26.1 C
Kollam
Friday 16th October, 2026 | 10:41:00 PM
Home News Breaking News ഡ്രൈഡേയില്‍ ഓണ്‍ലൈന്‍ ഭക്ഷണവിതരണത്തിന്റെ മറവില്‍ മദ്യവില്‍പന

ഡ്രൈഡേയില്‍ ഓണ്‍ലൈന്‍ ഭക്ഷണവിതരണത്തിന്റെ മറവില്‍ മദ്യവില്‍പന

കൊച്ചി.മട്ടാഞ്ചേരിയില്‍ ഡ്രൈഡേയില്‍ ഓണ്‍ലൈന്‍ ഭക്ഷണവിതരണത്തിന്റെ മറവില്‍ മദ്യവില്‍പന നടത്താന്‍ ശ്രമം. 21 ലിറ്റര്‍ മദ്യവുമായി പനയപ്പള്ളി സ്വദേശി ലിബിന്‍ ജോസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം തീയതി ബാറുകളും ബവ്‌റിജസ് ഔട്ട്‌ലെറ്റുകളും അവധിയായതിനാല്‍ നേരത്തെ മദ്യം വാങ്ങി സ്‌റ്റോക്ക് ചെയ്യുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ലിബിന്‍ കുടുങ്ങിയത്.

വീട്ടിലാണ് അരലിറ്റര്‍ വീതമുള്ള 42 മദ്യകുപ്പികള്‍ ഒളിപ്പിച്ചിരുന്നത്. ഇരട്ടിവിലയ്ക്കായിരുന്നു മദ്യവില്‍പന. ആവശ്യകാര്‍ക്ക് മദ്യം ബൈക്കില്‍ എത്തിച്ച് നല്‍കുന്നതായിരുന്നു ലിബിന്റെ രീതി. മുന്‍പും സമാനമായി ലിബിന്‍ മദ്യവില്‍പന നടത്തിയിരുന്നു.