തിരുവനന്തപുരം. മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഇ ഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം. SHO ആർ. പ്രശാന്തിനെതിരെ നടപടിയെടുക്കാത്തതിൽ പൊലീസിൽ വ്യാപക പ്രതിഷേധം. അവധി ദിവസം ആഘോഷത്തിൽ മാത്രം പങ്കെടുക്കാൻ എത്തിയ പോലീസുകാരനെതിരെ വരെ നടപടിയെടുത്തു. സിസിടിവി ദൃശ്യങ്ങളിൽ പ്രശാന്ത് വരുന്നതും പ്രതികൾക്ക് കൈ കൊടുക്കുന്നത് ഉൾപ്പെടെ കണ്ടിട്ടും നടപടിയില്ല. ആഭ്യന്തര വകുപ്പിനെതിരെ കോൺഗ്രസ് അനുകൂല സംഘടനയുടെ മുൻ ജില്ലാ അധ്യക്ഷൻ രംഗത്ത്. സംഭവം നടക്കുന്നതിന്റെ തലേദിവസം ആ പ്രശാന്തിനെ തൃശൂർ ക്രൈം ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയിരുന്നു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed