പാമ്പുകടി ഏൽക്കുന്നവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കുന്നതിനായി ജില്ലയിലെ താഴെപ്പറയുന്ന സർക്കാർ ആശുപത്രികളിൽ പ്രതിവിഷം (ആന്റി വെനം) ലഭ്യമാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
കൊല്ലം ജില്ലാ ആശുപത്രി (0474 2768667), പുനലൂർ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി (9947353866, 9447557542), കരുനാഗപ്പള്ളി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി (6238370461), ശാസ്താംകോട്ട താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി (0476 2831899), കൊട്ടാരക്കര താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി (8129153891) എന്നിവിടങ്ങളിൽ ചികിത്സ ലഭ്യമാണ്. അടിയന്തര സാഹചര്യങ്ങളിൽ ഈ നമ്പറുകളിൽ ബന്ധപ്പെട്ട് സേവനം ഉറപ്പുവരുത്താമെന്നും കൃത്യസമയത്ത് വൈദ്യസഹായം തേടുന്നത് ജീവൻ രക്ഷിക്കാൻ അത്യന്താപേക്ഷിതമാണെന്നും ജില്ലാ കലക്ടർ അറിയിച്ചു.































