Home Blog Page 814

കണ്ണൂരിൽ സ്ട്രോങ്ങ്‌ റൂം നിരീക്ഷിക്കുന്ന സിസി ടിവി ക്യാമറയുടെ ഹാർഡ് ഡിസ്ക് മാറ്റി സ്ഥാപിച്ചു

കണ്ണൂര്‍ വിവാദങ്ങള്‍ക്കിടെ.കണ്ണൂരിൽ സ്ട്രോങ്ങ്‌ റൂം നിരീക്ഷിക്കുന്ന സി.സി ടി.വി ക്യാമറയുടെ ഹാർഡ് ഡിസ്ക് മാറ്റി സ്ഥാപിച്ചു. തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രം സൂക്ഷിച്ചിട്ടുള്ള തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലെ സി.സി ടിവി ഹാർഡ് ഡിസ്‌കാണ് മാറ്റിയത്. റെക്കോഡിങ് ശേഷി പൂർത്തിയായതിനാലാണ് ഹാർഡ് ഡിസ്ക് മാറ്റിയത് എന്നാണ് വിശദീകരണം.

ഹൈ റെസല്യുഷനിൽ വീഡിയോ റെക്കോർഡ് ചെയ്യുന്നതിനാൽ മെമ്മറി പൂർത്തിയായതായി സാങ്കേതിക വിഭാഗം അറിയിക്കുകയായിരുന്നു. തുടർന്നാണ് സ്ഥാനാർത്ഥികളെ വിവരം അറിയിച്ചശേഷം സ്ഥാനാർത്ഥികളുടെയും പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ ഹാർഡ് ഡിസ്ക്ക് മാറ്റി സ്ഥാപിച്ചത്. ശേഷി കുറഞ്ഞ ഹാർഡ് ഡിസ്‌ക് ഉപയോഗിച്ചതും രാത്രിയിൽ അറിയിച്ചതിലും യു ഡി എഫ് പ്രതിനിധികൾ ബന്ധപ്പെട്ടവരെ പ്രതിഷേധം അറിയിച്ചു. മാറ്റിയ ഹാർഡ് ഡിസ്ക് പോലീസ് സുരക്ഷയോടെ ട്രഷറിയിൽ സൂക്ഷിക്കുമെന്ന് തലശ്ശേരി സബ് കലക്ടർ അറിയിച്ചു.

കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം പുതിയ തലത്തിലേക്ക് കടക്കുന്നു

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം പുതിയ തലത്തിലേക്ക് കടക്കുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥികളെ മുൻകൂട്ടി കണ്ട് അവരുടെ പിന്തുണ ഉറപ്പാക്കാൻ പ്രമുഖ നേതാക്കളുടെ അനുയായികൾ അണിയറയിൽ ചരടുവലി തുടങ്ങി. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ വിശ്വസ്തരാണ് തങ്ങളുടെ നേതാക്കൾക്ക് അനുകൂലമായ സാഹചര്യം ഒരുക്കാൻ സജീവമായി രംഗത്തുള്ളത്. ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീതമായി എംഎൽഎമാരുടെ പിന്തുണ സമാഹരിക്കാനാണ് ഈ നീക്കം.

നേതാക്കൾ പരസ്യമായ പ്രതികരണങ്ങളിൽ നിന്ന് വിട്ടുനിൽക്കുമ്പോഴും സോഷ്യൽ മീഡിയയിൽ സൈബർ പോരാട്ടം രൂക്ഷമാണ്. മൂന്ന് പ്രമുഖ നേതാക്കളുടെയും അനുയായികൾ ചേരിതിരിഞ്ഞ് നടത്തുന്ന ഈ ഏറ്റുമുട്ടൽ പാർട്ടിക്കുള്ളിൽ വലിയ അസ്വാരസ്യങ്ങൾക്ക് കാരണമാകുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിന് ഏറ്റവും യോഗ്യൻ തങ്ങളുടെ നേതാവാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളാണ് സൈബർ ഇടങ്ങളിൽ നടക്കുന്നത്. തിരഞ്ഞെടുപ്പിന് മുൻപേ തന്നെ ഇത്തരം വിഭാഗീയതകൾ പ്രകടമാകുന്നത് പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

അതേസമയം, കോൺഗ്രസിലെ ഈ ആഭ്യന്തര തർക്കങ്ങളിൽ യുഡിഎഫിലെ പ്രധാന കക്ഷിയായ മുസ്ലിം ലീഗ് കടുത്ത അതൃപ്തിയിലാണ്. തിരഞ്ഞെടുപ്പ് അവലോകനത്തിനായി ഇന്ന് ചേരുന്ന ലീഗ് നേതൃയോഗത്തിൽ ഈ വിഷയം ഗൗരവമായി ചർച്ച ചെയ്യും. മുഖ്യമന്ത്രി പദത്തെച്ചൊല്ലി ഇപ്പോൾ നടക്കുന്ന ചർച്ചകൾ തിരഞ്ഞെടുപ്പ് വിജയത്തെ ദോഷകരമായി ബാധിക്കുമെന്ന് പല ലീഗ് നേതാക്കളും ഇതിനകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുന്നണിക്കുള്ളിൽ ഐക്യം നിലനിർത്താൻ ഇത്തരം നീക്കങ്ങൾക്ക് അടിയന്തരമായി തടയിടണമെന്ന നിലപാടിലാണ് ലീഗ് നേതൃത്വം.

പശ്ചിമേഷ്യൻ സംഘർഷം: ‘ഭീകരവാദത്തോട് സന്ധി പാടില്ല’; ആശങ്ക രേഖപെടുത്തി ബ്രിക്സ്

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിൽ ആശങ്ക രേഖപെടുത്തി ബ്രിക്സ് (BRICS). ഇന്നലെ ഡൽഹിൽ ചേർന്ന യോ​ഗത്തിലാണ് ബ്രിക്സ് പ്രതിനിധികൾ പശ്ചിമേഷ്യയിൽ തുടരുന്ന സംഘ‍ർഷാവസ്ഥ ചൂണ്ടികാട്ടി ആശങ്ക അറിയിച്ചത്. ബ്രിക്സ് വിദേശകാര്യ സഹമന്ത്രിമാരും പ്രത്യേക പ്രതിനിധികളുമാണ് യോ​ഗത്തിൽ പങ്കെടുത്തത്. സംഘർഷത്തെക്കുറിച്ച് സംയുക്ത പ്രസ്താവന പുറത്തിറക്കിയില്ല. ഭീകരവാദത്തോട് സന്ധി പാടില്ലെന്നാണ് ബ്രിക്സ് പ്രതിനിധികളുടെ നിലപാട്.

യോ​ഗത്തിൽ പശ്ചിമേഷ്യൻ സംഘർഷത്തിന് പുറമേ പലസ്തീൻ സംഘർഷം , യമനിലെയും ലിബിയയിലെയും രാഷ്ട്രീയ അനിശ്ചിതത്വം എന്നിവയും ചർച്ച ചെയ്തു. യുദ്ധത്തിൽ സമാധാനം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഒരു രാജ്യങ്ങളുടെയും പേരെടുത്ത് പറയാതെയായിരുന്നു പരാമർശം. അടുത്തവർഷം ചൈനയുടെ അധ്യക്ഷതയിൽ വീണ്ടും യോഗം ചേരും.

അതേസമയം ഇറാന്‍- യുഎസ് രണ്ടാംഘട്ട സമാധാന ചര്‍ച്ചകള്‍ക്കായി ഇറാന്‍ വിദേശകാര്യമന്ത്രി അബാസ് അരഗ്ചി ഇസ്ലാമാബാദിലെത്തി. യുഎസ് പ്രതിനിധി സംഘവും ഇന്ന് ഇസ്ലാമാബാദിലെത്തുമെന്നാണ് വിവരം. അമേരിക്കയുമായി നേരിട്ട് ചര്‍ച്ചകള്‍ക്കില്ലെന്നാണ് ഇറാന്‍ അറിയിച്ചത്. തങ്ങളുടെ നിലപാട് പാക്കിസ്ഥാനെ അറിയിക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം വക്താവ് എസ്മായില്‍ ബഗായ് എക്‌സിലൂടെ അറിയിച്ചിട്ടുണ്ട്.

അമേരിക്ക അടിച്ചേല്‍പ്പിച്ച യുദ്ധം അവസാനിപ്പിക്കുന്നതിനും നമ്മുടെ മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായി പാകിസ്ഥാന്‍ ഉന്നതതല ഉദ്യോഗസ്ഥരുമായി വിദേശകാര്യ മന്ത്രി അരാഗ്ചി കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയിപ്പ്. ഇറാനും യുഎസും തമ്മില്‍ ഒരു കൂടിക്കാഴ്ചയും നടത്താന്‍ പദ്ധതിയിട്ടിട്ടില്ല. ഇറാന്റെ നിലപാട് പാകിസ്ഥാനെ അറിയിക്കും എന്നാണ് എസ്മായില്‍ ബഗായ് എക്‌സിലൂടെ അറിയിച്ചത്.

കവടിയാർ കൊട്ടാരത്തിലെ മോഷണം മുൻകൂട്ടി ആസൂത്രണം ചെയ്തത്, അന്വേഷണം കൊട്ടാരവുമായി ഏറ്റവും അടുപ്പമുള്ളവരിലേക്കും

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ കവർച്ചയിൽ അന്വേഷണം കൊട്ടാരവുമായി ഏറ്റവും അടുത്തവരിലേക്കും. മോഷണം മുൻകൂട്ടി ആസൂത്രണം ചെയ്താണന്നാണ് പൊലീസ് നിഗമനം. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലാത്തതും, പരാതി നൽകാനുണ്ടായ കാലതാമസവും അന്വേഷണത്തിന് തടസമായി. തിരഞ്ഞെടുപ്പ് ഉൾപ്പെടെ മറ്റു ചുമതലകൾ വന്നതോടെ പ്രത്യേക സംഘത്തിന്റെ അന്വേഷണം മന്ദഗതിയിലായിരുന്നു. മാർച്ച് മാസത്തോടെ മൊഴിയെടുപ്പ് പൂർത്തിയാക്കാനായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം.

എന്നാൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയും മറ്റു ചുമതലകളും വന്നതോടെ മൊഴിയെടുപ്പ് പാതിവഴിയിൽ നിലച്ചു. രാജകുടുംബാംഗങ്ങളുടെ മൊഴിയെടുപ്പ് പൂർത്തിയായിട്ടില്ല. ചില ജീവനക്കാരുടെ മൊഴി വീണ്ടും രേഖപ്പെടുത്തണം. ഇതിനുള്ള സാവകാശം പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല.

അന്വേഷണ സംഘം ബുദ്ധിമുട്ടിക്കുന്നുവെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് കൊട്ടാരത്തിലുള്ളവർ പരാതിപ്പെട്ടിരുന്നു. ഇതും അന്വേഷണം വൈകാൻ കാരണമായി. രാജകുടുംബത്തിലുള്ളവരുടെ മൊഴിയെടുക്കാതെ അന്വേഷണത്തിൽ പുരോഗതിയുണ്ടാകില്ലെന്ന് കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സിറ്റി പൊലീസ് കമ്മിഷണറെ അറിയിച്ചു.

കൊട്ടാരത്തിലെ കവർച്ചയുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി ലഭിക്കുന്നത് ഇക്കഴി‌ഞ്ഞ മാർച്ച് 15നാണ്. ശാസ്ത്രീയ പരിശോധനയിൽ അന്വേഷണ സംഘത്തിന് പ്രതീക്ഷ നൽകുന്ന ചില തെളിവുകൾ ലഭിച്ചതായി സൂചനയുണ്ടായിരുന്നു. കൊട്ടാരത്തിനുള്ളിൽ നിന്ന് മോഷ്ടാക്കൾക്ക് സഹായം ലഭിച്ചുവെന്നും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥർക്ക് പ്രത്യേക അന്വേഷണ സംഘം ഉറപ്പ് നൽകുകയും ചെയ്തു. എന്നാൽ തിരഞ്ഞെടുപ്പ് ജോലി കൂടി വന്നതോടെ അന്വേഷണം മന്ദഗതിയിലായി.

മോഷണം നടന്ന സ്ഥലത്ത് നിന്ന് വിരലടയാളങ്ങൾ ലഭിച്ചിരുന്നു. പിന്നാലെ ജീവനക്കാരുടെ വിരലടയാളവും ശേഖരിച്ചു.ഇതുതമ്മിലുള്ള പരിശോധനയാണ് ഇനി നടക്കാനുള്ളത്.മോഷണം നടന്ന അലമാരയിൽ നിന്നുൾപ്പെടെ കൂടുതൽ ശാസ്ത്രീയമായി തെളിവുകൾ ശേഖരിക്കാനാണ് തീരുമാനം. കൊട്ടാരം അന്വേഷണവുമായി നിസഹകരിക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഒക്‌ടോബർ-നവംബർ മാസങ്ങളിൽ നടന്ന മോഷണം പുറത്തറിയുന്നത് മാർച്ച് മാസത്തിലാണ്. ഇതിനിടയിൽ നിർണായകമായ തെളിവുകൾ നഷ്ടപ്പെട്ടു. ഇതു പൊലീസ് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്.

സന്നിധാനത്തിന് മുകളിൽ ഹെലികോപ്റ്റർ ,കോസ്റ്റ് ഗാർഡിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ADGP യുടെ റിപ്പോർട്ട്‌

തിരുവനന്തപുരം. സന്നിധാനത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്ന വിവാദം. ഗുരുതര സുരക്ഷാലംഘനമെന്ന് ADGP യുടെ റിപ്പോർട്ട്‌. കോസ്റ്റ് ഗാർഡിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും റിപ്പോർട്ടിൽ .എയർ ട്രാഫിക് കണ്ട്രോൾ റൂമിൽ നിന്ന് വിവരശേഖരണം നടത്തണം. വിശദമായ അന്വേഷണം വേണമെന്നും ശുപാർശ.വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് തീരസുരക്ഷാ സേനയുടെ സി.ജി.-821 എന്ന ഹെലികോപ്റ്റര്‍ സന്നിധാനത്ത് താഴ്ന്നുപറന്നത്. കൊടിമരത്തിന് ഉദ്ദേശം അഞ്ച് മീറ്റര്‍ ഉയരം വരെ ഹെലികോപ്റ്റർ താഴ്ന്നു പറന്നുവെന്നാണ് നി​ഗമനം. 30 സെക്കന്‍ഡ് വരെ സന്നിധാനത്തിന് മുകളിലൂടെ പറന്നു. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നവര്‍ ചിത്രങ്ങള്‍ എടുത്തതായും സംശയമുണ്ട്. ആദ്യമായിട്ടാണ് സന്നിധാനത്ത് ഹെലികോപ്റ്റര്‍ ക്ഷേത്രത്തിന് വളരെ അടുത്തുകൂടി താഴ്ന്നുപറന്നത്.

 പൊന്നമ്പലമേടില്‍ 200 മീറ്ററിന് താഴ്ന്ന് പറക്കുന്നത് അനുവദനീയമല്ല. സംഭവം വിശദമായ അന്വേഷിക്കുന്നതിന് എസ്പിയെ ചുമതലപ്പെടുത്തി. അതുപോലെ എയര്‍ ട്രാഫിക് കണ്‍ട്രോളിനോടും വിശദീകരണം തേടും. റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറും.

ADGP എസ് ശ്രീജിത്തിന്റെ റിപ്പോർട്ട്‌ ഇന്ന് സ്പെഷ്യൽ കമ്മീഷണർക്ക് കൈമാറും. വിശദമായ അന്വേഷണത്തിന് ADGP നിർദേശം നൽകി. പത്തനംതിട്ട SP അന്വേഷിക്കും.

അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി

കണ്ണൂര്‍.അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. കണിച്ചാർ കൊളക്കാട് താന്നിക്കുന്നിലെ
ഗീതമ്മ (50) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തിന് ശേഷം മകൻ ക്രിസ്‌റ്റി(25) കേളകം പോലീസിൽ കീഴടങ്ങി. ഇന്നലെ രാത്രി 9 മണിക്ക് ശേഷമാണ് സംഭവം. മഹിളാ മോർച്ച ജില്ലാ കമ്മിറ്റി അംഗമാണ് ഗീതമ്മ. വാക്കുതർക്കത്തിനൊടുവിൽ കിടപ്പുമുറിയിൽവച്ചാണ് ക്രിസ്റ്റി ഗീതമ്മയെ ആക്രമിച്ചത്.

കൊലപാതകത്തിന് ശേഷം ക്രിസ്റ്റി തൊട്ടടുത്തുള്ള വീട്ടിലെ ഒരു യുവാവിനെ വിളിച്ച് പൊലീസ് സ്റ്റേഷനില്‍ പോകണമെന്ന് പറഞ്ഞു. ബൈക്കില്‍ പൊലീസ് സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് അമ്മയെ കൊലപ്പെടുത്തിയ കാര്യം മകന്‍ യുവാവിനോട് പറഞ്ഞത്. തുടര്‍ന്ന് കേളകം പൊലീസ് സ്റ്റേഷനില്‍ പോയി ക്രിസ്റ്റി കീഴടങ്ങുകയായിരുന്നു. എംഡിഎംഎയും കഞ്ചാവും ക്രിസ്റ്റി സ്ഥിരമായി ഉപയോഗിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.. ഗീതമ്മയുടെ മൃതദേഹം പേരാവൂരിലെ താലൂക്കാശുപത്രിയിലേക്ക് മാറ്റി

സ്പായില്‍ ജോലിചെയ്ത രണ്ട് ബംഗ്ളാദേശി വനിതകള്‍ പിടിയിലായതിന് പിന്നാലേ ഒരു വനിതകൂടി കസ്റ്റഡിയില്‍

തിരുവനന്തപുരം.ഒരു ബംഗ്ലാദേശി യുവതി കൂടി പിടിയിൽ, മലയിൻകീഴ് മണപ്പുറത്ത് നിന്നാണ് പിടികൂടിയത്. ബംഗ്ലാദേശ് സ്വദേശിനി അത്തർ തുമ്പ (23) ആണ് പിടിയിലായത്. രണ്ടുമാസമായി ഇവർ തിരുവനന്തപുരത്തുണ്ട്. മലയിൻകീഴ് പോലീസിന് ലഭിച്ച വിവരത്തെ തുടർന്നായിരുന്നു പരിശോധന

ഇന്നലെ തിരുവനന്തപുരത്ത് രണ്ട് ബംഗ്ലാദേശ് വനിതകൾ പൊലീസ് പിടിയിലായിരുന്നു. ജഗതിയിലെ സ്പായില്‍ അനധികൃതമായി ജോലി ചെയ്യുകയായിരുന്ന രണ്ട് ബംഗ്ലദേശി വനിതകളും ഉടമകളും അടക്കമാണ് പോലീസ് പിടിയിലായത്. പശ്ചിമ ബംഗാൾ സ്വദേശികളാണ് എന്ന വ്യാജേനയാണ് ഇവർ സ്പായിൽ ജോലി ചെയ്തിരുന്നത്. റുമ ചർണാഭ (21), റിമ ഷെയ്ഖ് (21) എന്നിവരാണ് പിടിയിലായത്. കേരള ആന്റി ടെററിസ്റ്റ് സ്ക്വാഡും മ്യൂസിയം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്

വിദേശി നിയമം, ഇമിഗ്രേഷൻ ആക്ട് എന്നിവ പ്രകാരം കേസെടുത്തു. ഇവർ ഹാജരാക്കിയ തിരിച്ചറിയൽ കാർഡുകൾ വ്യാജമാണെന്ന് കണ്ടെത്തി. സ്പായിൽ ഉണ്ടായിരുന്ന നിഹു ഹുസൈൻ (29), ഹരികൃഷ്ണൻ (34) എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്പായിൽ മറ്റ് അനധികൃത പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ്

ഗുരു മുനി നാരായണപ്രസാദ് സമാധിയായി

തിരുവനന്തപുരം: വർക്കലയിലെ പ്രമുഖ ഗുരുദർശന പ്രചാരകനും ശ്രീനാരായണ ഗുരുകുലത്തിലെ അധ്യക്ഷനുമായിരുന്ന ഗുരു മുനി നാരായണ പ്രസാദ് (87) അന്തരിച്ചു. സമാധി ചടങ്ങുകൾ വൈകിട്ട് 5ന് വർക്കല ഗുരുകുലത്തിൽ നടക്കും. തിരുവനന്തപുരം വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കൽ കോളജിൽ പുലർച്ചെ 3.50 ഓടെയായിരുന്നു അന്ത്യം.
2024 രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.
1938-ൽ തിരുവനന്തപുരത്തെ നഗരൂരിൽ ജനിച്ചു. 1970-ൽ പി.ഡബ്ലു.ഡി.യിലെ എൻജിനീയർ ഉദ്യോഗം രാജിവെച്ച് സന്യാസ പ്രവർത്തനത്തിൽ മുഴുകി. വർക്കലയിൽ ഗുരുകുലത്തിൽ നടരാജ ഗുരുവിന്റെ ശിഷ്യനായി. ഇപ്പോൾ ഗുരുകുലത്തിന്റെ അധ്യക്ഷനാണ്. ഛാന്ദോക്യം, കേനം, കഠം, പ്രശ്‌നം, മുണ്ഡകം, തൈത്തിരീയം, ഐതരേയം എന്നീ ഉപനിഷത്തുകൾക്കും ഭഗവദ്‌ഗീതയ്‌ക്കും നാരായണഗുരുവിന്റെ വേദാന്ത സൂത്രത്തിനും ഇംഗ്ലീഷിലും മലയാളത്തിലും വ്യാഖ്യാനം, നാരായണ ഗുരുവിന്റെ എല്ലാ പദ്യ കൃതികളുടെയും സ്വതന്ത്രമായ വ്യാഖ്യാനം തുടങ്ങി ഇംഗ്ലീഷിലും മലയാളത്തിലുമായി നൂറോളം കൃതികൾ രചിച്ചിട്ടുണ്ട്.

പാമ്പുകടി: സർക്കാർ ആശുപത്രികളിൽ ആന്റി വെനം ലഭ്യമാണെന്ന് ജില്ലാ കളക്ടർ

പാമ്പുകടി ഏൽക്കുന്നവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കുന്നതിനായി ജില്ലയിലെ താഴെപ്പറയുന്ന സർക്കാർ ആശുപത്രികളിൽ പ്രതിവിഷം (ആന്റി വെനം)   ലഭ്യമാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
കൊല്ലം ജില്ലാ ആശുപത്രി (0474 2768667), പുനലൂർ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി (9947353866, 9447557542), കരുനാഗപ്പള്ളി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി (6238370461), ശാസ്താംകോട്ട താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി (0476 2831899), കൊട്ടാരക്കര താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി (8129153891) എന്നിവിടങ്ങളിൽ ചികിത്സ ലഭ്യമാണ്. അടിയന്തര സാഹചര്യങ്ങളിൽ ഈ നമ്പറുകളിൽ ബന്ധപ്പെട്ട് സേവനം ഉറപ്പുവരുത്താമെന്നും കൃത്യസമയത്ത് വൈദ്യസഹായം തേടുന്നത് ജീവൻ രക്ഷിക്കാൻ അത്യന്താപേക്ഷിതമാണെന്നും ജില്ലാ കലക്ടർ അറിയിച്ചു.

ശബരിമലയിലെ ഹെലികോപ്റ്റർ പറത്തൽ ‘ഗുരുതര സുരക്ഷാലംഘനം’ ; കൊടിമരത്തിന് തൊട്ടുമുകളിൽ വരെ ഹെലികോപ്റ്റർ പറന്നുവെന്ന് എഡിജിപിയുടെ റിപ്പോർട്ട്

തിരുവനന്തപുരം: ശബരിമലയിലെ സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അനുമതി ഇല്ലാതെ പറന്ന സംഭവം ഗുരുതര സുരക്ഷാലംഘനമെന്ന് റിപ്പോർട്ട്. എഡിജിപി എസ് ശ്രീജിത് തയ്യാറാക്കിയ റിപ്പോർട്ട് ഇന്ന് സ്‌പെഷ്യൽ കമീഷണർക്ക് കൈമാറും. കൊടിമരത്തിന് തൊട്ടുമുകളിൽ വരെ ഹെലികോപ്റ്റർ പറന്നു. കാലാവസ്ഥാ പ്രശ്‌നമെന്ന കോസ്റ്റ്ഗാർഡിൻ്റെ വിശദീകരണം തൃപ്തികരമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. എയർട്രാഫിക് കൺട്രോൾ റൂമിൽ നിന്നും വിശദാംശങ്ങൾ ശേഖരിക്കണമെന്നും റിപ്പോർട്ടിലുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ ആ ദിവസത്തെ റിപ്പോർട്ട് പരിഗണിക്കണമെന്നും ഹെലികോപ്റ്റർ പറത്തിയ പൈലറ്റുമാരുടെ മൊഴിയെടുക്കണമെന്നും റിപ്പോർട്ടില്‍ ആവശ്യപ്പെടുന്നു.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ വട്ടമിട്ട് പറന്നത്. കൊടിമരത്തിന് അഞ്ചടി മുകളിലായി നാലുവട്ടം പതിയെ പറന്നു. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർ ശ്രീകോവിലിന്റെ ചിത്രങ്ങൾ പകർത്തിയെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. അത് കണ്ടാണ് ഹെലികോപ്റ്ററിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. നിലക്കൽ, പമ്പാ, സന്നിധാനം മേഖലകളിൽ ഡ്രോണുകൾ പോലും അനുവദനീയമല്ല. വി വി ഐ പികളുമായി നിലയ്ക്കലിൽ ഹെലികോപ്റ്റർ ഇറങ്ങുന്നതിന് പോലും മുൻകൂർ അനുമതി വേണം. ഈ സാഹചര്യത്തിൽ കോസ്റ്റ് ഗാർഡിന്റെ ആണെങ്കിൽ പോലും ഹെലികോപ്റ്റർ സന്നിധാനത്തിന് മുകളിൽ എത്തിയത് അതീവ ഗൗരവം എന്ന് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. എ ഡി ജി പി ശ്രീജിത്ത് നൽകുന്ന അന്വേഷണ റിപ്പോർട്ടും കോടതിക്ക് കൈമാറും.

അനുമതിയില്ലാതെ സുരക്ഷാ മേഖലയിൽ കടന്നു കയറി പരിഭ്രാന്തി പരത്തിയതിന് സന്നിധാനത്തെ സുരക്ഷ ഉദ്യോഗസ്ഥന്‍റെ മൊഴിവാങ്ങി പമ്പ പൊലീസും കേസെടുത്തിട്ടുണ്ട്. സാങ്കേതിക പിഴവാണ് ഉണ്ടായതെന്നാണ് കോസ്റ്റ് ഗാർഡിന്‍റെ വിശദീകരണം. ഹെലികോപ്റ്റർ പതിവ് നിരീക്ഷണത്തിൽ ഇറങ്ങിയതാണ്. അന്തരീക്ഷം മേഘാവൃതം ആയതിനാൽ ദിശ തെറ്റി സന്നിധാനത്തിന് മുകളിലെത്തിയാതാണെന്നും സംഭവത്തിൽ കോസ്റ്റുകാർഡ് വിശദീകരിക്കുന്നു. എന്നാൽ പെരിയാർ കടുവാ സങ്കേതത്തിന് ഉള്ളിലാണ് ശബരിമല സ്ഥിതി ചെയ്യുന്നത്. അവിടെ ശ്രീകോവിലിനോട് ചേർന്ന് കോസ്റ്റ് ഗാർഡ് നിരീക്ഷണം നടത്തേണ്ട സാഹചര്യം എന്താണെന്നടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.