25.2 C
Kollam
Wednesday 12th August, 2026 | 05:43:49 AM
Home News Breaking News നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് നാല് വയസ്സുള്ള കുട്ടി പൊള്ളലേറ്റ് മരിച്ചു

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് നാല് വയസ്സുള്ള കുട്ടി പൊള്ളലേറ്റ് മരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് നാല് വയസ്സുള്ള കുട്ടി പൊള്ളലേറ്റ് മരിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇന്‍ഡോറില്‍ നിന്ന് ഏകദേശം 22 കിലോമീറ്റര്‍ അകലെയുള്ള സിമ്രോള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ചിരാഗ് എന്ന കുട്ടിയാണ് മരിച്ചത്. അപകട സമയത്ത് കുട്ടി കാറില്‍ ഇരിക്കുകയായിരുന്നു. കാറിന്റെ എന്‍ജിന്‍ ഓഫ് ചെയ്യാതെ പുറത്തിറങ്ങിയ കുട്ടിയുടെ അച്ഛന്‍ മറ്റൊരു വാഹനത്തില്‍ സൗണ്ട് സിസ്റ്റം വെയ്ക്കുന്ന ജോലിയില്‍ മേല്‍നോട്ടം വഹിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. കാറില്‍ പെട്ടെന്ന് തീ പടരുകയായിരുന്നുവെന്ന് സിമ്രോള്‍ പൊലീസ് സ്റ്റേഷന്‍ അധികൃതര്‍ പറഞ്ഞു.

also read:

നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും തീ വേഗത്തില്‍ പടര്‍ന്നത് കാരണം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. അഗ്‌നിശമന സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാന്‍ സാധിച്ചില്ല. ഗുരുതരമായി പൊള്ളലേറ്റാണ് കുട്ടി മരിച്ചത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുമെന്നും സിമ്രോള്‍ പൊലീസ് അറിയിച്ചു.