Home Blog Page 148

സെക്കന്തരാബാദ് കന്റോൺമെന്റിൽ വൻ സുരക്ഷാവീഴ്ച; എകെ 47 അടക്കമുള്ള ആയുധങ്ങളും വെടിയുണ്ടകളും മോഷണം പോയി, അന്വേഷണം

ഹൈദരാബാദ്: ഹൈദരാബാദിലെ അതീവ സുരക്ഷാ മേഖലയായ മദ്രാസ് റെജിമെന്റ് കേന്ദ്രത്തിൽ ആയുധങ്ങളും വെടിയുണ്ടകളും മോഷണം പോയ സംഭവത്തിൽ കനത്ത സുരക്ഷാവീഴ്ച. സെക്കന്തരാബാദ് കന്റോൺമെന്റിൽ സ്ഥിതി ചെയ്യുന്ന കേന്ദ്രത്തിൽ നിന്ന് 4 എകെ-47 റൈഫിളുകൾ, 6 പിസ്റ്റളുകൾ, 1 ഇൻസാസ് റൈഫിൾ എന്നിവയടക്കം 11/12 ആയുധങ്ങളും വെടിയുണ്ടകളുമാണ് മോഷണം പോയത്.

Also Read: ഹോട്ടൽ ജീവനക്കാരനെന്ന് തെറ്റിദ്ധരിച്ച് തൈര് ചോദിച്ചു, ബിരിയാണിക്കടയിൽ പൊരിഞ്ഞതല്ല്; യുവാവിന് പരിക്ക്

ഞായറാഴ്ച രാത്രിയിലാണ് ആയുധങ്ങൾ സൂക്ഷിച്ചിരുന്ന മുറിയുടെ പൂട്ടും വാതിലും തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് സൈനിക ഉദ്യോഗസ്ഥർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച ബൊല്ലാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സൈനിക മേഖലയിൽ നടന്ന അതിക്രമത്തിൽ സൈന്യവും പൊലീസും ചേർന്ന് സംയുക്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിയന്ത്രിത പ്രതിരോധ മേഖലയായതിനാൽ പോലീസ് കേസിലെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയാണ്. ആയുധങ്ങൾ സൂക്ഷിക്കുന്ന വിഭാഗത്തിലേക്ക് പ്രവേശനം പരിമിതമായതിനാൽ, അകത്ത് നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നും വിവരമുള്ള ಯಾರോ ഒരാൾക്ക് പങ്കുണ്ടെന്നുമാണ് സൈന്യം വിലയിരുത്തുന്നത്. സംഭവം നടന്നയുടൻ ആർമി ഇന്റലിജൻസ് വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. മാൽക്കാജ്ഗിരി പൊലീസ് കമ്മീഷണറേറ്റ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോ ഉടമ അറിയാതെ ആക്രിക്കാര്‍ക്ക് വിറ്റു

കോഴിക്കോട് .ഗുഡ്സ് ഓട്ടോ ഉടമ അറിയാതെ ആക്രിക്കാര്‍ക്ക് വിറ്റു. സംഭവം താമരശ്ശേരിയിൽ. ചുങ്കം സ്വദേശി ഫൈസലിന്റെ വാഹനമാണ് വിറ്റത്. വഴിയരികിൽ നിർത്തിയിട്ടായിരുന്നു വാഹനം

ക്രെയിൻ എത്തി വാഹനം കൊണ്ട് പോകുമ്പോഴാണ് സംഭവം ശ്രദ്ധയിൽപെട്ടത്. ക്രെയിൻ താമരശ്ശേരി പൊലീസ് കസ്റ്റഡിയിൽ എടുത്തു. മഞ്ചേരി സ്വദേശികൾക്ക് 10,000 രൂപക്ക് മറ്റൊരു സംഘമാണ് ഉടമ അറിയാതെ വാഹനം വിറ്റത്

വാഹനം ആക്രി കച്ചവടത്തിനായിരുന്നു നീക്കം

കരുളായിയിൽ നിന്നും കാണാതായ 15 വയസ്സുകാരനെ ഡെല്‍ഹിയില്‍ നിന്ന് കണ്ടെത്തി

മലപ്പുറം. കരുളായിയിൽ നിന്നും കാണാതായ 15 വയസ്സുകാരനെ നിന്ന് കണ്ടെത്തി.പൂക്കോട്ടുംപാടം പോലീസ് നടത്തിയ അന്വേഷണത്തിൽ ഡൽഹിയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
കഴിഞ്ഞ മാസം 19നാണ് പത്താം ക്ലാസുകാരനായ കുട്ടിയെ കാണാതായത്.സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടിയെ പെട്ടന്ന് കാണാതാവുകയായിരുന്നു.

വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രാഥമിക അന്വേഷണത്തിൽ തന്നെ കുട്ടി നിലമ്പൂർ – ഷൊർണൂർ പാസഞ്ചർ ട്രയിനിൽ കയറി ഷൊർണൂർ ഭാഗത്തേക്ക് പോയതായി കണ്ടെത്തിയിരുന്നു. തുടർന്ന് സി.സി ടിവികൾ അടക്കം പരിശോധിച്ചുള്ള അന്വേഷണത്തിനിടയിലാണ് ഡൽഹിയിൽ വച്ച് നാട്ടുകാരായ ചിലർ കുട്ടിയെ കണ്ടത്.വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് ഡൽഹിയിലെത്തി കുട്ടിയെ കൊണ്ടുവരികയായിരുന്നു.

ഡ്രൈഡേയില്‍ ഓണ്‍ലൈന്‍ ഭക്ഷണവിതരണത്തിന്റെ മറവില്‍ മദ്യവില്‍പന

കൊച്ചി.മട്ടാഞ്ചേരിയില്‍ ഡ്രൈഡേയില്‍ ഓണ്‍ലൈന്‍ ഭക്ഷണവിതരണത്തിന്റെ മറവില്‍ മദ്യവില്‍പന നടത്താന്‍ ശ്രമം. 21 ലിറ്റര്‍ മദ്യവുമായി പനയപ്പള്ളി സ്വദേശി ലിബിന്‍ ജോസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം തീയതി ബാറുകളും ബവ്‌റിജസ് ഔട്ട്‌ലെറ്റുകളും അവധിയായതിനാല്‍ നേരത്തെ മദ്യം വാങ്ങി സ്‌റ്റോക്ക് ചെയ്യുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ലിബിന്‍ കുടുങ്ങിയത്.

വീട്ടിലാണ് അരലിറ്റര്‍ വീതമുള്ള 42 മദ്യകുപ്പികള്‍ ഒളിപ്പിച്ചിരുന്നത്. ഇരട്ടിവിലയ്ക്കായിരുന്നു മദ്യവില്‍പന. ആവശ്യകാര്‍ക്ക് മദ്യം ബൈക്കില്‍ എത്തിച്ച് നല്‍കുന്നതായിരുന്നു ലിബിന്റെ രീതി. മുന്‍പും സമാനമായി ലിബിന്‍ മദ്യവില്‍പന നടത്തിയിരുന്നു.

ഹോട്ടൽ ജീവനക്കാരനെന്ന് തെറ്റിദ്ധരിച്ച് തൈര് ചോദിച്ചു, ബിരിയാണിക്കടയിൽ പൊരിഞ്ഞതല്ല്; യുവാവിന് പരിക്ക്

ഹൈദരാബാദ്: ഹോട്ടൽ ജീവനക്കാരനാണെന്ന് തെറ്റിദ്ധരിച്ച് ഭക്ഷണം ആവശ്യപ്പെട്ടതിനെച്ചൊല്ലി സംഘർഷം. തെലങ്കാനയിലെ മഞ്ചേരിയാൽ ജില്ലയിലെ ശ്രീരാംപൂർ ഏരിയ ബസ് സ്റ്റാൻഡിന് സമീപമുള്ള ശിവാജി ബിരിയാണി സെന്ററിലാണ് സംഭവം. പൊന്നല പ്രശാന്ത്, പൊന്നല കിഷോർ എന്നിവരുൾപ്പെട്ട സംഘവും മനുബോതുല പ്രശാന്തും തമ്മിലാണ് സംഘർഷമുണ്ടായത്.

Also Read: അഹാനയും നിമിഷും തമ്മളിലുള്ള വിവാഹം! സൈബർ ഇടത്തിലെ ചർച്ചയായി രവിയും കൃഷ്ണകുമാറും തമ്മിലുള്ള ബന്ധം

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് സംഭവം. ഹോട്ടൽ ജീവനക്കാരനാണെന്ന് കരുതി ഭക്ഷണം കഴിക്കാനെത്തിയ മനുബോതുല പ്രശാന്തിനോട് പൊന്നല പ്രശാന്തും പൊന്നല കിഷോറും തൈര് ആവശ്യപ്പെടുകയായിരുന്നു. താൻ ഹോട്ടൽ ജീവനക്കാരനല്ലെന്ന് മനുബോതുല പ്രശാന്ത് അറിയിച്ചതോടെ പൊന്നല പ്രശാന്ത് ഇയാളെ ആക്രമിക്കുകയായിരുന്നു. പിന്നാലെ, പൊന്നല കിഷോറും ആക്രമണത്തിൽ പങ്കാളിയായി. സംഘർഷത്തിൽ മനുബോതുല പ്രശാന്തിന് പരിക്കേറ്റു.

സംഭവത്തിൽ മനുബോതുല പ്രശാന്തിൻ്റെ പരാതിയിൽ പൊന്നല പ്രശാന്ത്, പൊന്നല കിഷോർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.

പ്രദേശത്ത് അടുത്ത കാലത്തായി ഇത്തരം അക്രമ സംഭവങ്ങൾ വർധിച്ചുവരുന്നതിൽ നാട്ടുകാർ വലിയ ആശങ്കയിലാണ്. പത്ത് ദിവസം മുൻപ് ശ്രീരാംപൂർ പ്രഗതി സ്റ്റേഡിയത്തിലും ഇരുവിഭാഗങ്ങൾ തമ്മിൽ വലിയ രീതിയിലുള്ള തല്ല് ഉണ്ടായിരുന്നു. പ്രദേശത്ത് അനധികൃത മദ്യവിൽപ്പന ശാലകൾ വ്യാപകമായി പ്രവർത്തിക്കുന്നതും രാത്രി ഒരുമണിവരെ മദ്യവിൽപന നടത്തുന്നുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. ക്രമസമാധാനം പാലിക്കുന്നതിൽ പൊലീസ് പരാജയപ്പെടുന്നു എന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം. മലപ്പുറം പിലാത്തറ സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് മുഹമ്മദ് ഷഫീഖിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

കടുത്ത രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഷഫീഖിനെ ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ഒരു ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക മരണം ഉണ്ടാകുന്നത്. മലപ്പുറം അഥവനാട് പഞ്ചായത്തിലെ ചെലൂര്‍ ഭരണികുളത്തില്‍ കുളിച്ചതില്‍ നിന്നാകാം അമീബ ശരീരത്തില്‍ പ്രവേശിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പ്രാഥമിക നിഗമനം.

സി​ന്ധു ന​ദീ​ജ​ല ക​രാ​ർ: ആ​ർ​ബി​ട്രേ​ഷ​ൻ കോ​ട​തി വി​ധി ത​ള്ളി ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: സി​ന്ധു ന​ദീ​ജ​ല ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദി ​ഹേ​ഗി​ലെ അ​ന്താ​രാ​ഷ്ട്ര ആ​ർ​ബി​ട്രേ​ഷ​ൻ കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി ഇ​ന്ത്യ ത​ള്ളി. വി​ധി​ന്യാ​യം പു​റ​പ്പെ​ടു​വി​ക്കാ​ൻ ഈ ​കോ​ട​തി​ക്ക് യാ​തൊ​രു നി​യ​മ​പ​ര​മാ​യ അ​ധി​കാ​ര​വു​മി​ല്ലെ​ന്നും സ​മി​തി​യു​ടെ രൂ​പീ​ക​ര​ണം ത​ന്നെ അ​ന​ധി​കൃ​ത​മാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. പാ​കി​സ്ഥാ​നു​മാ​യു​ള്ള സി​ന്ധു ന​ദീ​ജ​ല ക​രാ​ർ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ച  ഇ​ന്ത്യ​യു​ടെ തീ​രു​മാ​നം മാ​റ്റ​മി​ല്ലാ​തെ തു​ട​രു​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു. 

ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ലി​ൽ പ​ഹ​ൽ​ഗാ​മി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്ത്യ ക​രാ​ർ മ​ര​വി​പ്പി​ച്ച​ത്. എ​ന്നാ​ൽ ക​രാ​ർ ഏ​ക​പ​ക്ഷീ​യ​മാ​യി റ​ദ്ദാ​ക്കാ​നോ നി​ർ​ത്തി​വെ​ക്കാ​നോ ഇ​ന്ത്യ​ക്ക് നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​മി​ല്ലെ​ന്നും ക​രാ​ർ പൂ​ർ​ണ​മാ​യി നി​ല​നി​ൽ​ക്കു​മെ​ന്നു​മാ​യി​രു​ന്നു ആ​ർ​ബി​ട്രേ​ഷ​ൻ കോ​ട​തി​യു​ടെ വാ​ദം. ഇ​തി​ന് പു​റ​മേ ജ​മ്മു കാ​ഷ്മീ​രി​ലെ ര​ത്‌​ലെ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​ത്തി​ൽ ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ളും കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. 

എ​ന്നാ​ൽ, ലോ​ക​ബാ​ങ്ക് ക​രാ​ർ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ചാ​ണ് ഈ ​കോ​ട​തി രൂ​പീ​ക​രി​ച്ച​തെ​ന്നും അ​തി​നാ​ൽ കോ​ട​തി​യെ നി​യ​മ​പ​ര​മാ​യി അം​ഗീ​ക​രി​ക്കു​ക​യോ വാ​ദ​ന​ട​പ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നും ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​യു​ടെ പ​ര​മാ​ധി​കാ​ര തീ​രു​മാ​ന​ങ്ങ​ളി​ലോ ജ​മ്മു കാ​ഷ്മീ​രി​ലെ വി​ക​സ​ന പ​ദ്ധ​തി​ക​ളി​ലോ ഇ​ട​പെ​ടാ​ൻ ഈ ​സ​മി​തി​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി.  

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും

കൊല്ലം. നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട്. പരവൂര്‍ കോങ്ങല്‍ സ്വദേശി സുനന്ദ മണിരാജനെയാണ് കാണാതായത്. സുനന്ദയും കുടുംബവും ലണ്ടനില്‍ സ്ഥിരതാമസക്കാരായിരുന്നു. കൈലാസ മാനസസരോവര്‍ തീര്‍ഥയാത്രയ്ക്ക് പോയതായിരുന്നു സുനന്ദ മണിരാജന്‍.

കഴിഞ്ഞ മാസം 25 നാണ് അവസാനമായി സുനന്ദ വിളിച്ചത്. ടിബറ്റ്‌നേപ്പാള്‍ അതിര്‍ത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയ സുനന്ദയെ പിന്നീട് ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നു ബന്ധുക്കള്‍ പറയുന്നു. പിന്നീട് ട്രാവല്‍ ഏജന്റിനെ വിളിച്ചപ്പോഴാണ് സംഭവം പറഞ്ഞത്. തുടര്‍ന്ന് മിസ്സിങ് പരാതി നല്‍കിയെന്നും ബന്ധുക്കള്‍ പറഞ്ഞു. നോര്‍ക്ക, വിദേശകാര്യമന്ത്രാലയം, കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി എന്നിവയെ വിവരം അറിയിച്ചിട്ടുണ്ട്.

സുനന്ദയുടെ മക്കള്‍ രണ്ടുപേരും യുകെയിലാണ്. ഇവര്‍ ബ്രിട്ടീഷ് എംബസി വഴി ട്രൈ ചെയ്തു കൊണ്ടിരിക്കുകയാണ്. ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സംഘത്തിലെ 17 പേരും ഒപ്പമുണ്ടായിരുന്ന 5 ഗൈഡുകളെക്കുറിച്ചും വിവരമില്ലെന്നും ബന്ധുക്കള്‍ പറയുന്നു. 22-ാം തീയതിയാണ് സുനന്ദ ലണ്ടനില്‍ നിന്നും ഡല്‍ഹിയിലെത്തുന്നത്. അവിടെ നിന്നും വിമാനമാര്‍ഗം കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്നു.

കൊല്ലം പരവൂര്‍ സ്വദേശിനിയായ സുനന്ദ കുടുംബത്തോടെ യുകെയില്‍ താമസിച്ചു വരികയായിരുന്നു. യുകെ പൗരത്വവുമുണ്ട്. യുകെയില്‍ ഒരു എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്തിരുന്നു. സുനന്ദയെ കാണാതായതില്‍ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. കാഠ്മണ്ഡുവിന് പുറമേ, ചൈനീസ് എംബസികള്‍ അടക്കമുള്ളവയുമായും ബന്ധപ്പെട്ടു വരികയാണ്.

വീണ ജോർജിനെ കെ എസ് യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്, തുടരന്വേഷണം തുടങ്ങി

കണ്ണൂരിൽ വീണ ജോർജിനെ കെ എസ് യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിലെ തുടരന്വേഷണം.വീണ ജോർജിന്റെ മൊഴി രേഖപെടുത്താൻ എസ് ഐ ടി.ഗൺമാന്റെ മൊഴിയും രേഖപെടുത്തും

റെയിൽവേ സ്റ്റേഷനിലെ cctv ദൃശ്യങ്ങളും പരിശോധിക്കും.കെ എസ് യു പ്രവർത്തകർക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കുമോയെന്നും എസ് ഐ ടി പരിശോധിക്കും

കെ എ പി നാലാം ബറ്റാലിയൻ കമാന്റന്റ് യു പ്രേമന്റെ നേതൃത്വത്തിലാണ് തുടരന്വേഷണം നടത്തുന്നത്

അഭിഭാഷകന്റെ വീട് കയറി അക്രമം, പരിക്കേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു

കൊച്ചി.അഭിഭാഷകന്റെ വീട് കയറി അക്രമം. പരിക്കേറ്റ് ചികിത്സയിലായിരുന്ന അഭിഭാഷകന്റെ അച്ഛൻ മരിച്ചു. വൈപ്പിൻ സ്വദേശി മോഹൻദാസ് ആണ് ഇന്ന് പുലർച്ചെ ആശുപത്രിയിൽ മരിച്ചത്. വൈപ്പിൻ സ്വദേശികളായ വേലൂട്ടി ,ബാവൂട്ടി എന്നിവരാണ് ആക്രമണം നടത്തിയത്. കഴിഞ്ഞ പതിമൂന്നാം തീയതിയായിരുന്നു വീട് കയറിയുള്ള ആക്രമണം