ദീപാവലി ആഘോഷത്തിന് നാട്ടിലെത്താൻ ഒരുങ്ങുന്ന മലയാളികൾക്ക് ആശ്വാസമായി സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്കും തിരിച്ചും പ്രത്യേക സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ബെംഗളൂരു–തിരുവനന്തപുരം സ്പെഷൽ ട്രെയിനിന് കൊല്ലം, കരുനാഗപ്പള്ളി, ശാസ്താംകോട്ട ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ട്.
ബെംഗളൂരു കന്റോൺമെന്റിൽനിന്ന് ആറിന് വെള്ളിയാഴ്ച വൈകിട്ട് 4.40ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06575 ഏഴിന് രാവിലെ 10.30ന് തിരുവനന്തപുരം നോർത്തിൽ എത്തും. തിരിച്ചുള്ള ട്രെയിൻ നമ്പർ 06576 ഏഴിന് ഉച്ചയ്ക്ക് 12.40ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെട്ട് എട്ടിന് ഞായറാഴ്ച രാവിലെ ആറിന് ബെംഗളൂരു കന്റോൺമെന്റിലെത്തും.
കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, വർക്കല എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.
എസ്.എം.വി.ടി ബെംഗളൂരു സ്റ്റേഷനിൽനിന്ന് ഏഴിന് ശനിയാഴ്ച പുലർച്ചെ 12.05ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06545 ഉച്ചയ്ക്ക് രണ്ടിന് കണ്ണൂരിലെത്തും. തിരിച്ചുള്ള ട്രെയിൻ നമ്പർ 06546 വൈകിട്ട് 6.25ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് എട്ടിന് രാവിലെ 9.45ന് ബെംഗളൂരു കന്റോൺമെന്റിലെത്തും. നാല് എ.സി. കോച്ചുകൾ, എട്ട് സ്ലീപ്പർ കോച്ചുകൾ, നാല് ജനറൽ കോച്ചുകൾ എന്നിവയാണ് ഈ ട്രെയിനിലുള്ളത്.
തിരുവനന്തപുരം നോർത്ത്–താംബരം സ്പെഷൽ ട്രെയിൻ നമ്പർ 06164 പത്തിന് രാത്രി എട്ടിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11ന് താംബരത്തെത്തും. നാഗർകോവിൽ, മധുര വഴിയാണ് സർവീസ്. തിരിച്ചുള്ള ട്രെയിൻ നമ്പർ 06163 11ന് ഉച്ചയ്ക്ക് രണ്ടിന് താംബരത്തുനിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ അഞ്ചിന് തിരുവനന്തപുരത്തെത്തും.
തിരുവനന്തപുരം നോർത്ത്–ചെന്നൈ എഗ്മൂർ സ്പെഷൽ ട്രെയിൻ നമ്പർ 06158 പത്തിന് രാത്രി 7.40ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നിന് ചെന്നൈയിലെത്തും. തിരിച്ചുള്ള ട്രെയിൻ നമ്പർ 06157 11ന് വൈകിട്ട് 3.15ന് ചെന്നൈയിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.15ന് തിരുവനന്തപുരം നോർത്തിലെത്തും. ആലപ്പുഴ, എറണാകുളം, പാലക്കാട് വഴിയാണ് സർവീസ്.
ചെന്നൈ താംബരത്തുനിന്ന് തെങ്കാശിയിലേക്കും പ്രത്യേക സർവീസുണ്ട്. ഏഴിന് രാവിലെ അഞ്ചിന് താംബരത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ വൈകിട്ട് 4.45ന് തെങ്കാശിയിലെത്തും. മടക്കയാത്ര ഒൻപതിന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ചെങ്കോട്ടയിൽനിന്ന് ആരംഭിച്ച് പിറ്റേന്ന് പുലർച്ചെ 3.20ന് താംബരത്തെത്തും.




























