തിരുവനന്തപുരം.ഒരു ബംഗ്ലാദേശി യുവതി കൂടി പിടിയിൽ, മലയിൻകീഴ് മണപ്പുറത്ത് നിന്നാണ് പിടികൂടിയത്. ബംഗ്ലാദേശ് സ്വദേശിനി അത്തർ തുമ്പ (23) ആണ് പിടിയിലായത്. രണ്ടുമാസമായി ഇവർ തിരുവനന്തപുരത്തുണ്ട്. മലയിൻകീഴ് പോലീസിന് ലഭിച്ച വിവരത്തെ തുടർന്നായിരുന്നു പരിശോധന
ഇന്നലെ തിരുവനന്തപുരത്ത് രണ്ട് ബംഗ്ലാദേശ് വനിതകൾ പൊലീസ് പിടിയിലായിരുന്നു. ജഗതിയിലെ സ്പായില്‍ അനധികൃതമായി ജോലി ചെയ്യുകയായിരുന്ന രണ്ട് ബംഗ്ലദേശി വനിതകളും ഉടമകളും അടക്കമാണ് പോലീസ് പിടിയിലായത്. പശ്ചിമ ബംഗാൾ സ്വദേശികളാണ് എന്ന വ്യാജേനയാണ് ഇവർ സ്പായിൽ ജോലി ചെയ്തിരുന്നത്. റുമ ചർണാഭ (21), റിമ ഷെയ്ഖ് (21) എന്നിവരാണ് പിടിയിലായത്. കേരള ആന്റി ടെററിസ്റ്റ് സ്ക്വാഡും മ്യൂസിയം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്
വിദേശി നിയമം, ഇമിഗ്രേഷൻ ആക്ട് എന്നിവ പ്രകാരം കേസെടുത്തു. ഇവർ ഹാജരാക്കിയ തിരിച്ചറിയൽ കാർഡുകൾ വ്യാജമാണെന്ന് കണ്ടെത്തി. സ്പായിൽ ഉണ്ടായിരുന്ന നിഹു ഹുസൈൻ (29), ഹരികൃഷ്ണൻ (34) എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്പായിൽ മറ്റ് അനധികൃത പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ്





































