26.6 C
Kollam
Sunday 30th August, 2026 | 11:15:52 PM
Home News Breaking News മദ്യപാനത്തിനിടെ തര്‍ക്കം,യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി

മദ്യപാനത്തിനിടെ തര്‍ക്കം,യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി

പത്തനംതിട്ട: പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി. ഇരവിപേരൂര്‍ സ്വദേശി ജുവല്‍ ജോണ്‍ ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയാണ് കൊലപാതകം.

തര്‍ക്കത്തിനൊടുവില്‍ യുവാവിനെ കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു എന്നാണ് വിവരം. സംഭവത്തില്‍ സുഹൃത്തുക്കളായ വൈശാഖ്, ജോജോ എന്നിവരെ തിരുവല്ല പൊലീസ് കസ്റ്റഡിയിലെടുത്തു.

രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സുഹൃത്തിന്റെ വീട്ടിലിരുന്നാണ് മൂന്നുപേരും മദ്യപിച്ചത്. ഇതിനിടെയാണ് തര്‍ക്കമുണ്ടായത്. മര്‍ദ്ദനമേറ്റിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിലൂടെയേ വിശദമായി അറിയാന്‍ സാധിക്കൂവെന്ന് പൊലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here