26.5 C
Kollam
Friday 18th September, 2026 | 09:05:16 AM
Home News Local ആനയടിയിൽ വിരണ്ടോടിയ പോത്ത് പരിഭ്രാന്തി സൃഷടിച്ചു

ആനയടിയിൽ വിരണ്ടോടിയ പോത്ത് പരിഭ്രാന്തി സൃഷടിച്ചു

ശൂരനാട്:ആനയടിയിൽ വിരണ്ടോടിയ പോത്ത് ഏറെ നേരം പരിഭ്രാന്തി സൃഷടിച്ചു.ദേശീയ പാതയിലൂടെ കിലോമിറ്ററുകളോളം
പോത്ത് ഓടിയതിനെ തുടർന്ന് ഗതാഗതം തടസപ്പെടുകയും ചെയ്തു.കണ്ണമം പയറുംവിള വീട്ടിൽ അബ്ദുൽ റാവുത്തറിന്റെ പോത്താണ്
വിരണ്ടോടിയത്.

വ്യാഴം രാവിലെ 10 ഓടെയാണ് സംഭവം.ചന്തയിൽ നിന്ന് വളർത്താനായി പോത്തിനെ വാങ്ങി കൊണ്ടുവരവേ പിന്നാലെയെത്തിയ വാഹനം ഹോൺ അടിക്കുകയുണ്ടായി.ഇതിനെ തുടർന്നാണ് പോത്ത് വിരണ്ടതെന്നാണ് വിവരം.ഭീകരാന്തരീക്ഷം സൃഷ്ടിച്ച പോത്തിനെ ശാസ്താംകോട്ട ഫയർഫോഴ്സിൻ്റെ നേതൃത്വത്തിൽ സാഹസികമായി പിടികൂടുകയായിരുന്നു.