26.3 C
Kollam
Friday 16th October, 2026 | 08:30:16 PM
Home News Breaking News വിരമിച്ചിട്ടും തീരാത്ത വിളയാടല്‍, ഭൂമി തരം മാറ്റാൻ കൈക്കൂലി , മാഫിയയുടെ കിംഗ്പിൻ വിരമിച്ച ഡെപ്യൂട്ടി...

വിരമിച്ചിട്ടും തീരാത്ത വിളയാടല്‍, ഭൂമി തരം മാറ്റാൻ കൈക്കൂലി , മാഫിയയുടെ കിംഗ്പിൻ വിരമിച്ച ഡെപ്യൂട്ടി കലക്ടറെന്ന് വിജിലൻസ്

കൊച്ചി. വിരമിച്ചിട്ടും തീരാത്ത വിളയാടല്‍. ഭൂമി തരം മാറ്റാൻ കൈക്കൂലി .കൈക്കൂലി മാഫിയയുടെ കിംഗ്പിൻ വിരമിച്ച ഡെപ്യൂട്ടി കലക്ടറെന്ന് വിജിലൻസ്. കടവന്ത്ര സ്വദേശി എൻ.കെ കൃപയ്ക്കായി അന്വേഷണം

കണയന്നൂർ തഹസിൽദാർ പ്രതിയായ കേസിൽ കൃപയെ പ്രതി ചേർത്തു. ഭൂമി തരം മാറ്റാൻ കൈക്കൂലിയായി വാങ്ങിയത് പത്ത് ലക്ഷം. തഹസിൽദാർ ജോസഫ് ആന്റണി ഹെർട്ടിസിനൊപ്പം രണ്ട് ഇടനിലക്കാരും കുടുങ്ങി

മൂവരെയും വിജിലൻസ് പിടികൂടിയത് കഴിഞ്ഞ മാസം പതിമൂന്നിന്. പിടിയിലായ ഇടനിലക്കാരിൽ ഒരാൾ എൻ.കെ കൃപയുടെ ഡ്രൈവർ രാജേഷ്.പ്രതിചേർത്തത്തിന് പിന്നാലെ കൃപ ഒളിവിൽ

കൃപ സർവീസിൽ നിന്ന് വിരമിച്ചത് മൂന്ന് വർഷം മുൻപ്. സർവീസ് കാലയളവിൽ കൃപയ്ക്കെതിരെ ഉയർന്നത് വന്‍ പരാതികള്‍, അവ പക്ഷേ ഒതുങ്ങിപ്പോയി.