26.6 C
Kollam
Monday 21st September, 2026 | 07:46:25 PM
Home News Local കരുനാഗപ്പള്ളിയിൽ സി ആർ മഹേഷിന് കോൺഗ്രസ് റിബൽ വരുമോ

കരുനാഗപ്പള്ളിയിൽ സി ആർ മഹേഷിന് കോൺഗ്രസ് റിബൽ വരുമോ

കരുനാഗപ്പള്ളി. നിയോജകമണ്ഡലത്തിൽ C.R. മഹേഷിന് എതിരായി സുഹൃത്തും കോൺഗ്രസ് നേതാവുമായ ബോബൻ ജി.നാഥ് സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ഉപവരണാധികാരി തഹസിൽദാർ എസ്.സുജാത ദേവി മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. ഡോ: ബി.ആർ. അംബേകർ സ്‌റ്റഡി സെന്റര്‍ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനാണ് ബോബൻ.ജി.നാഥ്. നേരത്തേ തന്നെ കരുനാഗപ്പള്ളിയിൽ മത്സരിക്കുമെന്ന് ബോബൻ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങളാണ് ബോബനെ മല്‍സരത്തിനായി എത്തിച്ചതെന്ന് സൂചനയുണ്ട്. തൊടിയൂര്‍ രാമചന്ദ്രന്‍റെ പാര്‍ട്ടി മാറ്റവും ഇതിന്‍റെ ഭാഗമായിരുന്നു.