Home News Breaking News ‘മുഖ്യമന്ത്രി സതീശാ’ എറണാകുളത്ത് പ്രതിപക്ഷനേതാവിനെ ആര്‍പ്പുവിളിച്ചും തോളിലെടുത്തും ജനക്കൂട്ടം

‘മുഖ്യമന്ത്രി സതീശാ’ എറണാകുളത്ത് പ്രതിപക്ഷനേതാവിനെ ആര്‍പ്പുവിളിച്ചും തോളിലെടുത്തും ജനക്കൂട്ടം

Advertisement

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയ ശേഷം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തിയ പ്രതിപക്ഷ നേതാവ് വിഡി സതീശന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഉജ്ജ്വല സ്വീകരണം. നൂറ് കണക്കിന് പ്രവര്‍ത്തകരാണ് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെത്തിയ വിഡി സതീശനെ വരവേറ്റത്. ‘മുഖ്യമന്ത്രി സതീശാ’ എന്നായിരുന്നു പ്രവര്‍ത്തകര്‍ ആവേശത്തോടെ മുദ്രാവാക്യം വിളിച്ചത്.

കൊച്ചിയിലെത്തിയ സതീശന്‍ സ്വന്തം മണ്ഡലമായ പറവൂരിലേക്ക് യാത്ര തിരിച്ചു. അവിടെയും പ്രവര്‍ത്തകര്‍ വലിയ സ്വീകരണപ്പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയവുമായാണ് ഒരു പതിറ്റാണ്ടിനുശേഷം യുഡിഎഫ് ഭരണത്തിലേക്ക് തിരിച്ചെത്തുന്നത്. 140 മണ്ഡലങ്ങളില്‍ 102 സീറ്റുകളിലും യുഡിഎഫ് വിജയിച്ചു. കോണ്‍ഗ്രസ് തനിച്ച് 63 സീറ്റില്‍ ജയിച്ചപ്പോള്‍ മുസ്ലിം ലീഗ് 22 സീറ്റുകളിലും കേരള കോണ്‍ഗ്രസ് ഏഴു സീറ്റുകളിലും ആര്‍എസ്പി മൂന്നു സിറ്റുകളിലും വിജയിച്ചു. സിപിഎം വെറും 26 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോള്‍ സിപിഐക്ക് നേടാനായത് 8 സീറ്റ് മാത്രം. ആര്‍ജെഡി ഒരു സീറ്റ് നേടിയപ്പോള്‍ കേരള കോണ്‍ഗ്രസ് (എം) സംപൂജ്യരായി

കേരളത്തില്‍ യുഡിഎഫിന് എതിരാളികളെ നടുക്കുന്ന വിജയം നേടാനായത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ കൃത്യമായ ആസൂത്രണ മികവിലായിരുന്നു. കോണ്‍ഗ്രസിനെ ആക്രമിച്ചും അധിക്ഷേപിച്ചും പൊറുതിമുട്ടിച്ച പി വി അന്‍വറിനെ ഒതുക്കത്തില്‍ കൈകാര്യം ചെയ്തതിനും കോണ്‍ഗ്രസിനെ വഞ്ചിച്ച് മുന്നണി വിട്ട് ഇടതിന്‍റെ സകല ആനുകൂല്യവും പറ്റി പത്താണ്ടു തികച്ച കേരളാ കോണ്‍‍ഗ്രസ് (എം)നെ തിരിച്ചുവിളിക്കാന്‍ താല്‍പര്യം കാട്ടാതിരുന്നതും ഒരു മര്യാദയുമില്ലാതെ യുഡിഎഫിനെ ആക്രമിച്ച വെള്ളാപ്പള്ളിയേയും എന്‍എസ്എസിനെയും പകരം ആക്രമിക്കാതെതന്നെ നിലക്കു നിര്‍ത്തിയതിനും ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിച്ച് ഭരണത്തിലേക്ക് എത്തിച്ചതിനും യുഡിഎഫ് സതീശനോട് വല്ലാതെ കടപ്പെട്ടിട്ടുണ്ടെന്ന് സമൂഹമാധ്യമ ഹാന്‍ഡിലുകളില്‍ നിരവധിപേരാണ് വികാരം പങ്കുവയ്ക്കുന്നത്.മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആഗ്രഹവുമായെത്തുന്ന കെ സി വേണുഗോപാലിനെയും രമേശ് ചെന്നിത്തലയേയും പുകഴ്ത്തി വരുന്ന പോസ്റ്റുകള്‍ സാധാരണ പ്രവര്‍ത്തകരും പൊതുജനവും സതീശനുവേണ്ടി കടുത്ത ആക്രമണമാണ് നടത്തുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here