26.1 C
Kollam
Friday 16th October, 2026 | 11:47:36 PM
Home News Kerala കരുളായിയിൽ നിന്നും കാണാതായ 15 വയസ്സുകാരനെ ഡെല്‍ഹിയില്‍ നിന്ന് കണ്ടെത്തി

കരുളായിയിൽ നിന്നും കാണാതായ 15 വയസ്സുകാരനെ ഡെല്‍ഹിയില്‍ നിന്ന് കണ്ടെത്തി

മലപ്പുറം. കരുളായിയിൽ നിന്നും കാണാതായ 15 വയസ്സുകാരനെ നിന്ന് കണ്ടെത്തി.പൂക്കോട്ടുംപാടം പോലീസ് നടത്തിയ അന്വേഷണത്തിൽ ഡൽഹിയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
കഴിഞ്ഞ മാസം 19നാണ് പത്താം ക്ലാസുകാരനായ കുട്ടിയെ കാണാതായത്.സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടിയെ പെട്ടന്ന് കാണാതാവുകയായിരുന്നു.

വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രാഥമിക അന്വേഷണത്തിൽ തന്നെ കുട്ടി നിലമ്പൂർ – ഷൊർണൂർ പാസഞ്ചർ ട്രയിനിൽ കയറി ഷൊർണൂർ ഭാഗത്തേക്ക് പോയതായി കണ്ടെത്തിയിരുന്നു. തുടർന്ന് സി.സി ടിവികൾ അടക്കം പരിശോധിച്ചുള്ള അന്വേഷണത്തിനിടയിലാണ് ഡൽഹിയിൽ വച്ച് നാട്ടുകാരായ ചിലർ കുട്ടിയെ കണ്ടത്.വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് ഡൽഹിയിലെത്തി കുട്ടിയെ കൊണ്ടുവരികയായിരുന്നു.