27 C
Kollam
Monday 14th September, 2026 | 11:26:59 PM
Home News Kerala തിരുവനന്തപുരം കൊല്ലം ജില്ലകളിലെ ദേശീയപാത നിർമ്മാണം പ്രതിസന്ധിയിൽ

തിരുവനന്തപുരം കൊല്ലം ജില്ലകളിലെ ദേശീയപാത നിർമ്മാണം പ്രതിസന്ധിയിൽ

തിരുവനന്തപുരം കൊല്ലം ജില്ലകളിലെ ദേശീയപാത നിർമ്മാണം പ്രതിസന്ധിയിൽ.ഡിസൈനിൽ വന്ന വലിയ മാറ്റവും കരാറുകാരുമായി തർക്കവുമാണ് പ്രധാന പ്രതിസന്ധി. കൊല്ലം, കഴക്കൂട്ടം കടമ്പാട്ടുകോണം റീച്ചിലെ 600 ലധികം ഇതര സംസ്ഥാന തൊഴിലാളികൾ കരാർ കമ്പനിയിൽ നിന്നും മടങ്ങിപ്പോയി

കടമ്പാട്ടുകോണം റീച്ചിലെ ദേശീയപാതയുടെ നിർമ്മാണം പൂർത്തിയാക്കേണ്ടി ഉള്ള സമയപരിധി 2027 ജൂൺ 30 വരെ നീട്ടി. കഴിഞ്ഞ മാസം 29 ന് ആയിരുന്നു പണി പൂർത്തിയാക്കേണ്ടി ഇരുന്നത്. ഈ റീച്ച് മുഖേന ഈ മേഖലയിലെ പാത വികസനം പരാജയത്തിലാവുകയായിരുന്നു. ജനപ്രതിനിധികളും സര്‍ക്കാരും ഇടപെട്ട് അടിയന്തര പ്രശ്ന പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ ഇവിടുത്തെ നിര്‍മ്മാണം വലിയ പ്രശ്നമായി ഭാവിയിലും മാറുമെന്നാണ് സൂചന.