26.6 C
Kollam
Sunday 20th September, 2026 | 07:15:58 AM
Home News Kerala മധ്യകേരളത്തിലെ അഞ്ചിൽ മൂന്ന് ജില്ലകളിലും സമ്പൂർണ വിജയം,തൂത്തുവാരലില്‍ ഞെട്ടി എല്‍ഡിഎഫ്

മധ്യകേരളത്തിലെ അഞ്ചിൽ മൂന്ന് ജില്ലകളിലും സമ്പൂർണ വിജയം,തൂത്തുവാരലില്‍ ഞെട്ടി എല്‍ഡിഎഫ്

മധ്യകേരളത്തിലെ അഞ്ചിൽ മൂന്ന് ജില്ലകളിലും സമ്പൂർണ വിജയം നേടിയാണ് യുഡിഎഫിന്റെ തേരോട്ടം. കനൽ ഒരു തരിപോലും ബാക്കിവെക്കാതെ എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ മുഴുവൻ സീറ്റുകളും യുഡിഎഫ് തൂത്തുവാരി. കഴിഞ്ഞ തവണ വലിയ മേധാവിത്വമുണ്ടാക്കിയ ആലപ്പുഴയിലെ തൃശൂരും എൽഡിഎഫിന് കാലിടറി.

ആലപ്പുഴയിൽ ഒൻപതിൽ ആറ് സീറ്റുകളും യുഡിഎഫ് സ്വന്തമാക്കി. തൃശൂരിൽ കഴിഞ്ഞ തവണ ഒരു സീറ്റിൽ മാത്രം വിജയിച്ച യുഡിഎഫിന് ഇത്തവണ ജില്ലയിൽ നാല് എംഎൽഎമാരുണ്ട്. മധ്യകേരളത്തിൽ മത്സരിച്ച ഏഴ് സീറ്റിലും വിജയിച്ച് കേരള കോൺഗ്രസ പ്രതാപം വീണ്ടെടുത്തു.