Home News Local തിളക്കം- 2026 പഠന ക്ളാസ് നടത്തി

തിളക്കം- 2026 പഠന ക്ളാസ് നടത്തി

Advertisement

കുന്നത്തൂർ. താലൂക്ക് എൻഎസ്എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ വ്യക്തിത്വ വികാസം കുട്ടികളിൽ എന്ന വിഷയത്തെ ആസ്പദമാക്കി തിളക്കം- 2026 പഠന ക്ളാസ് നടത്തി.

ഡോ. ജി.വി.ഹരി ക്ലാസ്സ്‌ നയിച്ചു. കരിയർ ഡെവലപ്പ് ചെയ്യുന്നതിനുള്ള ക്ലാസ് രതീഷ്കുമാർ നയിച്ചു.വിവിധ കരയോഗങ്ങളിൽ നിന്നായി SSLC,+1,+2 തുടങ്ങിയ ക്ലാസ്സുകളിൽ പഠിക്കുന്ന 150 ഓളോം വിദ്യാർഥികളും ഏതാനം രക്ഷകർത്താക്കളും പങ്കെടുത്തു.

പരിപാടി താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ വി.ആർ. കെ.ബാബു ഉദ്ഘാടനം ചെയ്‌തു. യൂണിയൻ വൈസ് പ്രസിഡന്റ്‌ തോട്ടുവ മുരളി അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എം.അനിൽകുമാർ കുമാർ സ്വാഗതവും, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ.സോമൻ പിള്ള നന്ദിയും പറഞ്ഞു. ചടങ്ങിൽ യൂണിയൻ ഭരണസമിതി അംഗങ്ങൾ,പഞ്ചായത്ത് സമിതി അംഗങ്ങൾ,NSS പ്രതിനിധി സഭ അംഗങ്ങൾ,വനിതാ യൂണിയൻ അംഗങ്ങൾ, MSSS മേഖലാ കോർഡിനേറ്റേഴ്‌സ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വിവിധ കരയോഗങ്ങളിലെ പ്രസിഡന്റ് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement