25.9 C
Kollam
Friday 16th October, 2026 | 09:38:19 AM
Home News Breaking News ബാർ ഉടമകളിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാർ വൻ കൈക്കൂലിക്കാരൻ

ബാർ ഉടമകളിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാർ വൻ കൈക്കൂലിക്കാരൻ

കോട്ടയം. ബാർ ഉടമകളിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാർ വൻ കൈക്കൂലിക്കാരൻ.മുൻപ് സർവീസിൽ നിന്നും പിരിച്ചുവിടാൻ ശുപാർശ ചെയ്യപ്പെട്ട ഉദ്യോഗസ്ഥനാണ് അശോക് കുമാർ.

പത്തനംതിട്ടയിൽ ജോലി ചെയ്യുമ്പോൾ സ്പിരിറ്റ് കേസിലെ പ്രതിയുടെ ഭാര്യയിൽനിന്ന് 5 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ആയിരുന്നു ശുപാർശ.ഈ ശുപാർശ പോലും അട്ടിമറിക്കപ്പെട്ടു.പ്രതിയുടെ ഭാര്യയുടെ സ്വർണാഭരണങ്ങൾ പണയം വെച്ചായിരുന്നു ഇയാൾ കൈക്കൂലി വാങ്ങിയത്.ആലപ്പുഴയിൽ ജോലി ചെയ്യുമ്പോൾ ബാറുകളിൽ പരിശോധന നടത്തുന്നതിന് ഉദ്യോഗസ്ഥരെ ഡെപ്യൂട്ടി കമ്മീഷണർ വിലക്കിയിരുന്നു.വാട്സ്ആപ്പ് കോളിൽ വിളിച്ചായിരുന്നു പ്രതി സ്ഥിരമായി കൈക്കൂലി വാങ്ങിയിരുന്നത്.അനധികൃത സ്വത്തിനെ സംബന്ധിച്ച് വിജിലൻസ് അന്വേഷണം ആരംഭിച്ചു.