കൊച്ചി.അഭിഭാഷകന്റെ വീട് കയറി അക്രമം. പരിക്കേറ്റ് ചികിത്സയിലായിരുന്ന അഭിഭാഷകന്റെ അച്ഛൻ മരിച്ചു. വൈപ്പിൻ സ്വദേശി മോഹൻദാസ് ആണ് ഇന്ന് പുലർച്ചെ ആശുപത്രിയിൽ മരിച്ചത്. വൈപ്പിൻ സ്വദേശികളായ വേലൂട്ടി ,ബാവൂട്ടി എന്നിവരാണ് ആക്രമണം നടത്തിയത്. കഴിഞ്ഞ പതിമൂന്നാം തീയതിയായിരുന്നു വീട് കയറിയുള്ള ആക്രമണം
പിണറായിയുടെ സമീപനത്തിൽ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി
തിരുവനന്തപുരം.കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. പിണറായിയുടെ സമീപനത്തിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. കേന്ദ്ര കമ്മിറ്റി തീരുമാനങ്ങളെ വെല്ലുവിളിച്ച് പിണറായി സംസാരിക്കുന്നു എന്ന് കേന്ദ്ര നേതൃത്വത്തിൽ വികാരം. കേരളത്തിലെ കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കിടയിലും പിണറായിയുടെ നിലപാടിൽ അതൃപ്തി
പാർട്ടി വീഴ്ചകൾ കേന്ദ്രകമ്മിറ്റി തുറന്നുകാട്ടിയിട്ടും പിണറായി അത് സമ്മതിക്കാത്തതിൽ ആണ് വിയോജിപ്പ്. അണികളെ കുറ്റപ്പെടുത്തി പിണറായി സംസാരിക്കുന്നത് വിശദീകരണങ്ങൾ വഷളാക്കുന്നുവെന്നും അഭിപ്രായം
വിരമിച്ചിട്ടും തീരാത്ത വിളയാടല്‍, ഭൂമി തരം മാറ്റാൻ കൈക്കൂലി , മാഫിയയുടെ കിംഗ്പിൻ വിരമിച്ച ഡെപ്യൂട്ടി കലക്ടറെന്ന് വിജിലൻസ്
കൊച്ചി. വിരമിച്ചിട്ടും തീരാത്ത വിളയാടല്‍. ഭൂമി തരം മാറ്റാൻ കൈക്കൂലി .കൈക്കൂലി മാഫിയയുടെ കിംഗ്പിൻ വിരമിച്ച ഡെപ്യൂട്ടി കലക്ടറെന്ന് വിജിലൻസ്. കടവന്ത്ര സ്വദേശി എൻ.കെ കൃപയ്ക്കായി അന്വേഷണം
കണയന്നൂർ തഹസിൽദാർ പ്രതിയായ കേസിൽ കൃപയെ പ്രതി ചേർത്തു. ഭൂമി തരം മാറ്റാൻ കൈക്കൂലിയായി വാങ്ങിയത് പത്ത് ലക്ഷം. തഹസിൽദാർ ജോസഫ് ആന്റണി ഹെർട്ടിസിനൊപ്പം രണ്ട് ഇടനിലക്കാരും കുടുങ്ങി
മൂവരെയും വിജിലൻസ് പിടികൂടിയത് കഴിഞ്ഞ മാസം പതിമൂന്നിന്. പിടിയിലായ ഇടനിലക്കാരിൽ ഒരാൾ എൻ.കെ കൃപയുടെ ഡ്രൈവർ രാജേഷ്.പ്രതിചേർത്തത്തിന് പിന്നാലെ കൃപ ഒളിവിൽ
കൃപ സർവീസിൽ നിന്ന് വിരമിച്ചത് മൂന്ന് വർഷം മുൻപ്. സർവീസ് കാലയളവിൽ കൃപയ്ക്കെതിരെ ഉയർന്നത് വന്‍ പരാതികള്‍, അവ പക്ഷേ ഒതുങ്ങിപ്പോയി.
ആലപ്പുഴ ബാറുകാര്‍ ചായപണം കൊടുക്കുന്നത് എന്തിനാണെന്നറിയാമോ
ആലപ്പുഴ . എക്സൈസിൽ ഡെപ്യൂട്ടി കമ്മീഷണർക്ക് വേണ്ടി കൈക്കൂലി വാങ്ങിയിരുന്നത് ഡ്രൈവർമാർ എന്ന് വിവരം. ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങിയാൽ 10% ആയിരുന്നു ഡ്രൈവർമാരുടെ കമ്മീഷൻ. ഇതിനുപുറമെ ബാറുമകളിൽ നിന്ന് വില കൂടിയ മദ്യവും കൈക്കൂലിയായി വാങ്ങും. കൈക്കൂലി പണം വീതം വയ്ക്കുന്നത് ആന വാതിലിലെ ചായക്കടയിൽ വച്ച്
ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപത്താണ് ആനവാതിൽ റോഡ്. ബാറുടമകളും ജീവനക്കാരും പണം എത്തിക്കുന്നതും ഇതേ റോഡിൽ. ചായ പണം എന്ന പേരിലാണ് ഡ്രൈവർമാർ കൈക്കൂലി വാങ്ങിയിരുന്നത്. ഫയലുകൾ മുക്കരുതെന്ന് വിജിലൻസ്
എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലെ ജീവനക്കാർക്കാണ് നിർദ്ദേശം. ഇന്നലെ നടത്തിയ പരിശോധനയിൽ ഫയലുകളുടെ എണ്ണം അടക്കം വിജിലൻസ് ശേഖരിച്ചിരുന്നു. മുൻകാല കേസുകളുടെ ഫയലുകൾ അടക്കം നഷ്ടമാകാൻ സാധ്യതയെന്ന് വിലയിരുത്തലിൽ ആയിരുന്നു പരിശോധന
അഫ്ഗാനിസ്ഥാനിലെ സ്ത്രീയുടെ വില,മലയാളി വനിതാ ട്രാവല്‍ വ്ലോഗറുടെ കുറിപ്പ് സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാകുന്നു
കോഴിക്കോട്: അഫ്ഗാനിസ്ഥാനിലെ വനിതകളുടെ സാമൂഹിക പദവി സംബന്ധിച്ച മലയാളി ട്രാവല്‍ വ്ലോഗറുടെ കുറിപ്പ് സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാകുന്നു. അഫ്ഗാന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പാലക്കാട് ഒറ്റപ്പാലം സ്വദേശിനിയായ അരുണിമ ടിപിയുടെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. അരുണിമയുടെ കുറിപ്പില്‍ എംഎം അക്ബര്‍ ഉള്‍പ്പെടെ നിരവധി മുസ്ലിം പണ്ഡിതര്‍ പ്രതികരണവുമായി രംഗത്തെത്തി. ഏതെങ്കിലും ഒരു രാജ്യത്തുണ്ടായ അനുഭവം വെച്ച് ഇസ്ലാമിനെ വിലയിരുത്തരുതെന്നാണ് അക്ബര്‍ അഭിപ്രായപ്പെട്ടത്.
‘ആറ് വര്‍ഷമായി ലോക പര്യടനം നടത്തുന്ന ഏകാംഗ സഞ്ചാരി’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അരുണിമ, അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ ജീവിതം കണ്ടപ്പോള്‍ ജീവിതത്തില്‍ ആദ്യമായി സ്ത്രീ ആയതില്‍ ഖേദം തോന്നിയെന്നാണ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. സ്ത്രീകള്‍ക്ക് ആ രാജ്യത്ത് ഒരു വിലയുമില്ലെന്നും അരുണിമ അഭിപ്രായപ്പെട്ടു. ആദ്യം ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഒറ്റയ്ക്കുള്ള യാത്രയ്ക്ക് അനുമതി നല്‍കാന്‍ വിസമ്മതിച്ചിരുന്നു. പിന്നീട് ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്ന് ആവശ്യപ്പെട്ടു.
‘അഫ്ഗാനിസ്ഥാനിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്യുക എന്നത് എന്റെ സ്വപ്നമായിരുന്നു, പക്ഷേ ഇപ്പോള്‍ എനിക്ക് ഖേദം തോന്നുന്നു’ അരുണിമ കുറിച്ചു. തന്റെ പരാമര്‍ശം കേരളത്തില്‍ പലര്‍ക്കും അസ്വസ്ഥതയുണ്ടാക്കിയേക്കാം. ‘എന്നാല്‍ എനിക്ക് അനുഭവപ്പെട്ട ശ്വാസംമുട്ടല്‍ ഞാന്‍ അറിയിക്കേണ്ടതുണ്ട്.’ അരുണിമ അഭിപ്രായപ്പെട്ടു. താന്‍ മറ്റൊരു രാജ്യത്തു നിന്നുള്ള ആളായതിനാല്‍ മുഖം വ്യക്തമാകുന്ന വസ്ത്രം ധരിക്കാന്‍ അനുവാദം തരികയായിരുന്നുവെന്നും അരുണിമ മറ്റൊരു പോസ്റ്റില്‍ കുറിച്ചു. അതേസമയം അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്ക് കണ്ണല്ലാതെ, മുഖം പോലും പുറത്ത് പ്രദര്‍ശിപ്പിക്കാന്‍ അനുവാദമില്ലെന്നും അരുണിമ കൂട്ടിച്ചേര്‍ത്തു.
അഫ്ഗാനിസ്ഥാന്‍ ഇസ്ലാം രാജ്യമല്ലെന്നും അവിടുത്തെ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ ഇസ്ലാമിനെ പൂര്‍ണ്ണമായും പ്രതിഫലിപ്പിക്കുന്നില്ലെന്നും, അരുണിമയുടെ കുറിപ്പിനോട് എം എം അക്ബര്‍ പ്രതികരിച്ചു. ‘ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യാത്ര ചെയ്തിട്ടുള്ള വ്യക്തിയാണ് നിങ്ങള്‍, മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലും നിങ്ങള്‍ പോയിട്ടുണ്ടാകും’. അഫ്ഗാനിസ്ഥാനിലെ നിയന്ത്രണങ്ങള്‍ അവിടുത്തെ രാഷ്ട്രീയവും സാമൂഹികവുമായ സാഹചര്യം മൂലമാണോ എന്ന് പരിശോധിക്കണമെന്നും അക്ബര്‍ അരുണിമയോട് ആവശ്യപ്പെട്ടു.
അഫ്ഗാനിസ്ഥാനിലെ നിയന്ത്രണങ്ങളെക്കുറിച്ച് പറയുമ്പോള്‍, അവിടുത്തെ ഗോത്ര സംസ്‌കാരവും പഷ്തൂണ്‍ സാമൂഹിക ആചാരങ്ങളും കൂടി കണക്കിലെടുക്കണം. മതവിശ്വാസവും പ്രാദേശിക സംസ്‌കാരങ്ങളും പല സമൂഹങ്ങളിലും ഇടകലര്‍ന്നിരിക്കുന്നു. അതുകൊണ്ടു തന്നെ ഒരു പ്രത്യേക സാമൂഹിക ആചാരത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് ‘ഇതാണ് ഇസ്ലാം’ എന്ന് പറയുന്നത് ശരിയല്ലെന്നും അക്ബര്‍ പറഞ്ഞു.
കോടിക്കണക്കിന് മുസ്ലീങ്ങള്‍ വ്യത്യസ്ത രാജ്യങ്ങളില്‍ വ്യത്യസ്ത സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങളില്‍ ജീവിക്കുന്നുണ്ട്. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ പോലും വസ്ത്രധാരണം, തൊഴില്‍, യാത്ര, സാമൂഹിക പങ്കാളിത്തം എന്നിവയില്‍ വ്യത്യാസങ്ങളുണ്ട്. ഒരു പ്രത്യേക രാജ്യത്തിലെ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തില്‍ ഇസ്ലാമിനെക്കുറിച്ച് ഒരു നിഗമനത്തിലെത്തുന്നത് ശരിയല്ലെന്നും അക്ബര്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ ഒരു പ്രത്യേക മതത്തെ തനിക്ക് ഇഷ്ടമല്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന്, ഇതിനു മറുപടിയായി അരുണിമ പറഞ്ഞു. ‘ഒരു മതവും പ്രചരിപ്പിക്കാത്ത രാജ്യങ്ങളില്‍ സന്തോഷവും സമാധാനവും നന്നായി നിലനില്‍ക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു’ അരുണിമ വ്യക്തമാക്കി.
ഭാര്യയായാലും 18 വയസിന് താഴെയെങ്കിൽ ലൈംഗികബന്ധം പോക്‌സോ കുറ്റം: ഹൈക്കോടതി
കൊച്ചി: ഭാര്യയാണെങ്കിലും 18 വയസ്സ് തികയാത്ത പെൺകുട്ടിയുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നത് പോക്‌സോ നിയമപ്രകാരം കുറ്റകരമാണെന്ന് കേരള ഹൈക്കോടതി. 18 വയസ്സിന് താഴെയുള്ളവർ പ്രായപൂർത്തിയാകാത്തതിനാൽ പോക്‌സോ നിയമപ്രകാരം കുട്ടികളാണ്. അതിനാൽ പെൺകുട്ടി ഭാര്യയാണോ അല്ലയോ എന്നത് പ്രസക്തമല്ലെന്ന് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ വ്യക്തമാക്കി.
തനിക്കെതിരായ പോക്‌സോ, ബലാത്സംഗ കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ 27കാരൻ നൽകിയ ഹർജി തള്ളിയാണ് കോടതിയുടെ ഉത്തരവ്. മുസ്ലിം വ്യക്തിനിയമപ്രകാരം പെൺകുട്ടിയെ വിവാഹം കഴിച്ചിരുന്നുവെന്നും ഇക്കാര്യം പരാതിക്കാരി പൊലീസിനോട് സമ്മതിച്ചിട്ടുണ്ടെന്നും ഹർജിക്കാരൻ വാദിച്ചു. ഭാര്യയായതിനാൽ പോക്‌സോ കേസ് നിലനിൽക്കില്ലെന്നായിരുന്നു വാദം.
എന്നാൽ മുസ്ലിം വ്യക്തിനിയമപ്രകാരമുള്ള വിവാഹം നടന്നിട്ടുണ്ടെങ്കിലും പെൺകുട്ടിക്ക് 18 വയസ്സ് തികയാത്തതിനാൽ പോക്‌സോ നിയമപ്രകാരമുള്ള കുറ്റം ഇല്ലാതാകില്ലെന്ന് കോടതി വ്യക്തമാക്കി. 2021ൽ 17 വയസ്സും ഒരു മാസവും പ്രായമുള്ളപ്പോഴാണ് പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായത്. സംഭവത്തിൽ പ്രഥമദൃഷ്ട്യാ കേസുണ്ടെന്നും കോടതി വിലയിരുത്തി.
ഭാര്യയായ 15നും 18നും ഇടയിൽ പ്രായമുള്ള പെൺകുട്ടിയുമായുള്ള ലൈംഗികബന്ധത്തിൽ ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്ന ഇന്ത്യൻ ക്രിമിനൽ നിയമത്തിലെ ഇളവ് സംബന്ധിച്ച സുപ്രീംകോടതിയുടെ 2017ലെ വിധിയും ഈ കേസിൽ ബാധകമാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ നടപടികളുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
തർക്കങ്ങള്‍ രൂക്ഷമായിരിക്കെ സിപിഐ എമ്മിന്റെയും സിപിഐയുടെയും നിർണ്ണായക നേതൃയോഗങ്ങൾ ഇന്ന്
തിരുവനന്തപുരം. പ്രതിപക്ഷ ഉപ നേതാവ് തർക്കം രൂക്ഷമായിരിക്കെ സിപിഐ എമ്മിന്റെയും സിപിഐയുടെയും നിർണ്ണായക നേതൃയോഗങ്ങൾ ഇന്ന് നടക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റും സിപിഐ എക്സിക്യൂട്ടീവ് യോഗവുമാണ് ചേരുന്നത്. ഉപ നേതാവ് തർക്കത്തിൽ വാദപ്രതിവാദങ്ങൾ രൂക്ഷമായതിനു ശേഷം ഇരു പാർട്ടികളും യോഗം ചേരുന്നത് ആദ്യമായാണ്. തുടർനിലപാട് എന്താകണമെന്ന് കാര്യം യോഗത്തിൽ ചർച്ചയാകും.
സിപിഐയുടെ കേന്ദ്രസർക്കാരിനെതിരായ പ്രക്ഷോഭം ഉള്ളതിനാൽ ഡൽഹിയിൽ വച്ചാണ് യോഗം ചേരുന്നത്. ദേശീയ സെക്രട്ടറി ഡി രാജ പങ്കെടുക്കുന്ന യോഗത്തിൽ പദവി കിട്ടിയില്ലെങ്കിൽ ഏതൊക്കെ തരത്തിൽ കടുപ്പിക്കണമെന്ന കാര്യത്തിൽ ധാരണയാകും. നിയമസഭയിൽ ഒറ്റ ബ്ലോക്ക് ആയിരിക്കാനുള്ള അന്തിമ തീരുമാനം ഇന്ന് എടുക്കാനാണ് സാധ്യത. എക്സിക്യൂട്ടീവിന്റെ തീരുമാനം നാളെയും മറ്റന്നാളും നടക്കുന്ന ദേശീയ എക്സിക്യൂട്ടീവ് ചർച്ച ചെയ്ത് അന്തിമമാക്കും.
എക്സ് സിപിഎം സഖാക്കളുടെ കൂട്ടായ്മ വരുന്നു
കോഴിക്കോട് .സിപിഎം വിട്ടവരുടെ കൂട്ടായ്മയ്ക്കുള്ള നീക്കം ശക്തമാകുന്നു. ഫാസിസത്തിനെതിരെ ഇടത് പാർട്ടികളുടെ ഐക്യം അനിവാര്യമാണെന്ന് തളിപ്പറമ്പ് എം എൽ എ ടി കെ ഗോവിന്ദൻ പറഞ്ഞു. കോഴിക്കോട് മാവൂരിൽ ആർ എം പി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഖാക്കളേയെന്ന അഭിസംബോധനയുടെ സന്തോഷത്തിലാണ് ടി കെ ഗോവിന്ദൻ തുടങ്ങിയത്.
പറഞ്ഞതിലധികവും ഫാസിസത്തിനെതിരായ ഐക്യനിര രൂപപ്പെടേണ്ടതിനെക്കുറിച്ചും. ഇടത് പാർട്ടികളുടെ ഐക്യനിര കോൺഗ്രസിനൊപ്പം ഉറച്ചു നിൽക്കണമെന്ന് വ്യക്തമാക്കി. ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാഞ്ഞതിൽ തുടങ്ങി യു പി എയിൽ നിന്ന് വിടാനുള്ള ഇടത് തീരുമാനത്തിലെ പാളിച്ച വരെ എണ്ണിപ്പറഞ്ഞു. പലകാലങ്ങളിൽ സിപിഎം വിട്ടവരുടെ കൂട്ടായ്മ രൂപീകരിക്കാനുള്ള ചർച്ചകളുടെ തുടർച്ചയായിരുന്നു തളിപ്പറമ്പ് എംഎൽഎയുടെ പ്രസംഗം.
വിശദീകരണ യോഗങ്ങളിൽ ഉയർന്ന ഭീഷണികളുടെ കൂടി പശ്ചാത്തലത്തിൽ ഒന്നിച്ചൊരു കൂട്ടായ്മയ്ക്കുള്ള നീക്കങ്ങൾ സജീവമാക്കുകയാണ് വിമതർ. ആർ എം പിയുടെ നേതൃത്വത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. നേരത്തെ സി എം പിനേതൃത്വത്തിൽ നടന്ന ചർച്ചകൾ വഴിമുട്ടി നിൽക്കുകയായിരുന്നു. പയ്യന്നൂരിൽ സിപിഐഎം വിട്ടവരുടെ കൂട്ടായ്മയായ ജാഗ്രതക്ക് സംഘടന രൂപം നൽകാൻ വിളിക്കുന്ന കൺവെൻഷനിൽ ആർ എം പി നേതാക്കൾ പങ്കെടുക്കും. തുരുത്തുകളായി നിൽക്കുന്ന വിമതർ ഒന്നിച്ചാൽ മുന്നണിക്ക് ഗുണം ചെയ്യുമെന്ന അഭിപ്രായം യു ഡി എഫ് നേതൃത്വത്തിനുമുണ്ട്.
മടത്തറയിൽ യുവാവിന് അക്രമികളുടെ ക്രൂരമർദ്ദനം
കൊല്ലം. മടത്തറയിൽ യുവാവിന് ക്രൂരമർദ്ദനം. കഴിഞ്ഞ ദിവസം വൈകിട്ട് 8.30 നാണ് മടത്തറ സ്വദേശി നസീമിനാണ് മർദ്ദനമേറ്റത്.
അക്രമിത്തിൽ നസീമിന്റെ തലയ്ക്ക് അടക്കം ഗുരുതരപരിക്ക്. എന്തിനാണ് മർദ്ദിച്ചതെന്ന് അറിയില്ലെന്ന് നസിം പറയുന്നു.ചുവന്ന കാറിൽ എത്തിയ ആറംഗ സംഘമാണ് മർദ്ദിച്ചത്.പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് ചിതറ പോലീസ്.മർദ്ദന ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ ഡോക്ടര്‍ക്ക് എതിരെ അന്വേഷണം
കൊട്ടാരക്കര. താലൂക്ക് ആശുപത്രിയിൽ ഡോക്ടർ രോഗിയോട് മോശമായി പെരുമാറി എന്ന പരാതിയിൽ ഡോക്ടർക്ക് എതിരെ സൂപ്രണ്ട് ഇന്ന് DMO യ്ക്ക് റിപ്പോർട്ട് കൈമാറിയേക്കും .ഡോക്ടറുടെ പെരുമാറ്റം ഉണ്ടാകാൻ പാടില്ലാത്തതെന്നാണ് വിലയിരുത്തൽ. ഡോക്ടർക്ക് നൽകിയ കാണിക്കൽ നോട്ടീസിൽ മറുപടി ലഭിച്ച ശേഷം ആയിരിക്കും ഡി എം ഒ യ്ക്ക് റിപ്പോർട്ട് കൈമാറുക.
കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ രേഖ കൃഷ്ണനാണ് രോഗിയോട് മോശമായി പെരുമാറിയത്.സംഭവത്തിൽ കഴിഞ്ഞദിവസം ഡോക്ടർക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.നേരത്തെയും ഡോക്ടർക്കെതിരെ മറ്റ് പരാതി ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
ചികിത്സ തേടിയ രോഗിയോടും ഒപ്പമെത്തിയവരോടും എമർജൻസി രോഗിയല്ലല്ലോ എന്ന് പറഞ്ഞ് ഡോക്ടർ തർക്കിക്കുന്ന ദൃശ്യം പുറത്തു വന്നിരുന്നു. ഇത് തുറന്ന് വെച്ചിരിക്കുന്നത് നിങ്ങൾക്ക് ഓടിക്കയറാൻ അല്ലെന്ന് ഡോക്ടർ പറയുന്നത് ദൃശ്യത്തിലുണ്ട്.







































