26.1 C
Kollam
Saturday 17th October, 2026 | 12:47:57 AM
Home News Kerala വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോ ഉടമ അറിയാതെ ആക്രിക്കാര്‍ക്ക് വിറ്റു

വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോ ഉടമ അറിയാതെ ആക്രിക്കാര്‍ക്ക് വിറ്റു

കോഴിക്കോട് .ഗുഡ്സ് ഓട്ടോ ഉടമ അറിയാതെ ആക്രിക്കാര്‍ക്ക് വിറ്റു. സംഭവം താമരശ്ശേരിയിൽ. ചുങ്കം സ്വദേശി ഫൈസലിന്റെ വാഹനമാണ് വിറ്റത്. വഴിയരികിൽ നിർത്തിയിട്ടായിരുന്നു വാഹനം

ക്രെയിൻ എത്തി വാഹനം കൊണ്ട് പോകുമ്പോഴാണ് സംഭവം ശ്രദ്ധയിൽപെട്ടത്. ക്രെയിൻ താമരശ്ശേരി പൊലീസ് കസ്റ്റഡിയിൽ എടുത്തു. മഞ്ചേരി സ്വദേശികൾക്ക് 10,000 രൂപക്ക് മറ്റൊരു സംഘമാണ് ഉടമ അറിയാതെ വാഹനം വിറ്റത്

വാഹനം ആക്രി കച്ചവടത്തിനായിരുന്നു നീക്കം