Home News Breaking News മുതിര്‍ന്ന പൗരന്‍മാര്‍ക്കായി വേദാന്ത ‘ ഈഡന്‍ ഗാര്‍ഡന്‍സ്’

മുതിര്‍ന്ന പൗരന്‍മാര്‍ക്കായി വേദാന്ത ‘ ഈഡന്‍ ഗാര്‍ഡന്‍സ്’

Advertisement

തിരുവനന്തപുരം: വേദാന്ത സീനിയര്‍ ലിവിംഗ് കോട്ടയം ഏറ്റുമാനൂരില്‍ ‘ഈഡന്‍ ഗാര്‍ഡന്‍സ്’ എന്ന പേരില്‍ പുതിയ സീനിയര്‍ ലിവിംഗ് കമ്മ്യൂണിറ്റി ആരംഭിക്കുന്നു. നാല് ഏക്കര്‍ വിസ്തൃതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന പ്രൊജക്റ്റില്‍ 48 പ്രീമിയം വില്ലകളും ഏകദേശം 30 അപാര്‍ട്ട്‌മെന്റുകളുമുണ്ട്.

സംസ്ഥാനത്ത് കമ്മ്യൂണിറ്റി അധിഷ്ഠിത സീനിയര്‍ ലിവിംഗ് പദ്ധതികള്‍ വികസിപ്പിക്കുന്നതിനായി അടുത്ത മൂന്നു വര്‍ഷത്തിനിടെ 200 കോടി രൂപ നിക്ഷേപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വെജിറ്റേറിയന്‍-നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം, നഴ്‌സിംഗ് സൗകര്യങ്ങള്‍, പാരാമെഡിക്കല്‍ സേവനങ്ങള്‍, ഹൗസ്‌കീപ്പിംഗ് സേവനങ്ങള്‍ എന്നിവയോടൊപ്പം യോഗ പാര്‍ക്ക്, ജിം, വോക്കിംഗ് ട്രാക്ക്, ലൈബ്രറി, തിയേറ്റര്‍, സോഷ്യല്‍ സ്‌പേസുകള്‍ എന്നിവ ഉള്‍പ്പെടുന്ന സമഗ്ര വെല്‍നെസ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നു വേദാന്ത അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here