27.7 C
Kollam
Monday 21st September, 2026 | 03:30:35 PM
Home Uncategorized കൊല്ലത്ത് കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി സബ് എഞ്ചിനീയര്‍ വിജിലന്‍സ് പിടിയില്‍

കൊല്ലത്ത് കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി സബ് എഞ്ചിനീയര്‍ വിജിലന്‍സ് പിടിയില്‍

ചാത്തന്നൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി സബ് എഞ്ചിനീയര്‍ വിജിലന്‍സ് പിടിയിലായി. ചാത്തന്നൂര്‍ സെക്ഷന്‍ ഓഫീസിലെ സബ് എന്‍ജിനീയറും മുഖത്തല കിഴവൂര്‍ നൗസിയ മന്‍സിലില്‍ നസീര്‍ (53)നെയാണ് വിജിലന്‍സ് പിടികൂടിയത്. പുതിയ വ്യവസായ സംരംഭത്തിന് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി കുമ്മല്ലൂരിലുള്ള സ്ഥാപനത്തില്‍ വെച്ച് പരാതിക്കാരനില്‍ നിന്നും പണം വാങ്ങുന്നതിനിടയിലാണ് ഇയാള്‍ വിജിലന്‍സ് സംഘത്തിന്റെ പിടിയിലായത്. കണക്ഷന്‍ നല്‍കണമെങ്കില്‍ 5,000 രൂപ നല്‍കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. കൈക്കൂലി നല്‍കാന്‍ താല്പര്യമില്ലാതിരുന്ന പരാതിക്കാരന്‍ വിവരം കൊല്ലം വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു.

1 COMMENT

  1. 5000.രൂപയ്ക്ക് വേണ്ടി മാനം പോയപ്പോൾ
    സമാധാനമായോ

Comments are closed.