Home News Breaking News ശബരിമല കയറിയ യുവതികൾ വിശ്വാസികളാണോ , സുപ്രിംകോടതി

ശബരിമല കയറിയ യുവതികൾ വിശ്വാസികളാണോ , സുപ്രിംകോടതി

Advertisement

ന്യൂഡെല്‍ഹി.ശബരിമല കയറിയ യുവതികൾ വിശ്വാസികളാണോ എന്ന് സുപ്രിംകോടതി. യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം പുരോഗമിക്കുന്നതിനിടെ, ജസ്റ്റിസ് ബിവി നാഗരത്നയാണ്, നിർണായക ചോദ്യം ഉയർത്തിയത്. മലകയറിയ ബിന്ദു അമ്മിണി, കനക ദുർഗ എന്നിവർ വിശ്വാസികളാണോ എന്നായിരുന്നോ കോടതിയുടെ ചോദ്യം.

എന്നാൽ ഒരു വ്യക്തി വിശ്വാസി ആണോ എന്ന് തീരുമാനിക്കാൻ കോടതിക്കോ സർക്കാരിനോ അധികാരമില്ലെന്നും, താൻ അയ്യപ്പനിൽ വിശ്വസിക്കുന്നു എന്ന് ഒരാൾ പറഞ്ഞാൽ അത് അംഗീകരിക്കപ്പെടണമെന്നും അഭിഭാഷകർ മറുപടി നൽകി. മലകയറുന്നവർ വിശ്വാസികളാണോ അല്ലയോ എന്നതല്ല, മറിച്ച് കോടതി വിധി നിലനിൽക്കെ അവർക്ക് ദർശനം നടത്താൻ സാധിച്ചോ എന്നതിനാണ് മുൻഗണന നൽകേണ്ടതെന്ന് ഇന്ദിര ജെയ്‌സിംഗ് കോടതിയെ അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here