യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍

കൊല്ലം: യുവാക്കളെ ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുമുല്ലവാരം മഹാവിഷ്ണു നഗറില്‍ പന്തീരാംതുണ്ടില്‍ വീട്ടില്‍ അശോക് കുമാര്‍ (30), അപ്പു എന്ന് വിളിക്കുന്ന യേശുദാസ്(19) എന്നിവരാണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. ഈ മാസം 11ന് തിരുമുല്ലവാരം ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്രക്ക് ശേഷം മടങ്ങി പോവുകയായിരുന്ന യുവാക്കളെയാണ് പ്രതികള്‍ മുന്‍വിരോധത്താല്‍ ആക്രമിച്ചത്.തിരുമുല്ലവാരം കളരി ക്ഷേത്രത്തിലേക്ക് തിരിയുന്ന വഴിയില്‍ യുവാക്കളെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ യുവാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് … Continue reading യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍