27.2 C
Kollam
Sunday 13th September, 2026 | 07:32:16 AM
Home News Kerala കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ ഡോക്ടര്‍ക്ക് എതിരെ അന്വേഷണം

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ ഡോക്ടര്‍ക്ക് എതിരെ അന്വേഷണം

കൊട്ടാരക്കര. താലൂക്ക് ആശുപത്രിയിൽ ഡോക്ടർ രോഗിയോട് മോശമായി പെരുമാറി എന്ന പരാതിയിൽ ഡോക്ടർക്ക് എതിരെ സൂപ്രണ്ട് ഇന്ന് DMO യ്ക്ക് റിപ്പോർട്ട് കൈമാറിയേക്കും .ഡോക്ടറുടെ പെരുമാറ്റം ഉണ്ടാകാൻ പാടില്ലാത്തതെന്നാണ് വിലയിരുത്തൽ. ഡോക്ടർക്ക് നൽകിയ കാണിക്കൽ നോട്ടീസിൽ മറുപടി ലഭിച്ച ശേഷം ആയിരിക്കും ഡി എം ഒ യ്ക്ക് റിപ്പോർട്ട് കൈമാറുക.

കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ രേഖ കൃഷ്ണനാണ് രോഗിയോട് മോശമായി പെരുമാറിയത്.സംഭവത്തിൽ കഴിഞ്ഞദിവസം ഡോക്ടർക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.നേരത്തെയും ഡോക്ടർക്കെതിരെ മറ്റ് പരാതി ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
ചികിത്സ തേടിയ രോഗിയോടും ഒപ്പമെത്തിയവരോടും എമർജൻസി രോഗിയല്ലല്ലോ എന്ന് പറഞ്ഞ് ഡോക്ടർ തർക്കിക്കുന്ന ദൃശ്യം പുറത്തു വന്നിരുന്നു. ഇത് തുറന്ന് വെച്ചിരിക്കുന്നത് നിങ്ങൾക്ക് ഓടിക്കയറാൻ അല്ലെന്ന് ഡോക്ടർ പറയുന്നത് ദൃശ്യത്തിലുണ്ട്.