കരുനാഗപ്പള്ളി.MLA ഫണ്ട് ഉപയോഗിച്ച് KSRTC കരുനാഗപ്പള്ളി ഡിപ്പോക്ക് ഒരു ബസ് സമ്മാനിക്കുമെന്ന് MLAC R മഹേഷ് . പുതിയതായി ആരംഭിച്ച രണ്ട് ബസ് സർവ്വീസ്കളുടെ ഫ്ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവ്വഹിക്കുന്നവേളയിലാണ് MLA പറഞ്ഞത്. കരുനാഗപ്പള്ളിയിൽ നിന്നും കളിക്കവിള വഴി കന്യാകുമാരിക്കും കരുനാഗപ്പള്ളി /ചങ്ങൻ കുളങ്ങര / മഠത്തിൽ സ്കൂൾ / കാമ്പിശ്ശേരി മുക്ക് / പാവുമ്പയിലേക്കുമുള്ള ഓർഡിനറി ബസിന്റെ ഉദ്ഘാടനവുമാണ് നടന്നത്. സ്ത്രീകളുടെയും വിദ്യാർത്ഥികളുടെയും യാത്രാ ദുരിതം കുറക്കുകയാണ് ലക്ഷ്യം.
നെടുംങ്കണ്ടത്തേക്കുള്ള സൂപ്പർ ഫാസ്റ്റ് ബസിന്റെ സർവ്വീസും ഉടൻ ആരംഭിക്കും. ATO ആർ ഉണ്ണികൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ GL CL അനീസ്
സ്വാഗതം പറഞ്ഞു പ്രസതുത യോഗത്തിൽ മുൻസിപ്പൽ ചെയർമാൻ ശ്രീ P സോമരാജൻ മുഖ്യപ്രഭാഷണo നടത്തി വാർഡ് കൗൺസിലർ രാജേഷ്, അബ്ദുൾകരീം, താസ്കൻ്റ്, കുറ്റിയിൽ നാസർ, ബേബി, ഫാൻസ് അസോസിയേഷൻ, നൗഫൽ രാജേഷ്, ഗിരീഷ്, ഉണ്ണികൃഷ്ണൻ, യൂണിയൻ നേതാക്കളായ, സതീഷൻ, ആസാദ്, ശ്യം, ബിജുKK, ശ്രീകുമാർ, രാജീവ് / സെമീർ /ജീവനക്കാർ /യാത്രക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു





































