26.1 C
Kollam
Saturday 17th October, 2026 | 12:44:47 AM
Home News Breaking News തർക്കങ്ങള്‍ രൂക്ഷമായിരിക്കെ സിപിഐ എമ്മിന്റെയും സിപിഐയുടെയും നിർണ്ണായക നേതൃയോഗങ്ങൾ ഇന്ന്

തർക്കങ്ങള്‍ രൂക്ഷമായിരിക്കെ സിപിഐ എമ്മിന്റെയും സിപിഐയുടെയും നിർണ്ണായക നേതൃയോഗങ്ങൾ ഇന്ന്

തിരുവനന്തപുരം. പ്രതിപക്ഷ ഉപ നേതാവ് തർക്കം രൂക്ഷമായിരിക്കെ സിപിഐ എമ്മിന്റെയും സിപിഐയുടെയും നിർണ്ണായക നേതൃയോഗങ്ങൾ ഇന്ന് നടക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റും സിപിഐ എക്സിക്യൂട്ടീവ് യോഗവുമാണ് ചേരുന്നത്. ഉപ നേതാവ് തർക്കത്തിൽ വാദപ്രതിവാദങ്ങൾ രൂക്ഷമായതിനു ശേഷം ഇരു പാർട്ടികളും യോഗം ചേരുന്നത് ആദ്യമായാണ്. തുടർനിലപാട് എന്താകണമെന്ന് കാര്യം യോഗത്തിൽ ചർച്ചയാകും.

സിപിഐയുടെ കേന്ദ്രസർക്കാരിനെതിരായ പ്രക്ഷോഭം ഉള്ളതിനാൽ ഡൽഹിയിൽ വച്ചാണ് യോഗം ചേരുന്നത്. ദേശീയ സെക്രട്ടറി ഡി രാജ പങ്കെടുക്കുന്ന യോഗത്തിൽ പദവി കിട്ടിയില്ലെങ്കിൽ ഏതൊക്കെ തരത്തിൽ കടുപ്പിക്കണമെന്ന കാര്യത്തിൽ ധാരണയാകും. നിയമസഭയിൽ ഒറ്റ ബ്ലോക്ക് ആയിരിക്കാനുള്ള അന്തിമ തീരുമാനം ഇന്ന് എടുക്കാനാണ് സാധ്യത. എക്സിക്യൂട്ടീവിന്റെ തീരുമാനം നാളെയും മറ്റന്നാളും നടക്കുന്ന ദേശീയ എക്സിക്യൂട്ടീവ് ചർച്ച ചെയ്ത് അന്തിമമാക്കും.