പൂക്കളം നശിപ്പിച്ചത് കൊച്ചിയില്‍ തന്നെ,കേസ് ക്ളിയറായി ,അന്വേഷണം തുടരുന്നു, പ്രതി വൈകാതെ പിടിയിലായേക്കും

കൊച്ചി. സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ ചര്‍ച്ചയാവുകയും വിവിധ പ്രചാരണങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്ത പൂക്കളം നശിപ്പിക്കുന്ന ദൃശ്യങ്ങള്‍ കൊച്ചി നഗരപരിധിയിലുള്ള പാലാരിവട്ടത്തുനിന്നുള്ളതാണെന്ന് ഒടുവില്‍ വ്യക്തമായി. കര്‍ണാടകയിലെ ബെംഗളൂരുവില്‍ നിന്നുള്ള സംഭവമെന്ന തരത്തിലായിരുന്നു ഈ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ യഥാര്‍ത്ഥ സ്ഥലം എറണാകുളം പാലാരിവട്ടമാണെന്ന് തിരിച്ചറിഞ്ഞതോടെ പരാതികളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടപടികള്‍ വേഗത്തിലാക്കി. പാലാരിവട്ടത്തെ ‘മൈഥിലി’ എന്ന വാണിജ്യ സമുച്ചയത്തിന് മുന്നില്‍ ജീവനക്കാരും കടയുടമകളും ചേര്‍ന്ന് ഉത്രാടദിനത്തില്‍ തീര്‍ത്ത അത്തപ്പൂക്കളമാണ് കാല്‍ കൊണ്ട് തട്ടിത്തെറിപ്പിച്ച് അലങ്കോലമാക്കിയത്. ഓണാഘോഷത്തിന്റെ സന്തോഷത്തില്‍ … Continue reading പൂക്കളം നശിപ്പിച്ചത് കൊച്ചിയില്‍ തന്നെ,കേസ് ക്ളിയറായി ,അന്വേഷണം തുടരുന്നു, പ്രതി വൈകാതെ പിടിയിലായേക്കും