27.6 C
Kollam
Saturday 20th June, 2026 | 07:34:38 PM
Home News National വംശനാശഭീഷണി നേരിടുന്ന ഗോള്‍ഡന്‍ ലങ്കൂര്‍ എന്ന കുരങ്ങുവര്‍ഗത്തെ കടത്താന്‍ ശ്രമിച്ച ഒമ്പത് പേര്‍ പിടിയിലായി

വംശനാശഭീഷണി നേരിടുന്ന ഗോള്‍ഡന്‍ ലങ്കൂര്‍ എന്ന കുരങ്ങുവര്‍ഗത്തെ കടത്താന്‍ ശ്രമിച്ച ഒമ്പത് പേര്‍ പിടിയിലായി

Advertisement

വംശനാശഭീഷണി നേരിടുന്ന ഗോള്‍ഡന്‍ ലങ്കൂര്‍ എന്ന കുരങ്ങുവര്‍ഗത്തെ കടത്താന്‍ ശ്രമിച്ച ഒമ്പത് പേര്‍ അസമില്‍ പിടിയിലായി. വന്യജീവി കടത്തിനെതിരായ നടപടിയുടെ ഭാഗമായി, അസമിലെ ചിരാങ് ജില്ലയിലെ സിഡ്ലി പ്രദേശത്ത് അസം പൊലീസിന്റെ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് (എസ്ടിഎഫ്) നടത്തിയ ഓപ്പറേഷനിലാണ് അറസ്റ്റ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, ഗുവാഹത്തിയില്‍ നിന്നുള്ള ഒരു എസ്ടിഎഫ് സംഘമാണ് സിഡ്ലി പൊലീസിന്റെ സഹായത്തോടെ, ദേശീയപാത-27ല്‍ രാത്രി വൈകി റെയ്ഡ് നടത്തിയത്. റെയ്ഡിനിടെ പശ്ചിമ ബംഗാള്‍ രജിസ്‌ട്രേഷനിലുള്ള മഹീന്ദ്ര സ്‌കോര്‍പിയോയും അസം രജിസ്‌ട്രേഷനിലുള്ള ടാറ്റ നാനോയും പിടിച്ചെടുത്തു.
വാഹനങ്ങളില്‍ നടത്തിയ തിരച്ചിലില്‍ വംശനാശഭീഷണി നേരിടുന്ന പ്രൈമേറ്റ് ഇനങ്ങളില്‍ ഒന്നായ എട്ട് അപൂര്‍വ സ്വര്‍ണ്ണ ലങ്കൂറുകളെ കണ്ടെത്തി. ലങ്കൂറുകളില്‍ ഒന്ന് ചത്ത നിലയിലായിരുന്നു. ഒമ്പത് പേരെ എസ്ടിഎഫ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ ഒരു ബംഗ്ലാദേശി പൗരനും പശ്ചിമ ബംഗാളില്‍ നിന്നുള്ള അഞ്ച് പേരും അസമില്‍ നിന്നുള്ള മൂന്ന് പേരും ഉള്‍പ്പെടുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. അന്തര്‍സംസ്ഥാന, അന്താരാഷ്ട്ര വന്യജീവി കടത്ത് ശൃംഖലയുടെ പങ്കാളിത്തമാണ് സംശയിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
ചിരാങ് ജില്ലയില്‍ പുതുതായി നിര്‍മിച്ച ചിക്ന ജ്വാലാവോ ദേശീയോദ്യാനത്തില്‍ നിന്നാണ് ലങ്കൂറുകളെ പിടികൂടിയതെന്ന് സംശയിക്കുന്നതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. പ്രാദേശിക കൈയേറ്റക്കാര്‍ മൃഗങ്ങളെ ഇവര്‍ക്ക് വിറ്റതാണെന്നാണ് കരുതുന്നത്. രക്ഷപ്പെടുത്തിയ മൃഗങ്ങളെ വനംവകുപ്പ് അധികാരികള്‍ക്ക് കൈമാറി. അനധികൃത വന്യജീവി വ്യാപാരത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന വിശാലമായ ശൃംഖല കണ്ടെത്തുന്നതിനായി അറസ്റ്റിലായ വ്യക്തികളെ ചോദ്യം ചെയ്തുവരികയാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here