പശ്ചിമേഷ്യൻ സംഘർഷം: ‘ഭീകരവാദത്തോട് സന്ധി പാടില്ല’; ആശങ്ക രേഖപെടുത്തി ബ്രിക്സ്

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിൽ ആശങ്ക രേഖപെടുത്തി ബ്രിക്സ് (BRICS). ഇന്നലെ ഡൽഹിൽ ചേർന്ന യോ​ഗത്തിലാണ് ബ്രിക്സ് പ്രതിനിധികൾ പശ്ചിമേഷ്യയിൽ തുടരുന്ന സംഘ‍ർഷാവസ്ഥ ചൂണ്ടികാട്ടി ആശങ്ക അറിയിച്ചത്. ബ്രിക്സ് വിദേശകാര്യ സഹമന്ത്രിമാരും പ്രത്യേക പ്രതിനിധികളുമാണ് യോ​ഗത്തിൽ പങ്കെടുത്തത്. സംഘർഷത്തെക്കുറിച്ച് സംയുക്ത പ്രസ്താവന പുറത്തിറക്കിയില്ല. ഭീകരവാദത്തോട് സന്ധി പാടില്ലെന്നാണ് ബ്രിക്സ് പ്രതിനിധികളുടെ നിലപാട്. യോ​ഗത്തിൽ പശ്ചിമേഷ്യൻ സംഘർഷത്തിന് പുറമേ പലസ്തീൻ സംഘർഷം , യമനിലെയും ലിബിയയിലെയും രാഷ്ട്രീയ അനിശ്ചിതത്വം എന്നിവയും ചർച്ച ചെയ്തു. യുദ്ധത്തിൽ സമാധാനം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. … Continue reading പശ്ചിമേഷ്യൻ സംഘർഷം: ‘ഭീകരവാദത്തോട് സന്ധി പാടില്ല’; ആശങ്ക രേഖപെടുത്തി ബ്രിക്സ്