26.1 C
Kollam
Saturday 17th October, 2026 | 02:46:21 AM
Home News Local മടത്തറയിൽ യുവാവിന് അക്രമികളുടെ ക്രൂരമർദ്ദനം

മടത്തറയിൽ യുവാവിന് അക്രമികളുടെ ക്രൂരമർദ്ദനം

കൊല്ലം. മടത്തറയിൽ യുവാവിന് ക്രൂരമർദ്ദനം. കഴിഞ്ഞ ദിവസം വൈകിട്ട് 8.30 നാണ് മടത്തറ സ്വദേശി നസീമിനാണ് മർദ്ദനമേറ്റത്.

അക്രമിത്തിൽ നസീമിന്റെ തലയ്ക്ക് അടക്കം ഗുരുതരപരിക്ക്. എന്തിനാണ് മർദ്ദിച്ചതെന്ന് അറിയില്ലെന്ന് നസിം പറയുന്നു.ചുവന്ന കാറിൽ എത്തിയ ആറംഗ സംഘമാണ് മർദ്ദിച്ചത്.പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് ചിതറ പോലീസ്.മർദ്ദന ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്.