27.5 C
Kollam
Sunday 20th September, 2026 | 03:43:38 AM
Home News Breaking News ലൈംഗിക അതിക്രമം ചെറുക്കുന്നതിനിടെ ആക്രമണത്തിന് ഇരയായ തൃശ്ശൂർ സ്വദേശിനി മരിച്ചു

ലൈംഗിക അതിക്രമം ചെറുക്കുന്നതിനിടെ ആക്രമണത്തിന് ഇരയായ തൃശ്ശൂർ സ്വദേശിനി മരിച്ചു

തൃശൂര്‍.ബംഗളൂരുവില്‍ ലൈംഗിക അതിക്രമം ചെറുക്കുന്നതിനിടെ ആക്രമണത്തിന് ഇരയായ തൃശ്ശൂർ സ്വദേശി മരിച്ചു.വാടാനപ്പള്ളി സ്വദേശിയായ 47കാരിയാണ് മരിച്ചത്. നായ്ക്കളെ പരിചരിക്കാൻ ബംഗളൂരുവിലേക്ക് ജോലിക്ക് പോയ 47കാരിക്ക് നേരെ ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് ആക്രമണം ഉണ്ടായത്

ബംഗളൂരുവിലെ മലയാളിയായ ദീപക് കൃഷ്ണനാണ് ആക്രമിച്ചത്.ഇയാൾ സ്ത്രീയോട് ലൈംഗികാതിക്രമം നടത്താൻ ശ്രമിക്കുകയും, അതിനെ ചെറുക്കുന്നതിനിടെ ഗുരുതരമായി ആക്രമിക്കുകയും ആയിരുന്നു. ദീപക്കിനായി പോലീസ് തിരച്ചിൽ തുടരുന്നു

യുവതി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.