26.3 C
Kollam
Friday 16th October, 2026 | 07:53:58 PM
Home News Breaking News തീപിടിച്ച കാറില്‍ ഒരാള്‍ മരിച്ച നിലയില്‍

തീപിടിച്ച കാറില്‍ ഒരാള്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂരില്‍ തീപിടിച്ച കാറില്‍ ഒരാള്‍ മരിച്ച നിലയില്‍. വെങ്ങാനൂര്‍ അയ്യങ്കാളി സ്‌കൂളിന് സമീപമാണ് സംഭവം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.

സംഭവത്തില്‍ പൊലീസ് ദുരൂഹത സംശയിക്കുന്നുണ്ട്. കോട്ടയം രജിസ്ട്രേഷനിലുള്ള കാര്‍ ആണ്. കാര്‍ എങ്ങനെയാണ് വിഴിഞ്ഞത്ത് എത്തിയത് എന്നതടക്കം അന്വേഷിക്കേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.

പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് കാറിന് തീപിടിച്ചതായി കണ്ടത്. നിര്‍ത്തിയിട്ടിരുന്ന കാര്‍ പൂര്‍ണമായി കത്തി നശിച്ചിട്ടുണ്ട്. കാറിനകത്ത് ഒരാളെ കത്തിക്കരിഞ്ഞ നിലയിലാണ് ഫയര്‍ഫോഴ്സ് കണ്ടെത്തിയത്. കത്തിക്കരിഞ്ഞ മൃതദേഹം സ്ത്രീയുടേതാണോ പുരുഷന്റേതാണോ എന്ന് പോലും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഫോറന്‍സിക് സംഘം സ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. സംഭവം ആത്മഹത്യയാണോ മറ്റെന്തെങ്കിലും ദുരൂഹത ഉണ്ടോ എന്നതടക്കം അന്വേഷിച്ചാല്‍ മാത്രമേ കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂവെന്നും പൊലീസ് പറയുന്നു.