Home News Kerala സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ഫോട്ടോ വാട്‌സാപ്പിലും ഇന്‍സ്റ്റഗ്രാമിലും സ്റ്റോറിയിട്ടതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അധിക്ഷേപിച്ചു….മഹിളാ...

സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ഫോട്ടോ വാട്‌സാപ്പിലും ഇന്‍സ്റ്റഗ്രാമിലും സ്റ്റോറിയിട്ടതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അധിക്ഷേപിച്ചു….മഹിളാ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍

Advertisement

പാലക്കാട്: മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ജയലക്ഷ്മി ബിജെപിയില്‍. ഷൊര്‍ണൂരില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി പൊന്നാട അണിയിച്ച് സ്വീകരിച്ചു. ഷൊര്‍ണൂരിലെ ബിജെപി സ്ഥാനാര്‍ഥി ശങ്കു ടി ദാസിന്റെ പ്രചാരണ പരിപാടിക്കിടെയാണ് ജയലക്ഷ്മി ബിജെപി അംഗത്വം സ്വീകരിച്ചത്.

കോണ്‍ഗ്രസില്‍ നിന്ന് നേരിട്ടത് വളരേ മോശം അനുഭവമെന്ന് ജയലക്ഷ്മി പ്രതികരിച്ചു. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ഫോട്ടോ വാട്‌സാപ്പിലും ഇന്‍സ്റ്റഗ്രാമിലും സ്റ്റോറിയിട്ടതിന്റെ പേരില്‍ തന്നെയും കുടുംബത്തെയും കോണ്‍ഗ്രസ് നേതാക്കള്‍ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒരു കുറിയിട്ടതിന്റെ പേരില്‍ പോലും തന്നോട് മോശമായി പെരുമാറിയെന്നും ജയലക്ഷ്മി പ്രതികരിച്ചു.

തന്റെ മകളുടെ കല്യാണ ഫോട്ടോ പങ്കു വച്ചതിനാണ് ജയലക്ഷ്മിയെയും കുടുംബത്തെയും കോണ്‍ഗ്രസ് നേതാക്കള്‍ അധിക്ഷേപിച്ചതെന്ന് സുരേഷ്‌ഗോപി പ്രതികരിച്ചു. നായനാരും വി എസും ഒക്കെ ഉണ്ടായിരുന്ന കാലത്തും രാഷ്ട്രീയ മത്സരം ഉണ്ടായിരുന്നു. പക്ഷെ കരുണാകരന്റെ കുടുംബത്തെ അവര്‍ അധിക്ഷേപിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് അങ്ങനെയല്ല. ജയലക്ഷ്മിയോടും കുടുംബത്തോടും കാട്ടിയത് നെറികേടിന്റെ രാഷ്ട്രീയമാണ്. അതിന് പാലക്കാട്ടെ ജനങ്ങള്‍ തിരിച്ചടി നല്‍കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.

Advertisement