27.5 C
Kollam
Tuesday 22nd September, 2026 | 09:53:55 PM
Home News Kerala പയ്യന്നൂരിൽ പാർട്ടി തോറ്റു,ഇനി എന്തു ചെയ്യും, വൈകാരിക കുറിപ്പുമായി ബോംബേറ് കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന...

പയ്യന്നൂരിൽ പാർട്ടി തോറ്റു,ഇനി എന്തു ചെയ്യും, വൈകാരിക കുറിപ്പുമായി ബോംബേറ് കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രതിയുടെ ഭാര്യ

കണ്ണൂര്‍. വൈകാരിക കുറിപ്പുമായി ബോംബേറ് കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രതിയുടെ ഭാര്യ.പയ്യന്നൂരിൽ സിപിഎം പ്രവർത്തകൻ ടി സി വി നന്ദകുമാന്റെ ഭാര്യ ശരണ്യ നന്ദകുമാറിന്റെതാണ് കുറിപ്പ്. പോലീസിനെ ബോംബെറിഞ്ഞ കേസിൽ 20 വർഷം തടവ് ശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ ആണ് നന്ദകുമാർ

കഴിഞ്ഞ നാല് ദിവസമായി എന്ത് ചെയ്യണമെന്ന് അറിയാതെ ആധിയിലാണ്. പയ്യന്നൂരിൽ പാർട്ടി തോറ്റു. എല്ലാം പാർട്ടി നോക്കുമെന്നായിരുന്നു കരുതിയത്. എന്നാൽ ഇപ്പോൾ പേടിയാണെന്ന് ശരണ്യയുടെ ഫേസ്ബുക് കുറിപ്പ്. ഇതേ കേസിൽ ശിക്ഷിക്കപ്പെട്ട വി കെ നിഷാദ് പയ്യന്നൂർ നഗരസഭ തെരെഞ്ഞെടുപ്പിലേക്ക് മത്സരിച്ചു ജയിച്ചിരുന്നു