കൊല്ലം:മെഡിസെപ് പദ്ധതിയിൽകേരളാ മോട്ടോർ ക്ഷേമനിധി ബോർഡ് ജീവനക്കാരെയും ഉൾപ്പെടുത്തണമെന്നും സ്ഥലമാറ്റം ഉൾപെടെയുള്ള കാര്യങ്ങൾക്ക് വ്യക്തമായ മാനദണ്ഡങ്ങൾനടപ്പിലാക്കണമെന്നും കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്എംപ്ളോയീസ്അസോസിയേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന നേതൃസമ്മേളനം ആവശ്യപ്പെട്ടു.
ഷീന.എൽ അദ്ധ്യക്ഷത വഹിച്ചു. സതീഷ് കുമാർ , ഷാബു, രേഖ, ബിന്ദു,കെ.തങ്കപ്പൻ, രോഷ്നി, മായ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സി.ആർ. മഹേഷ് എം.എൽ.എ (പ്രസിഡന്റ്) .കൊല്ലം ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് (വർക്കിങ്ങ് പ്രസിഡന്റ്) യു.അനിൽകുമാർ (ജനറൽ സെക്ടറി )
വൈ.ഷാജഹാൻ,ഡി.ഗീത കൃഷ്ണൻ ,ഷീന.എൽ
(വൈസ് പ്രസിഡന്റ് മാർ ) സതീശ് .വി(ജോയിന്റ് സെക്രട്ടറി) ഹരിശ്രീ ( ട്രഷറർ) എന്നിവരെയും 21 അംഗ എക്സികുട്ടീവ് കമ്മിറ്റിയേയുംതെരെഞ്ഞെടുത്തു.




































