കൊട്ടാരക്കര .നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവം : അപകടം ഉണ്ടാക്കിയ ടിപ്പർ ഡ്രൈവർക്ക് ഹെവി ലൈസൻസ് ഇല്ല.വാഹനത്തിന്റെ ജീപിഎസും , സ്പീഡ് ഗവർണറും ഓഫാക്കിയ നിലയിലുമെന്ന് കൊല്ലം എൻഫോഴ്സ്മെന്റ് ആർടിഒ എ. കെ. ദിലു. വാഹനത്തിന്റെ ഫിറ്റ്നസ് റദ്ദാക്കി.അപകട കാരണം അമിത വേഗമെന്നും മോട്ടർ വാഹന വകുപ്പ്.
അപകടം ഉണ്ടാകിയ ടിപ്പർ ലോറിയിൽ അടിമുടി നിയമലംഘനമാണ്. വാഹനം ഓടിച്ച ഡ്രൈവർ നിസാമിന് ഹെവി വെഹിക്കൾ ഓടിക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല. ഒരുമാസം മുമ്പ് ഗൾഫിൽ നിന്ന് എത്തിയ നിസാമാണ് വാഹനം ഓടിച്ചിരുന്നത്. വാഹനത്തിന്റെ ജീപി എസ് ഓഫാക്കിയ നിലയിലായിരുന്നുവെന്നും കൊല്ലം എൻഫോഴ്സ്മെന്റ് ആർടിഒ എ. കെ. ദിലു പറഞ്ഞു
വാഹനത്തിന് 17 വർഷം പഴക്കമുണ്ട്. വാഹനം നേരത്തെയും നിയമ ലംഘനത്തിന് . പിടിച്ചിട്ടുണ്ടെന്നും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വാഹനത്തിൻ്റെ സ്പീഡ് ഗവർണറും ഇളക്കി മാറ്റിയ നിലയിൽ ആയിരുന്നു.വാഹനത്തിൻ്റെ ടയറുകളും പഴയതായിരുന്നു. ഇതും അപകടത്തിന് ഇടയാക്കി
വാഹനത്തിൽ അമിത അളവിൽ മണ്ണും ഉണ്ടായിരുന്നു.സ്കൂൾ സമയങ്ങളിലെ ടിപ്പർ ഗതാഗതത്തിന് നിയന്ത്രണം കൊണ്ടുവരുമെന്നും ടിപ്പർ ഗതാഗത സമയം പുനപരിശോധിക്കുമെന്നും മന്ത്രിമാരും പറഞ്ഞു
അപകടം ഉണ്ടാക്കിയ ടിപ്പർലോറിയുടെ ലൈസൻസ് റദ്ധാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മോട്ടർ വാഹന വകുപ്പും , പോലീസും പറഞ്ഞു



































