Home News Local കോർപ്പറേറ്റ് , വൻകിട ഹൈപ്പർ മാർക്കറ്റ് വ്യാപാരികൾക്ക് അംഗത്വം നൽകില്ല, യുഎംസി

കോർപ്പറേറ്റ് , വൻകിട ഹൈപ്പർ മാർക്കറ്റ് വ്യാപാരികൾക്ക് അംഗത്വം നൽകില്ല, യുഎംസി

കരുനാഗപ്പള്ളി:- ചെറുകിട , ഇടത്തരം വ്യാപാരി കളെ ഉന്മൂലനം ചെയ്ത് കൊണ്ടിരിക്കുന്ന വൻകിട കോർപ്പറേറ്റ്,ഹൈപ്പർ മാർക്കറ്റ് വ്യാപാരികൾക്ക് അംഗത്വം നൽകേണ്ടതില്ലെന്ന് യുണൈറ്റഡ് മർച്ചൻസ് ചേമ്പർ യുഎംസി കരുനാഗപ്പള്ളി ടൗൺ യൂണിറ്റ് കമ്മിറ്റി പൊതുയോഗവും,തിരഞ്ഞെടുപ്പും ഐകകണ്ടേനെ തീരുമാനിച്ചു.വർദ്ധിച്ച് വരുന്ന കോർപ്പറേറ്റ് വ്യാപാരികളുടെ കടയിൽ നിന്നും വ്യാപാരികൾ ആരും തന്നെ സാധനങ്ങൾ വാങ്ങരുതെന്നും,ജനങ്ങളെ കൊള്ളയടിക്കുന്ന ഇത്തരം കോർപ്പറേറ്റ് വ്യാപാരികളെയും,വൻകിട ഹൈപ്പർ മാർക്കറ്റ് വ്യാപാരികളെയും ജനം തിരിച്ചറിയണമെന്നും യോഗം വിലയിരുത്തി. ഇത്തരം വ്യാപാരികളെ തിരിച്ചറിയാൻ ബോധവത്കരണം നടത്താനും തീരുമാനിച്ചു.

വമ്പൻ ഓഫറുകൾ നൽകി പോക്കറ്റ് കീറുന്ന ഇത്തരം വ്യാപാരികൾ സംഘടനകളിൽ നുഴഞ്ഞ് കയറി സംഘടനകളെ ഹൈജാക്ക് ചെയ്യുകയാണെന്നും,ചെറുകിട ഇടത്തരം വ്യാപാരി കളെ നിശബ്ദരാക്കുകയാണെന്നും യോഗം വിലയിരുത്തി. പ്രസിഡൻ്റ് റൂഷ. പി.കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ട്രഷറർ നിജാംബഷി ഉദ്ഘാടനം ചെയ്തു. താലൂക്ക് ജനറൽ സെക്രട്ടറി സുധീർ കാട്ടിത്തറ സ്വാഗതവും, ജില്ലാ ചീഫ് കോർഡിനേറ്റർ രാജു.എസ്.റിപ്പോർട്ട് അവതരിപ്പിച്ചു.രാജി.ഒ നന്ദി യും പറഞ്ഞു.കരുനാഗപ്പള്ളി മാർക്കറ്റ് യൂണിറ്റ് പ്രസിഡൻറ് ഇ.എം. അഷ്റഫ്, യുഎംസി സംസ്ഥാന നിർവാഹക സമിതി അംഗം എം.ഇ.ഷെജി, വനിതാ വിംഗ് സംസ്ഥാന വൈസ് പ്രസിഡൻറ് എം.പി.ഫൗസിയ, വനിതാ വിംഗ് ജില്ലാ ട്രഷറർ ബിനി അനിൽ, യൂത്ത് വിംഗ് സംസ്ഥാന നിർവാഹ സമിതി അംഗം ശ്രീധാ ദാസ് എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി റൂഷ.പി.കുമാർ ( രക്ഷാധികാരി), കബീർ ഏഷ്യൻ ( പ്രസിഡൻ്റ്) ഗിരിജ കുമാരി. പി.(ജനറൽ സെക്രട്ടറി),രാജി. ഒ.( ട്രഷറർ). ഫോട്ടോ ക്യാപ്ഷൻ:- യുഎംസി കരുനാഗപ്പള്ളി ടൗൺ യൂണിറ്റ് പൊതുയോഗവും,തിരഞ്ഞെടുപ്പും സംസ്ഥാന ട്രഷറർ നിജാംബഷി ഉദ്ഘാടനം ചെയ്യുന്നു. 2. റൂഷ.പി.കുമാർ ( രക്ഷാധികാരി). 3. കബീർ ഏഷ്യൻ ( പ്രസിഡൻ്റ്). 4.ഗിരിജകുമാരി. പി.( ജനറൽ സെക്രട്ടറി) . 5. രാജി. ഒ.( ട്രഷറർ)