24.7 C
Kollam
Wednesday 5th August, 2026 | 07:52:31 AM
Home News Breaking News പിണറായി വിജയൻറെ ഇന്നത്തെ യാത്ര “പിഴ” വണ്ടിയിൽ

പിണറായി വിജയൻറെ ഇന്നത്തെ യാത്ര “പിഴ” വണ്ടിയിൽ

തിരുവനന്തപുരം. പിണറായി വിജയൻ ഇന്ന് യാത്രചെയ്തത് തുടർച്ചയായി നിയമം ലംഘിക്കുന്ന വാഹനത്തിൽ. നിയമം കാറ്റിൽ പറത്തുന്നത് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ പേരിലുള്ള വാഹനം. സീറ്റ് ബെൽറ്റ് ഇടാതെയും, എയർ ഹോൺ വച്ചും, അമിത വേഗത്തിലും പായുന്ന വാഹനത്തിന് 18 ചലാൻ

KL 01 CR 4291 എന്ന വാഹനത്തിന് സംസ്ഥാനത്തുടനീളം നിയമലംഘനം. രേഖകളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. 2024 മുതൽ ചുമത്തിയത് 18 പിഴകൾ. മുഖ്യമന്ത്രി പദം രാജിവച്ച പിണറായി കണ്ണൂരില്‍നിന്നും വിമാനത്താവളത്തിലെത്തി കയറിയത് എകെജി സെന്‍ററിലെ ഈ വണ്ടിയിലാണ്.