Home News Local പിഞ്ചുകുട്ടിയെ പീഡിപ്പിച്ചവനെ തെളിവുസഹിതം പൊക്കി കരണം അടിച്ചു പുകച്ച കൊട്ടാരക്കരക്കാരിക്ക് അഭിനന്ദന വര്‍ഷം

പിഞ്ചുകുട്ടിയെ പീഡിപ്പിച്ചവനെ തെളിവുസഹിതം പൊക്കി കരണം അടിച്ചു പുകച്ച കൊട്ടാരക്കരക്കാരിക്ക് അഭിനന്ദന വര്‍ഷം

Advertisement

കൊട്ടാരക്കര. ട്രെയിനിൽ പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചവന്റെ കരണം അടിച്ച് പൊട്ടിച്ച യുവതി ക്രൂരമായ അതിക്രമം കണ്ടാലും മിണ്ടാതെ തുടരുന്ന സമൂഹത്തിന് മാതൃകമാണ്.ആണുങ്ങൾ പോലും പ്രതികരിക്കാൻ മടിച്ചിടത്ത് മാതൃകയായി കൊട്ടാരക്കര കോട്ടാത്തല വിപിന്‍ഭവനില്‍ വിഎസ് വീണ

ട്രെയിൻ യാത്രക്കിടെ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച കൊല്ലം അയത്തില്‍ സ്വദേശി എ സാനിഷിനെ കയ്യോടെ പിടികൂടിയ കൊട്ടാരക്കര സ്വദേശിനി വീണയുടെ വാക്കുകൾ പ്രതികരിക്കാന്‍ മടിക്കുന്നവര്‍ക്കുള്ള ഒരു ഊര്‍ജ്ജമാണ്. കൊട്ടാരക്കരയിൽ നിന്നും അമ്മ ശ്രീദേവിയോടൊപ്പം തിരുനെൽവേലിയിലേക്ക് പാലരുവി എക്സ്പ്രസ്സിൽ യാത്ര ചെയ്യുകയായിരുന്നു വീണ. രാത്രി പന്ത്രണ്ടരയോടെ ട്രെയിനിൽ കയറിയ ഇവർ ഇരുന്ന സീറ്റിലേക്ക് വന്ന പ്രതി വീണയോട് മാറി ഇരിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ അത് വകവയ്ക്കാതെ സ്ത്രീകൾ ഇരിക്കുന്ന മറ്റൊരു സീറ്റിലേക്ക് മാറിയ വീണ ഉറങ്ങാൻ ശ്രമിക്കുന്നതിനിടെ ഇയാൾ തുടർച്ചയായി കാൽവിരലുകളിൽ സ്പർശിക്കുകയും ശല്യം ചെയ്യുകയും ചെയ്തു. അബദ്ധത്തിൽ തട്ടിയതാണെന്ന് കരുതി ആദ്യം ക്ഷമിച്ചെങ്കിലും മൂന്ന് തവണ ഇതാവർത്തിച്ചപ്പോൾ വീണ ഇയാളെ താക്കീത് ചെയ്തു. അതോടെ വീണയെ വിട്ട ഇയാളുടെ ചെയ്തികള്‍ വീണ ശ്രദ്ധിക്കാന്‍ തുടങ്ങി. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയായിരുന്നു പിന്നെ കണ്ടത് .

തൊട്ടപ്പുറത്തു ട്രെയിനിന്റെ തറയിൽ മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന അഞ്ചു വയസ്സ് മാത്രം പ്രായമുള്ള ഒരു പിഞ്ചുകുഞ്ഞിനെ ഇയാൾ എടുത്തുകൊണ്ടുവന്ന് തന്റെ മടിയിൽ കിടത്തി. എന്നിട്ട് ഇയാളുടെ ഷീറ്റ് കൊണ്ട് മൂടി. ആദ്യം അയാളുടെ സ്വന്തം കുഞ്ഞായിരിക്കും എന്ന് കരുതിയെങ്കിലും അയാളുടെ നോട്ടത്തിലും ഭാവത്തിലും പന്തികേട് തോന്നിയ വീണ മൊബൈൽ ക്യാമറ ഓൺ ചെയ്തു വെച്ചു. വീണ മൊബൈല്‍കാണുകയാവും എന്നാണ് പ്രതി ധരിച്ചത്.

അക്രമിയെ ട്രയിനില്‍ യാത്രക്കാര്‍ ചോദ്യം ചെയ്യുന്നു.

ആ കുഞ്ഞിനെ പുതപ്പുകൊണ്ട് മൂടിയ ശേഷം അതിനടിയിലൂടെ ഇയാൾ കുഞ്ഞിനെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. കുഞ്ഞിന്റെ അടി വസ്ത്രത്തിനുള്ളിലൂടെ കൈ കടത്തുന്നത് നേരിട്ട് കണ്ട വീണക്ക് അതോടെ ഇത് അക്രമിയാണെന്ന് ബോധ്യമായി. നേരെ ചെന്ന് അയാളെ ചോദ്യം ചെയ്തെങ്കിലും തെളിവുചോദിച്ച് തന്ത്രപരമായി രക്ഷപ്പെടാനായിരുന്നു അക്രമിയുടെ ശ്രമം. അതോടെ അയാളുടെ ചെവിക്കല്ല് നോക്കി ഒരെണ്ണം കൊടുക്കുകയും ഉച്ചത്തിൽ പ്രതികരിക്കുകയുമായിരുന്നു. അതോടെ ബഹളം കേട്ട് ഉണർന്ന മറ്റ് യാത്രക്കാരും ഓടിയെത്തി.

അപ്പോഴും തങ്ങളുടെ കുഞ്ഞിനെ മറ്റൊരാൾ എടുത്തുകൊണ്ടുപോയത് ആ പാവം മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല. താൻ എടുത്ത വീഡിയോ തെളിവായി കാണിച്ച് വീണ യാത്രക്കാരുടെ സഹായത്തോടെ അയാളെ പോലീസിൽ ഏൽപ്പിക്കാൻ മുൻകൈ എടുത്തു. പുനലൂർ പോലീസിൽ കൃത്യമായി മൊഴി നൽകിയ വീണ ഇത്തരം ആളുകൾക്ക് പരമാവധി ശിക്ഷ ലഭിക്കണം എന്നും ഇനി ഒരു പെൺകുട്ടിക്കും ഈ ഗതി ഉണ്ടാകരുത് എന്നും ഉറപ്പിച്ചു പറയുന്നു. താന്‍പ്രതികരിച്ചിരുന്നില്ലെങ്കില്‍ ഇയാള്‍ കുട്ടിയുമായി അടുത്ത സ്റ്റേഷനിലോ മറ്റോ ഇറങ്ങിയേനേ എന്നാണ് വീണ പറയുന്നത്.

സ്വന്തം കുഞ്ഞല്ലായിരുന്നിട്ട് കൂടി ഒരു പിഞ്ചുകുഞ്ഞിന് നേരെ നടന്ന അതിക്രമം തടയാൻ ഈ പെൺകുട്ടി കാണിച്ച ധൈര്യം സമൂഹത്തിന് മുഴുവൻ വലിയൊരു പ്രചോദനമാണ്. ആണുങ്ങൾ പോലും പ്രതികരിക്കാൻ മടിച്ചിടത്തു വീണയെന്ന ഈ പെൺകുട്ടി മാതൃകയാവുകയാണ്. നേരത്തേ ട്രയിനില്‍ സമാനമായി നടന്ന ഒരു അക്രമത്തിലും പ്രതികരിച്ച് ശ്രദ്ധേയയായിട്ടുണ്ട് വീണ. ഒരാള്‍ ഒരു പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ രഹസ്യമായി ഷൂട്ടുിചെയ്യുന്നത് പിടിച്ച് ചോദ്യം ചെയ്ത വീണയോട് അത് ഡിലീറ്റ് ചെയ്തശേഷം മോശമായി പ്രതികരിക്കുകയായിരുന്നു അയാള്‍.അപ്പോള്‍തന്നെ ഒരു ആപ് ഉപയോഗിച്ച് ഡിലീറ്റുചെയ്ത ദൃശ്യം തിരിച്ചെടുത്ത് പ്രതിയെ പൊലീസിന് കൈമാറുകയും ചെയ്തു വീണ.

നിരവധി സംഘടനകളും വ്യക്തികളുമാണ് വീണയുടെ പ്രവൃത്തിയെ അഭിനന്ദിക്കുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here