കൊല്ലം. കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇരുണ്ടകാലമാണ് കടന്നുപോയത്, യുഡിഎഫിനുമതേ, അധികാരസ്ഥാനങ്ങളിലേക്ക് വിളിച്ചു പറഞ്ഞാല്‍ ആരും കേള്‍ക്കണമെന്നില്ല. ഇടതു സംഘടനകളുടെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം പ്രത്യേകിച്ചും. വേണ്ടത്ര ജനപ്രതിനിധികളില്ല, കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണമില്ല. കോര്‍പറേഷനിലും മുന്‍സിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും പറയുന്നത് കേള്‍ക്കാന്‍ആരുമില്ലാത്ത നില.
ഡിസിസി പ്രസിഡന്റ് എന്ന നിലയില്‍ സുവര്‍ണകാലം കടന്നവരുണ്ടാകും. ആവശ്യവുമായി എത്തുന്നവര്‍ക്കായി ഫോണില്‍ വിളിച്ച് കാര്യം സാധിക്കാനും നിര്‍ദ്ദേശം നല്‍കാനും ആകുമായിരുന്ന കാലം. ഒരു മന്ത്രിയെക്കാള്‍ പവര്‍ആയിരുന്നു ഡിസിസി പ്രസിഡന്റിന്, അതിനുപകരം വെള്ളയും വെള്ളയുമിട്ട് സമരത്തിനുവരുന്ന യുവാക്കളെ അടി കൊളളാതെ പിരിച്ചുവിടാന്‍ പലപ്പോഴും പാടുപെട്ടിരുന്നു ഈ പൂര്‍വാധ്യാപകന്‍. പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാനും ഘടകകക്ഷികളുടെ കൂടി പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനും ഓടി നടക്കണം. രാഷ്ട്രീയത്തില്‍നിന്നും വിരമിച്ചാലോ എന്ന് ചിന്തിച്ചിരുന്ന കാലത്താണ് വലിയ ഉത്തരവാദിത്വം പി രാജേന്ദ്പ്രസാദിന്‍റെ ചുമലിലെത്തുന്നത്. അദ്ദേഹം അത് ഭംഗിയായി നിര്‍വഹിച്ചുവെന്നതിന് തെളിവുകൂടിയാണ് ജില്ലയില്‍ യുഡിഎഫ് നേടിയ വിജയം. ഒരു പള്ളിക്കൂടം നന്നാക്കാനിറങ്ങിയ അധ്യാപകനായി ഉപദേശങ്ങളുടെയും സമവായത്തിന്‍റെയും മുഖമായി വിയര്‍ത്തോടിയതാണ് ഫലം കണ്ടത്. ജില്ല ത്രിവര്‍ണമാക്കിയതില്‍ ഈ മനുഷ്യന്‍റെ രക്തവും വിയര്‍പ്പുമുണ്ടെന്ന് തിരിച്ചറിയണം.
പ്രസാദ് സാറിനുവേണ്ടി സി ആര്‍ മഹഷ് ഷെയര്‍ ചെയ്ത ഫേസ് ബുക്ക് പോസ്റ്റ് ഇതാണ്
.ആഘോഷമില്ല, ആർഭാടമില്ല, ആരവമില്ല, അവകാശവാദങ്ങളും ഇല്ല… പ്രസാദ് സാറിന് അഭിനന്ദനങ്ങൾ
കൊല്ലം. കൊല്ലത്തെ യുഡിഎഫ് വിജയം ആഘോഷിക്കുമ്പോള്‍ രാഷ്ട്രീയ ചരിത്രം സമാനതകൾ ഇല്ലാത്തതാണ്. തൊഴിലാളി വർഗ്ഗത്തിനും, തൊഴിലാളി വർഗ്ഗ പ്രസ്ഥാനങ്ങൾക്കും അതിശക്തമായ വേരോട്ടമുള്ള മണ്ണ്. അതുകൊണ്ടുതന്നെ സിപിഐ ക്കും സിപിഐ (എം )നും ശക്തമായ അടിത്തറയും. അവിടെ വിജയത്തിന്റെ സമാനതകൾ ഇല്ലാത്ത ചരിത്രം ആഘോഷിക്കപ്പെടുമ്പോൾ പി. രാജേന്ദ്രപ്രസാദ് എന്ന DCC പ്രസിഡന്റിനെ പലരും ആഘോഷിക്കാറില്ല. കനത്ത പരാജയം ആയിരുന്നുവെങ്കിൽ ആദ്യം പഴി കേൾക്കേണ്ടത് പ്രസാദ് സാറിനായിരുന്നു. രാശി എന്നൊരു കാഴ്ചപ്പാടിനെ വിശ്വസിക്കുന്നവർക്ക് രാജേന്ദ്രപ്രസാദിന്റെ DCC അധ്യക്ഷ സ്ഥാനം കോൺഗ്രസിന്റെ വിജയ ചരിത്രവുമായി ചേർത്തു വായിക്കാം. 3 എം.പിമാർ ഉള്ള ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ഉണ്ടായ മിന്നുന്ന വിജയം, ആദ്യമായ കോർപ്പറേഷൻ വിജയം ഇപ്പോൾ ജില്ലയിൽ ഏറ്റവും കൂടുതൽ എംഎൽഎമാർ ഉള്ള പാർട്ടിയുടെ പ്രസിഡന്റ്. അങ്ങനെ വസന്തകാലത്തിലേക്ക് ജില്ലയെ നയിക്കുമ്പോൾ അധ്യക്ഷനായിരിക്കുന്ന മനുഷ്യൻ തികഞ്ഞ പക്വമതിയും ഒരേ സമയം ശ്രീനാരായണീയനും അതേസമയം തികഞ്ഞ ഗാന്ധിയനും. അവകാശവാദങ്ങളും ആർഭാടങ്ങളും അഹങ്കാരവും ഇല്ലാതെ നിശബ്ദമായി ഈ പ്രസ്ഥാനത്തെ നയിക്കുന്ന തറവാട്ടു കാരണവർ. പ്രിയപ്പെട്ട പ്രസാദ് സാറേ അങ്ങേയ്ക്ക് അവകാശവാദങ്ങൾ ഇല്ലെങ്കിലും അങ്ങയുടെ സൗമ്യ നേതൃത്വം ഈ പ്രസ്ഥാനത്തിന് കരുത്താണ്. ഓർക്കപ്പെടാത്തവരെ ഓർക്കുന്നത് കൂടിയാണ് രാഷ്ട്രീയം..
തല ഉയർത്തി നിൽക്കാം 44 വർഷങ്ങൾക്ക് ശേഷം സ്വന്തം മണ്ഡലത്തിൽ കാൽ ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ MLA കൂടി വിജയിച്ചപ്പോൾ




































