28.2 C
Kollam
Thursday 25th June, 2026 | 05:10:21 PM
Home News Kerala ലോക്കൽ കമ്മിറ്റി അംഗം 10000 രൂപ കമ്മീഷൻ വാങ്ങി,സിപിഎമ്മിൽ വിവാദം

ലോക്കൽ കമ്മിറ്റി അംഗം 10000 രൂപ കമ്മീഷൻ വാങ്ങി,സിപിഎമ്മിൽ വിവാദം

Advertisement

ചേർത്തല. സിപിഎമ്മിൽ കമ്മീഷൻ വിവാദം.ലോക്കൽ കമ്മിറ്റി അംഗം 10000 രൂപ കമ്മീഷൻ വാങ്ങിയതായി പരാതി.പള്ളിപ്പുറം വടക്ക് ലോക്കൽ കമ്മിറ്റി അംഗത്തിനെതിരായാണ് പരാതി.പ്രദേശത്തെ പള്ളിയുമായി ബന്ധപ്പെട്ട നിർമ്മാണത്തിലാണ് പതിനായിരം രൂപ കമ്മീഷൻ വാങ്ങിയത്.

ആരോപണ വിധേയനായ അംഗത്തിന് പാർട്ടി വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു.ഇതിൽ മറുപടി ലഭിക്കാതിരുന്നതോടെയാണ് രണ്ടംഗ കമ്മീഷനെ വിഷയം പരിശോധിക്കാൻ നിശ്ചയിച്ചത്.നേരത്തെയും പള്ളിപ്പുറത്ത് സമാനമായ ആരോപണം ഉയർന്നിരുന്നു.ചേർത്തല ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ലോക്കൽ കമ്മിറ്റി യോഗം ചേർന്നത്

Advertisement