27.6 C
Kollam
Monday 21st September, 2026 | 06:47:17 PM
Home News Local പുനലൂരിൽ കോൺഗ്രസ് വിമത സ്ഥാനാർത്ഥി പിൻമാറി

പുനലൂരിൽ കോൺഗ്രസ് വിമത സ്ഥാനാർത്ഥി പിൻമാറി

കൊല്ലം.പുനലൂരിൽ കോൺഗ്രസ് വിമത സ്ഥാനാർത്ഥി പിൻമാറി. കോൺഗ്രസ് നിയോജക മണ്ഡലം നേതൃയോഗം ചേർന്ന് വിമത സ്ഥാനാർത്ഥിയെ പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു .കെ.സി.വേണുഗോപാലും കെപിസിസി പ്രസിഡൻ്റും ഇടപെട്ടതോടെയാണ് തീരുമാനം.
ഭരണം ലക്ഷ്യമിട്ട് ഇറങ്ങുമ്പോൾ ഇടഞ്ഞു നിൽക്കേണ്ടയെന്ന കെ സി വേണുഗോപാലിൻ്റെ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. മുന്നണി മര്യാദ പാലിക്കേണ്ടത് ഉത്തരവാദിത്തമാണെന്ന് സണ്ണി ജോസഫ് പ്രദേശിക നേതൃത്വത്തോട് നിർദ്ദേശിച്ചു . ഭാവിയിൽ പരിഹാരം ഉണ്ടാകുമെന്നും KPCC പ്രസിഡൻ്റ് ഉറപ്പ് നൽകി.

also read:

പുനലൂർ സീറ്റ് വീണ്ടും ലീഗിന് നൽകിയതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് വിമത സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്ത യോഗം ചേർന്ന് ഡി.സി.സി ട്രഷററും, പുനലൂർ നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാനുമായ നെൽസൺ സെബാസ്റ്റ്യനെ റിബൽ സ്ഥാനാർഥിയായി പ്രഖ്യാപിkകുകയും ചെയ്തിരുന്നു . പുനലൂരിലെ റിബൽ സ്ഥാനാർഥിത്വം മുന്നോട്ടുപോയാൽ, കൊല്ലം ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും മുസ്ലിം ലീഗ് റിബൽ സ്ഥാനാർഥികളെ ഇറക്കുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു . സംഘടനാപരമായ ഏകോപനം നഷ്ടപ്പെട്ടാൽ അതിന്റെ രാഷ്ട്രീയ പ്രത്യാഘാതം വലുതാകുമെന്ന വിലയിരുത്തലിൽ ആണ് കോൺഗ്രസ് നേതൃത്വം ഇടപെട്ട് പുനലൂരിൽ വിമത സ്ഥാനാർത്ഥിയെ പിൻവലിപ്പിച്ചത്.

കരുനാഗപ്പള്ളിയില്‍ സി ആര്‍ മഹേഷിനെതിരെ റിബല്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്.