Home News Breaking News ഗുരു മുനി നാരായണപ്രസാദ് സമാധിയായി

ഗുരു മുനി നാരായണപ്രസാദ് സമാധിയായി

Advertisement

തിരുവനന്തപുരം: വർക്കലയിലെ പ്രമുഖ ഗുരുദർശന പ്രചാരകനും ശ്രീനാരായണ ഗുരുകുലത്തിലെ അധ്യക്ഷനുമായിരുന്ന ഗുരു മുനി നാരായണ പ്രസാദ് (87) അന്തരിച്ചു. സമാധി ചടങ്ങുകൾ വൈകിട്ട് 5ന് വർക്കല ഗുരുകുലത്തിൽ നടക്കും. തിരുവനന്തപുരം വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കൽ കോളജിൽ പുലർച്ചെ 3.50 ഓടെയായിരുന്നു അന്ത്യം.
2024 രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.
1938-ൽ തിരുവനന്തപുരത്തെ നഗരൂരിൽ ജനിച്ചു. 1970-ൽ പി.ഡബ്ലു.ഡി.യിലെ എൻജിനീയർ ഉദ്യോഗം രാജിവെച്ച് സന്യാസ പ്രവർത്തനത്തിൽ മുഴുകി. വർക്കലയിൽ ഗുരുകുലത്തിൽ നടരാജ ഗുരുവിന്റെ ശിഷ്യനായി. ഇപ്പോൾ ഗുരുകുലത്തിന്റെ അധ്യക്ഷനാണ്. ഛാന്ദോക്യം, കേനം, കഠം, പ്രശ്‌നം, മുണ്ഡകം, തൈത്തിരീയം, ഐതരേയം എന്നീ ഉപനിഷത്തുകൾക്കും ഭഗവദ്‌ഗീതയ്‌ക്കും നാരായണഗുരുവിന്റെ വേദാന്ത സൂത്രത്തിനും ഇംഗ്ലീഷിലും മലയാളത്തിലും വ്യാഖ്യാനം, നാരായണ ഗുരുവിന്റെ എല്ലാ പദ്യ കൃതികളുടെയും സ്വതന്ത്രമായ വ്യാഖ്യാനം തുടങ്ങി ഇംഗ്ലീഷിലും മലയാളത്തിലുമായി നൂറോളം കൃതികൾ രചിച്ചിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here