28 C
Kollam
Wednesday 23rd September, 2026 | 09:52:56 PM
Home News Breaking News പേരാമ്പ്രയിൽ 24 ഗ്രാം MDMA യുമായി ട്രാവല്‍ ഏജന്‍റ് എക്സൈസിൻ്റെ പിടിയിൽ

പേരാമ്പ്രയിൽ 24 ഗ്രാം MDMA യുമായി ട്രാവല്‍ ഏജന്‍റ് എക്സൈസിൻ്റെ പിടിയിൽ

കോഴിക്കോട്. പേരാമ്പ്രയിൽ 24 ഗ്രാം MDMA യുമായി വാകയാട് സ്വദേശി എക്സൈസിൻ്റെ പിടിയിൽ . വാകയാട് കടമ്പോടി താഴെ സച്ചിനാണ് പിടിയിലായത്. വീടിൻ്റെ മുന്നിൽ വെച്ച് എക്സൈസ് സംഘം ബാഗ് പരിശോധിച്ചതോടെയാണ് എംഡിഎംഎ കണ്ടെടുത്തത്. തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് ഉദ്യോഗസ്ഥർ കീഴ്പെടുത്തിയത്.

ഇതിനിടെ എക്സൈസ് സിഐ അശ്വിൻകുമാറിന് കൈക്ക് പരിക്കേറ്റു. കോഴിക്കോട്ടെ ട്രാവൽ ഏജൻ്റായ പ്രതി കുറേ നാളുകളായി എക്സൈസിൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു. ഇയാളുടെ ബാഗിൽ നിന്ന് ലഹരി ചില്ലറ വിൽപ്പന നടത്താനായി കരുതിയ കവറുകളും കണ്ടെടുത്തു.