍ മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം സതീശനെതിരെ കോണ്‍ഗ്രസിനകത്ത് ഉയരുന്ന വികാരമാണെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. രാജ്യത്ത് ഇതിന് മുമ്പ് എവിടെയും നടക്കാത്ത സംഭവമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തില്‍ വീഡിയോ ഫോറന്‍സിക് പരിശോധന

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പു വരുത്താന്‍ വീഡിയോ ഫോറന്‍സിക് പരിശോധനക്ക് അയക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ചേന്തി അനിലിന്റെ ശബ്ദ സാമ്പിള്‍ ശേഖരിക്കും.

അമിത് ഷായുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ കൂടിക്കാഴ്ച നടത്തി. വികസിത കേരളം ബ്ലൂപ്രിന്റിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്ന് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മില്‍ വാക്കേറ്റം; യുവാവ് കിണറ്റില്‍ വീണു മരിച്ചു

പത്തനംതിട്ട ഇരവിപേരൂരില്‍ മദ്യപാനത്തിനൊടുവില്‍ യുവാവ് കിണറില്‍ വീണു മരിച്ചു. ജുവല്‍ ജോണ്‍ എന്ന യുവാവാണ് മരിച്ചത്. കൂടെയിരുന്നു മദ്യപിച്ച സുഹൃത്തുക്കളായ വൈശാഖും ജോജോയും തിരുവല്ല പോലീസ് കസ്റ്റഡിയില്‍. മദ്യപാനത്തിനിടെ ഇവര്‍ തമ്മില്‍ വാക്കേറ്റവും കയ്യേറ്റവുമുണ്ടായെന്നാണ് വിവരം.

ഏബ്രഹാം ഇട്ടിച്ചെറിയ ചക്കാലയില്‍ അന്തരിച്ചു

ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരില്‍ പ്രമുഖനും കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റും കുട്ടികളുടെ ലൈബ്രറി ചെയര്‍മാനുമായ ഏബ്രഹാം ഇട്ടിച്ചെറിയ ചക്കാലയില്‍ അന്തരിച്ചു. 88 വയസായിരുന്നു.

എസ്എഫ്ഐ അപലപിച്ചു

സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സര്‍ക്കുലറിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം അപലപനീയവും ജനാധിപത്യ സമൂഹത്തിന് ചേരാത്തതുമാണെന്ന് എസ്എഫ്ഐ.

ക്രിപ്റ്റോ തട്ടിപ്പ് പരാതിയില്‍ ക്രിക്കറ്റ് ടീം ഉടമ സുഭാഷ് ജോർജിനെതിരെ കേസ്

കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്രിക്കറ്റ് ടീം ഉടമ സുഭാഷ് ജോര്‍ജിനെതിരെ ക്രിപ്റ്റോ തട്ടിപ്പ് പരാതിയില്‍ പോലീസ് കേസെടുത്തു. 99 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപിച്ച് യുകെ മലയാളികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം കറുകച്ചാല്‍ പോലീസാണ് കേസടുത്തത്.

എവറസ്റ്റ്, ലാല്‍ജീ ഗോധു കായം വില്‍പ്പന താല്‍ക്കാലികമായി നിരോധിച്ചു

ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് എവറസ്റ്റ്, ലാല്‍ജീ ഗോധു എന്നിവയുടെ കായം വില്‍പ്പന താല്‍ക്കാലികമായി നിരോധിച്ചു. കായത്തില്‍ നിലവില്‍ വേണ്ടതിനേക്കാള്‍ കുറഞ്ഞ അളവില്‍ ആല്‍ക്കഹോള്‍ സോള്യൂബിള്‍ എക്സ്ട്രാക്റ്റും ഉയര്‍ന്ന അളവില്‍ സ്റ്റാര്‍ച്ചും കണ്ടെത്തിയത് നടപടിക്ക് കാരണം.

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തും. കിര്‍ഗിസ്ഥാനില്‍ ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെയാണു കൂടിക്കാഴ്ച. സെപ്റ്റംബര്‍ 12 ന് ബ്രിക്സ് ഉച്ചകോടിക്കായി ഷി ജിന്‍പിങ് ഇന്ത്യയില്‍ എത്തുന്നുണ്ട്. ഇതിന് മുന്നോടിയായി രണ്ട് രാജ്യങ്ങള്‍ക്കും ഇടയിലെ വിഷയങ്ങള്‍ കിര്‍ഗിസ്ഥാനില്‍ മോദിയും ഷിയും ചര്‍ച്ച ചെയ്യും. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെയും മോദി കാണുന്നുണ്ട്.

ഉത്തരാഖണ്ഡില്‍ ഖാര്‍ഗെ പ്രസംഗിച്ച വേദിയിലെ ശുദ്ധീകരണം ആശങ്ക ഉണര്‍ത്തുതാണെന്ന് ചിരാഗ് പാസ്വാന്‍

ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി രാംലീല മൈതാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസംഗിച്ച വേദിയില്‍ നടന്ന ‘ശുദ്ധീകരണം’ ആശങ്ക ഉണര്‍ത്തുതാണെന്ന് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്‍. ഇപ്പോഴും സാമൂഹ്യ സാഹചര്യങ്ങള്‍ മാറാതിരിക്കുന്നത് സര്‍ക്കാരിനും ആശങ്ക ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ശുദ്ധീകരണത്തെ ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ ന്യായീകരിക്കുമ്പോഴാണ് പാസ്വാന്റെ പ്രതികരണം.

വേദിയിലെ ശുദ്ധീകരണത്തെ ന്യായീകരിച്ച് കേന്ദ്ര സഹമന്ത്രി അജയ് താംത

ഉത്തരാഖണ്ഡില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസംഗിച്ച വേദിയില്‍ നടന്ന ‘ശുദ്ധീകരണം’ നടത്തിയതിനെ ന്യായീകരിച്ചും സംഭവത്തില്‍ ബി.ജെ.പിക്ക് പങ്കില്ലെന്ന് അവകാശപ്പെട്ടും കേന്ദ്ര സഹമന്ത്രി അജയ് താംത. റാലി നടന്ന ഗ്രൗണ്ട് ഒരു ഹൈന്ദവ സംഘടനയുടേതാണെന്നും പരിപാടിക്കിടെ അനാവശ്യ മതപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയതിനാലാണ് സംഘടന അവിടെ ശുദ്ധികലശം നടത്തിയതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ അഴിമതിപ്പണം തുല്യമായി വീതംവയ്ക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത കൗണ്‍സിലര്‍മാരുടെ വീഡിയോ വൈറല്‍

അഴിമതിപ്പണം തുല്യമായി വീതംവയ്ക്കുമെന്ന് ഗംഗാജലം കൈയിലെടുത്ത് സത്യപ്രതിജ്ഞ ചെയ്ത ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൗസിലര്‍മാരുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഈ സംഭവത്തില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു.

കൊല്‍ക്കത്ത ലയണല്‍ മെസി ഇവന്റ് ടിക്കറ്റ് തുക തിരികെ നല്‍കുമെന്ന് സുവേന്ദു അധികാരി

കൊല്‍ക്കത്തയില്‍ നടന്ന ലയണല്‍ മെസി ഇവന്റിലെ ടിക്കറ്റ് തുക ആരാധകര്‍ക്ക് തിരികെ നല്‍കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി. 33,000 ആരാധകര്‍ക്ക് സംസ്ഥാനത്തിന്റെ കായിക ബജറ്റില്‍ നിന്നു പണം തിരികെ നല്‍കുമെന്നും, കായിക രംഗം മെച്ചപ്പെടുത്താന്‍ പുതിയ പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

കര്‍ണാടകത്തില്‍ വനിതാ മന്ത്രിമാര്‍ ഇല്ലാത്തതിനെ ചൊല്ലി രാഹുല്‍ ഗാന്ധിയെ പ്രതിക്കൂട്ടിലാക്കി സോഷ്യല്‍ മീഡിയ

കര്‍ണാടകത്തില്‍ വനിതാ മന്ത്രിമാര്‍ ഇല്ലാത്തതിനെ ചൊല്ലി രാഹുല്‍ ഗാന്ധിയെ പ്രതിക്കൂട്ടിലാക്കി സോഷ്യല്‍ മീഡിയ. 34 അംഗങ്ങളുള്ള കര്‍ണാടക മന്ത്രിസഭയില്‍ നിലവില്‍ ഒരു വനിത പോലുമില്ല. വനിതകള്‍ക്ക് വേണ്ടി വാദിക്കുന്നയാള്‍ പറഞ്ഞതെല്ലാം വിഴുങ്ങിയോ എന്നാണ് ചോദ്യം.

സാങ്കേതിക തകരാര്‍ മൂലം ജയ്പൂരില്‍ നീറ്റ് പിജി പരീക്ഷ തടസ്സപ്പെട്ടു

സാങ്കേതിക തകരാര്‍ മൂലം ജയ്പൂരിലെ സീതാപുര സെന്ററില്‍ നീറ്റ് പിജി പരീക്ഷ തടസ്സപ്പെട്ടു. ഓണ്‍ലൈനായിട്ടായിരുന്നു പരീക്ഷ. സെര്‍വര്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. ജയ്പൂരിലെ ഒരു സെന്ററില്‍ സെപ്റ്റംബര്‍ അഞ്ചിന് പരീക്ഷ വീണ്ടും നടത്തുമെന്ന് ബോര്‍ഡ് അറിയിച്ചു.

എം കെ സ്റ്റാലിന്റെ സുരക്ഷ കുറച്ചു

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ വിജയ് സര്‍ക്കാര്‍ കുറച്ചു. ഇസഡ് പ്ലസ് വിഭാഗത്തില്‍ നിന്ന് സ്റ്റാലിന്റെ സുരക്ഷ ഇസഡിലേക്ക് മാറ്റി. നേരത്തെ സുരക്ഷയ്ക്കായി ഉണ്ടായിരുന്ന പൊലീസുകാരുടെ എണ്ണം 54 ആയിരുന്നെങ്കില്‍ ഇപ്പോഴത് 34 ആയി കുറച്ചു.

ഡല്‍ഹിയില്‍ എച്ച്1എന്‍1 കേസുകള്‍ വര്‍ദ്ധിക്കുന്നു

ഡല്‍ഹിയില്‍ എച്ച്1എന്‍1 കേസുകള്‍ വര്‍ദ്ധിക്കുന്നു. ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, ചെറിയ കുട്ടികള്‍, മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ എന്നിവര്‍ക്കു രോഗം സങ്കീര്‍ണ്ണമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണമെന്നു മുന്നറിയിപ്പ്.

ആര്‍എസ്എസ് ആസ്ഥാനത്തിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കെതിരായ ശുദ്ധീകരണ വിവാദത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കി. ഡല്‍ഹിയിലെ ആര്‍എസ്എസ് ആസ്ഥാനത്തിന് മുന്നില്‍ മനുസ്മൃതിയുടെ പകര്‍പ്പുകള്‍ കത്തിച്ചായിരുന്നു പ്രതിഷേധം.

മേഘാലയയില്‍ വാഹന പരിശോധനക്കിടെയുണ്ടായ ഏറ്റുമുട്ടലില്‍ നാല് ആയുധധാരികള്‍ വെടിയേറ്റു മരിച്ചു

മേഘാലയയില്‍ വാഹന പരിശോധനക്കിടെയുണ്ടായ ഏറ്റുമുട്ടലില്‍ നാല് ആയുധധാരികളെ പോലീസ് വെടിവച്ചു കൊന്നു. ഈസ്റ്റ് ഗാരോ ജില്ലയിലാണ് വാഹന പരിശോധനയ്ക്കിടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുനേരെ വാഹനത്തിലുണ്ടായിരുന്നവര്‍ വെടിയുതിര്‍ത്തു. പോലീസ് ഉടനേ തിരിച്ചു വെടിവച്ച് നാലുപേരേയും കൊലപ്പെടുത്തുകയായിരുന്നു.

കര്‍ണാടകയിലെ ട്രെയിനില്‍ യുവതിയുടെ അര്‍ധ നഗ്ന മൃതദേഹം കണ്ടെത്തി

കര്‍ണാടകയിലെ ധാര്‍വാഡിലെ റെയില്‍വേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്ന മൃതദേഹം കണ്ടെത്തി. സീറ്റിനടിയിലായിരുന്നു മൃതദേഹം. യുവതി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതാണെന്നാണ് സംശയം.

കാര്‍ഗില്‍ മേഖലയില്‍ പരിക്കേറ്റയാളെ എയർലിഫ്റ്റ് ചെയ്ത് ഇന്ത്യന്‍ സൈന്യം

ലഡാക്കിലെ കാര്‍ഗില്‍ മേഖലയിലുള്ള നണ്‍കുന്‍ മലനിരകളില്‍ 18,600 അടി ഉയരത്തില്‍ ട്രക്കിങിനിടെ പരിക്കേറ്റയാളെ എയര്‍ലിഫ്റ്റ് ചെയ്യാന്‍ ഇന്ത്യന്‍ സൈന്യത്തിന്റെ അതിസാഹസിക രക്ഷാപ്രവര്‍ത്തനം. കുത്തനെയുള്ള മഞ്ഞുമലയില്‍ ഹെലികോപ്റ്റര്‍ ഇറക്കി, പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ചാണ് ആര്‍മി ഏവിയേഷന്‍ പൈലറ്റുമാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഉസ്‌ബെക്കിസ്ഥാനില്‍ നിന്നു യുറേനിയം വാങ്ങാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു

ഉസ്‌ബെക്കിസ്ഥാനില്‍ നിന്നു യുറേനിയം വാങ്ങാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉസ്‌ബെക്കിസ്ഥാന്‍ പ്രസിഡന്റ് ഷാവ്കത്ത് മിര്‍സിയോയേവും തമ്മില്‍ താഷ്‌ക്കെന്റില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് കരാര്‍. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഉസ്‌ബെക്കിസ്താനില്‍ 30 ദിവസം വിസയില്ലാതെ തങ്ങാമെന്നും ഉസ്ബെക്കിസ്ഥാന്‍ പ്രസിഡന്റ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉസ്ബെക്കിസ്ഥാന്‍ ഓര്‍ഡര്‍ ഓഫ് ദ ഹൈയസ്റ്റ് ഫ്രണ്ട്ഷിപ്പ്’ ബഹുമതി സമ്മാനിച്ചു.

നേപ്പാളിലെ മിന്നല്‍ പ്രളയം: മരിച്ചവരുടെ ഔദ്യോഗിക എണ്ണം 700 കടന്നു

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 700 കടന്നു. 2,500 പേരെ ഇനിയും കണ്ടെത്താനുണ്ട്. ദുരന്തത്തില്‍പ്പെട്ട 275 ഇന്ത്യന്‍ പൗരന്മാരെയും 128 ഇന്ത്യന്‍ വംശജരെയും ഇപ്പോഴും കണ്ടെത്താനായിട്ടില്ല.

ഇറാന്റെ സൈനിക കേന്ദ്രങ്ങളില്‍ യു.എസ് വ്യോമാക്രമണം

ഇറാന്റെ സൈനിക കേന്ദ്രങ്ങളില്‍ വീണ്ടും യു.എസ് വ്യോമാക്രമണം. ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ലാറക് ദ്വീപിലെ ഇറാനിയന്‍ സൈനിക കേന്ദ്രങ്ങളെയാണ് ആക്രമിച്ചത്. ഹോര്‍മുസില്‍ കടല്‍മൈനുകള്‍ വിന്യസിക്കാന്‍ ഇറാന്‍ റോക്കറ്റുകള്‍ തയ്യാറാക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് ആക്രമണം.

സ്റ്റാർഷിപ്പിന്റെ അടുത്ത വിക്ഷേപണത്തിനു മുന്നോടിയായി നിര്‍ണായക പരീക്ഷണം പൂര്‍ത്തിയാക്കി സ്പേസ് എക്സ്

ലോകത്തിലെ ഏറ്റവും ശക്തമായ റോക്കറ്റായ സ്റ്റാര്‍ഷിപ്പിന്റെ അടുത്ത വിക്ഷേപണത്തിനു മുന്നോടിയായി സ്പേസ് എക്സ് നിര്‍ണായക പരീക്ഷണം പൂര്‍ത്തിയാക്കി. ഫ്ലൈറ്റ് 14-ന്റെ ഭാഗമായ സൂപ്പര്‍ ഹെവി ബൂസ്റ്ററിലെ 33 എന്‍ജിനുകളും ഒരുമിച്ച് ജ്വലിപ്പിച്ചുള്ള സ്റ്റാറ്റിക് ഫയര്‍ പരീക്ഷണമാണ് വിജയകരമായി നടത്തിയത്.

യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം: റഷ്യയില്‍ കടുത്ത ഇന്ധനക്ഷാമം

യുക്രെയ്ന്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ രാജ്യത്തെ റിഫൈനറികള്‍ തകര്‍ന്നതോടെ റഷ്യയില്‍ കടുത്ത ഇന്ധനക്ഷാമം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് വന്‍തോതില്‍ പെട്രോള്‍ ഇറക്കുമതി ചെയ്താണ് ഇന്ധനക്ഷാമം പരിഹരിക്കുന്നത്. ഓഗസ്റ്റ് മാസത്തില്‍ മാത്രം കടല്‍മാര്‍ഗ്ഗമുള്ള റഷ്യയുടെ പെട്രോള്‍ ഇറക്കുമതി മാസത്തില്‍ ഏകദേശം 4.70 ലക്ഷം ടണ്‍ എന്ന റെക്കോര്‍ഡ് തലത്തിലെത്തി.

ബദല്‍ കപ്പല്‍പാതയായി ആര്‍ട്ടിക് സമുദ്രത്തിലൂടെയുള്ള ‘ഐസ് സില്‍ക്ക് റോഡ്’

ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ആഗോള ചരക്കുഗതാഗതം അപകടകരമായിരിക്കേ, ബദല്‍ കപ്പല്‍പാതയായി ആര്‍ട്ടിക് സമുദ്രത്തിലൂടെയുള്ള ‘ഐസ് സില്‍ക്ക് റോഡ്’ മാറുന്നു. ചൈനയും റഷ്യയും തമ്മിലുള്ള വ്യാപാരബന്ധത്തിലെ പ്രധാന കണ്ണിയായ ഈ പാത റഷ്യയെ ചുറ്റി യൂറോപ്പിലേക്കും എത്തും. സ്യൂയസ് കനാല്‍ വഴിയുള്ള യാത്രയെക്കാള്‍ സമയം ഗണ്യമായി കുറയ്ക്കാമെന്നാണു റിപ്പോര്‍ട്ട്.

ഇറാന്‍ – റഷ്യ പ്രസിഡന്റുമാര്‍ കൂടിക്കാഴ്ച നടത്തും

കിര്‍ഗിസ്ഥാനിലെ ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിനും തമ്മില്‍ ഇന്ന് കൂടിക്കാഴ്ച്ച നടത്തും.

ഇസ്രയേല്‍ മുന്നറിയിപ്പ്

അമേരിക്കയുമായി കരാറിലെത്തിയാലും, അണ്വായുധം നിര്‍മ്മിക്കാന്‍ ശ്രമിച്ചാല്‍ ഇറാനെ ആക്രമിക്കുമെന്ന് ഇസ്രയേല്‍.

കെസിഎല്‍: ട്രിവാണ്‍ഡ്രം റോയല്‍സ് മൂന്നാം സ്ഥാനത്തേക്ക്

കെസിഎലില്‍ ഏരീസ് കൊല്ലം സെയ്ലേഴ്സിനെ ഏഴു വിക്കറ്റിനു തോല്‍പ്പിച്ച് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാണ്‍ഡ്രം റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത സെയ്ലേഴ്സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയല്‍സ് 17.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. വിഷ്ണു വിനോദാണ് കളിയിലെ താരം. മറ്റൊരു മത്സരത്തില്‍ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍ എട്ടു വിക്കറ്റിന് നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലു ടൈഗേഴ്സിനെ പരാജയപ്പെടുത്തി.

ഹോക്കി ലോകകപ്പ് പുരുഷ വിഭാഗം കിരീടം ജര്‍മനി നിലനിര്‍ത്തി

ഹോക്കി ലോകകപ്പ് പുരുഷ വിഭാഗം കിരീടം ജര്‍മനി നിലനിര്‍ത്തി. വാവ്‌റെയിലുള്ള ബെല്‍ഫിയസ് ഹോക്കി അരീനയില്‍ നടന്ന കലാശപ്പോരില്‍ സ്‌പെയിനിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ജര്‍മനി കിരീടം നിലനിര്‍ത്തിയത്.

ഓഹരി വിപണിയില്‍ വന്‍ഇടിവ്

ഓഹരി വിപണിയില്‍ പത്തുമുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്. കഴിഞ്ഞയാഴ്ച ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 1.13 ലക്ഷം കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. സെന്‍സെക്‌സ് 276 പോയിന്റ് ആണ് താഴ്ന്നത്. ഭാരതി എയര്‍ടെലിന് മാത്രം 40,500 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. 11,74,462 കോടിയായാണ് എയര്‍ടെലിന്റെ വിപണി മൂല്യം താഴ്ന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യത്തില്‍ 40,056 കോടിയുടെ ഇടിവാണ് ഉണ്ടായത്. എച്ച്ഡിഎഫ്‌സി ബാങ്ക് 11,558 കോടി, ബജാജ് ഫിനാന്‍സ് 10,086 കോടി, എല്‍ ആന്റ് ടി 6,473 കോടി, എല്‍ഐസി 3,162 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. ടിസിഎസിന് മാത്രം വിപണി മൂല്യത്തില്‍ 16,643 കോടിയുടെ വര്‍ധനയാണ് ഉണ്ടായത്. വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്.

വാട്‌സ്ആപ്പ് മോണിറ്ററിങ് വ്യാജ സന്ദേശം പ്രചരിക്കുന്നുവെന്ന് പിഐബി ഫാക്ട് ചെക്ക്

പുതിയ വാട്‌സ്ആപ്പ് മോണിറ്ററിങ് മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി എന്ന പേരിലുള്ള സന്ദേശമാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, എക്‌സ്, ഇന്‍സ്റ്റഗ്രാം എന്നിവയിലൂടെയുള്ള എല്ലാ കോളുകളും റെക്കോര്‍ഡ് ചെയ്യുന്നുണ്ട്, എല്ലാ കോള്‍ റെക്കോര്‍ഡിങ്ങുകളും സേവ് ചെയ്യുന്നുണ്ട്, വാറന്റില്ലാതെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി എന്നിങ്ങനെ 11 നിര്‍ദേശങ്ങള്‍ അടങ്ങുന്നതാണ് പ്രചരിക്കുന്ന വ്യാജ സന്ദേശം. കൂടാതെ ഉദ്യോഗസ്ഥര്‍ ഉപയോക്താക്കളുടെ സന്ദേശങ്ങള്‍ വായിക്കുമ്പോഴും നിയമനടപടി സ്വീകരിക്കുമ്പോഴും ഉപയോക്താക്കള്‍ക്ക് ചുവന്ന ടിക്ക് മാര്‍ക്ക് കാണാന്‍ സാധിക്കുമെന്നും സന്ദേശം അവകാശപ്പെടുന്നു. എന്നാല്‍ ഈ സന്ദേശം വ്യാജമാണെന്നാണ് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പറയുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു മാര്‍ഗനിര്‍ദേശവും പുറപ്പെടുവിച്ചിട്ടില്ലെന്നും പിഐബി ഫാക്ട് ചെക്ക് യൂണിറ്റിന്റെ സന്ദേശത്തില്‍ പറയുന്നു. അതിനാല്‍ പരിശോധന കൂടാതെ ഇത്തരം സന്ദേശങ്ങള്‍ വിശ്വസിക്കുകയോ പങ്കുവെയ്ക്കുകയോ ചെയ്യരുതെന്നും പിഐബി ഫാക്ട് ചെക്ക് മുന്നറിയിപ്പ് നല്‍കി.

ദുല്‍ഖര്‍ സല്‍മാന്റെ ‘ഐ ആം ഗെയിം’ സിനിമയുടെ മ്യൂസിക് അവകാശം റെക്കോര്‍ഡ് തുകയ്ക്ക് വിറ്റു

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നഹാസ് ഹിദായത് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലര്‍ ‘ഐ ആം ഗെയിം’ മലയാള സിനിമയില്‍ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി. ചിത്രത്തിന്റെ മ്യൂസിക് അവകാശം 12.5 കോടി രൂപയ്ക്ക് സീ മ്യൂസിക് സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ട്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മ്യൂസിക് റൈറ്റ്സ് ഡീലായാണ് ഇത് ശ്രദ്ധ നേടുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് ഒരുങ്ങുന്നത്. ചിത്രം സെപ്റ്റംബര്‍ 3 ന് ആഗോള റിലീസായി എത്തും. ആന്റണി വര്‍ഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്‌കിന്‍, കായദു ലോഹര്‍, കതിര്‍, പാര്‍ത്ഥ് തിവാരി, സംയുക്ത വിശ്വനാഥന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ‘ലോക’യ്ക്ക് ശേഷം വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രംെന്ന പ്രത്യേകതയും ഐ ആം ഗെയിമിനുണ്ട്.

ലോകേഷ് കനകരാജ് അഭിനയിച്ച ‘ഡി.സി’ ഒ.ടി.ടി. റിലീസിന്

സംവിധായകന്‍ ലോകേഷ് കനകരാജ് പ്രധാന വേഷത്തിലെത്തിയ തമിഴ് ചിത്രം ‘ഡി.സി’ ഒ.ടി.ടി. റിലീസിന് ഒരുങ്ങുന്നു. തിയേറ്ററില്‍ വന്‍ഹിറ്റായി മാറിയ ചിത്രം സെപ്റ്റംബര്‍ നാലുമുതല്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ സ്ട്രീമിങ് ആരംഭിക്കും. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത ചിത്രം ‘സണ്‍ എന്‍എക്‌സ്ടി’യിലാണ് സ്ട്രീം ചെയ്യുക. ഓഗസ്റ്റ് ഏഴിന് തിയേറ്ററുകളിലെത്തിയ തമിഴ് റൊമാന്റിക്- ആക്ഷന്‍ ഡ്രാമയില്‍ ‘ദേവദാസ്’ എന്ന കഥാപാത്രത്തെയാണ് ലോകേഷ് കനകരാജ് അവതരിപ്പിച്ചത്. വാമിഖ ഗബ്ബി, സഞ്ജന എ.കെ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശരത് ചന്ദ്ര ചത്തോപാധ്യായ്യുടെ പ്രശസ്തമായ ‘ദേവദാസ്’ എന്ന നോവലിന്റെ ആധുനിക പശ്ചാത്തലത്തിലുള്ള ആവിഷ്‌കാരമാണ് ചിത്രം. തമിഴിന് പുറമെ, തെലുങ്ക്, മലയാളം ഭാഷകളില്‍ ചിത്രം ഒ.ടി.ടിയിലെത്തും.

ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയും ജിയോ-ബിപിയും കൈകോര്‍ക്കുന്നു

ഇന്ത്യയിലെ ഇലക്ട്രിക് വാഹന ചാര്‍ജിങ് സൗകര്യം കൂടുതല്‍ വിപുലമാക്കാന്‍ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയും ജിയോ-ബിപിയും കൈകോര്‍ക്കുന്നു. ജിയോ-ബിപിയുടെ പള്‍സ് ചാര്‍ജിങ് ശൃംഖല ഹ്യുണ്ടായിയുടെ മൈഹ്യുണ്ടായ് ആപ്പുമായി സംയോജിപ്പിക്കും. ഇതോടെ മൈഹ്യുണ്ടായ് ആപ്പ് ഉപയോഗിച്ച് ജിയോ-ബിപി പള്‍സ് ചാര്‍ജിങ് സ്റ്റേഷനുകള്‍ കണ്ടെത്താനും ലഭ്യത പരിശോധിക്കാനും ചാര്‍ജിങ് സേവനം ഉപയോഗിക്കാനും സാധിക്കും. ഇതോടെ മൈഹ്യുണ്ടായ് ആപ്പിലൂടെ ലഭ്യമാകുന്ന ഇലക്ട്രിക് വാഹന ചാര്‍ജിങ് പോയിന്റുകളുടെ എണ്ണം 37,000ലധികമായി. ഹ്യുണ്ടായിയുടെ ഉയര്‍ന്ന ശേഷിയുള്ള ചാര്‍ജറുകളും ഘട്ടംഘട്ടമായി ജിയോ-ബിപി പള്‍സ് ചാര്‍ജ് പ്രോ ആപ്പില്‍ ഉള്‍പ്പെടുത്തും. ഏത് വാഹന നിര്‍മാതാവിന്റെ ഇലക്ട്രിക് വാഹനമുള്ളവര്‍ക്കും മൈഹ്യുണ്ടായ് ആപ്പിലൂടെ ലഭ്യമായ പൊതു ചാര്‍ജിങ് പോയിന്റുകള്‍ കണ്ടെത്താനും ഉപയോഗിക്കാനും സാധിക്കും.

എന്റെ ഉമ്മച്ചി സൂപ്പറാണ്: പുതിയ പുസ്തകം

ജീവിതത്തിന്റെ അവസാനിക്കാത്ത പ്രതിസന്ധികളോട് പ്രതീക്ഷ നശിക്കാത്ത മനസ്സോടെ പോരാടിയ ഒരമ്മയുടെയും മകന്റെയും അതിജീവന കഥ. ഒന്നിന് പിന്നാലെ ഒന്നായി തങ്ങളെ തേടി വന്ന പ്രതിസന്ധങ്ങളുടെ മഹാപെയ്ത്തില്‍ ജീവിതവും സ്നേഹവും പ്രതീക്ഷയും കൈമോശം വന്നു പോകാതെ, മൂല്യങ്ങള്‍ മുറുകെപ്പിടിച്ച മനുഷ്യരുടെ ജീവിത പോരാട്ടമാണ് ഈ ഓര്‍മ്മ പുസ്തകം. ജീവിതം വേദനിപ്പിച്ചവരും, ഒറ്റപ്പെടുത്തിയവരും ഉറപ്പായും ഈ പുസ്തകം വായിക്കണം. വേദനിക്കുന്ന മനുഷ്യരുടെയും ഒറ്റപ്പെട്ട മനുഷ്യരുടെയും മുറിവുകളെ ഈ ഓര്‍മ്മകള്‍ തലോടും. സാന്ത്വനമാകും. ജീവിതത്തില്‍ എന്തെങ്കിലും ആയിത്തീരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കാവട്ടെ ഈ പുസ്തകം വെളിച്ചം നല്‍കും. ‘എന്റെ ഉമ്മച്ചി സൂപ്പറാണ്’. ആച്ചി എരമരം. പ്രവ്ധ ബുക്സ്. വില 275 രൂപ.

കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍

ദിവസവും കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ദഹനസംബന്ധമായ അസ്വസ്ഥതകള്‍ കുറയ്ക്കാം. വയറുവീക്കം, ദഹനക്കുറവ്, ഭക്ഷണത്തിന് ശേഷം ഉണ്ടാകുന്ന അസ്വസ്ഥതകള്‍ എന്നിവ അനുഭവപ്പെടുന്നവര്‍ക്ക് സമീകൃത ഭക്ഷണത്തിന്റെ ഭാഗമായി കറിവേപ്പില ഉള്‍പ്പെടുത്തുന്നത് സഹായകരമായേക്കാം. പ്രമേഹരോഗികള്‍ ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമായി കറിവേപ്പില ഉപയോഗിക്കാം. കറിവേപ്പിലയില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഫ്രീ റാഡിക്കലുകള്‍ കോശങ്ങള്‍ക്ക് ഉണ്ടാക്കാവുന്ന കേടുപാടുകള്‍ കുറയ്ക്കും. മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കും. കാഴ്ചയുടെ ആരോഗ്യത്തിന് വിറ്റാമിന്‍ എ പ്രധാനപ്പെട്ട പോഷകമാണ്. കറിവേപ്പിലയില്‍ അടങ്ങിയിരിക്കുന്ന വിവിധ പോഷകങ്ങളും സസ്യസംയുക്തങ്ങളും ശരീരത്തിന്റെ പൊതുആരോഗ്യത്തിന് പിന്തുണ നല്‍കാം. ആരോഗ്യകരമായ പ്രതിരോധ സംവിധാനത്തിന് പോഷകസമൃദ്ധമായ ഭക്ഷണം, മതിയായ ഉറക്കം, ശാരീരിക പ്രവര്‍ത്തനം, സമ്മര്‍ദ നിയന്ത്രണം എന്നിവയെല്ലാം പ്രധാനമാണ്. പോഷകസമൃദ്ധമായ ഭക്ഷണക്രമത്തിലെ ഒരു ചെറിയ ഘടകമായി കറിവേപ്പിലയെ ഉള്‍പ്പെടുത്താം.

മദ്യപാനത്തിനിടെ തര്‍ക്കം,യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി

പത്തനംതിട്ട: പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി. ഇരവിപേരൂര്‍ സ്വദേശി ജുവല്‍ ജോണ്‍ ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയാണ് കൊലപാതകം.

തര്‍ക്കത്തിനൊടുവില്‍ യുവാവിനെ കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു എന്നാണ് വിവരം. സംഭവത്തില്‍ സുഹൃത്തുക്കളായ വൈശാഖ്, ജോജോ എന്നിവരെ തിരുവല്ല പൊലീസ് കസ്റ്റഡിയിലെടുത്തു.

രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സുഹൃത്തിന്റെ വീട്ടിലിരുന്നാണ് മൂന്നുപേരും മദ്യപിച്ചത്. ഇതിനിടെയാണ് തര്‍ക്കമുണ്ടായത്. മര്‍ദ്ദനമേറ്റിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിലൂടെയേ വിശദമായി അറിയാന്‍ സാധിക്കൂവെന്ന് പൊലീസ് വ്യക്തമാക്കി.