27.6 C
Kollam
Saturday 20th June, 2026 | 08:00:00 PM
Home Lifestyle Culture വിജയികളെഅനുമോദിച്ച് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത്

വിജയികളെഅനുമോദിച്ച് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത്

Advertisement

ശാസ്താംകോട്ട : ബ്ലോക്ക് പഞ്ചായത്തിൻറെ കീഴിൽ പ്രവർത്തിക്കുന്ന ശാസ്താംകോട്ട, പോരുവഴി, കുന്നത്തൂർ പ്രീ-മെട്രിക് ഹോസ്റ്റലുകളിൽ നിന്നും 2025-26 അധ്യയന വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ബ്ലോക്ക് പഞ്ചായത്തിൻറെ നേതൃത്വത്തിൽ ആദരിക്കുന്ന “തിളക്കം 2026” ൻ്റെ ഉദ്‌ഘാടനവും ഹോസ്റ്റലുകളിലെ കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രശ്മി രഞ്ജിത്ത് നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി. ശിവശങ്കരപ്പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉന്നത വിജയം കൈവരിച്ച 17 വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്ത് അംഗം എ.റമീസ് ഉപഹാരങ്ങൾ സമർപ്പിച്ചു. പ്രീ-മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ ശിവപ്രസാദ്, ഇന്ദു.എസ് എന്നിവർ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അസൂറാ അർത്തിയിൽ, നിഖിൽ മനോഹർ, അരവിന്ദ്.എം, രാഖി പ്രവീൺ, ജയപ്രിയ, രാജി.വി.സി, മേരി അലക്സ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ രാജീവ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി (ഇൻ ചാർജ്) ഫസലുദ്ദീൻ.കെ.എൽ എന്നിവർ ആശംസകൾ അറിയിച്ചു. ഹോസ്റ്റലിലെ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

പട്ടികജാതി വികസന ഓഫീസ് ജീവനക്കാർ, പ്രീ മെട്രിക് ഹോസ്റ്റൽ ജീവനക്കാർ, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here