തിരുവനന്തപുരം. സന്നിധാനത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്ന വിവാദം. ഗുരുതര സുരക്ഷാലംഘനമെന്ന് ADGP യുടെ റിപ്പോർട്ട്. കോസ്റ്റ് ഗാർഡിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും റിപ്പോർട്ടിൽ .എയർ ട്രാഫിക് കണ്ട്രോൾ റൂമിൽ നിന്ന് വിവരശേഖരണം നടത്തണം. വിശദമായ അന്വേഷണം വേണമെന്നും ശുപാർശ.വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് തീരസുരക്ഷാ സേനയുടെ സി.ജി.-821 എന്ന ഹെലികോപ്റ്റര്‍ സന്നിധാനത്ത് താഴ്ന്നുപറന്നത്. കൊടിമരത്തിന് ഉദ്ദേശം അഞ്ച് മീറ്റര്‍ ഉയരം വരെ ഹെലികോപ്റ്റർ താഴ്ന്നു പറന്നുവെന്നാണ് നിഗമനം. 30 സെക്കന്‍ഡ് വരെ സന്നിധാനത്തിന് മുകളിലൂടെ പറന്നു. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നവര്‍ ചിത്രങ്ങള്‍ എടുത്തതായും സംശയമുണ്ട്. ആദ്യമായിട്ടാണ് സന്നിധാനത്ത് ഹെലികോപ്റ്റര്‍ ക്ഷേത്രത്തിന് വളരെ അടുത്തുകൂടി താഴ്ന്നുപറന്നത്.
പൊന്നമ്പലമേടില്‍ 200 മീറ്ററിന് താഴ്ന്ന് പറക്കുന്നത് അനുവദനീയമല്ല. സംഭവം വിശദമായ അന്വേഷിക്കുന്നതിന് എസ്പിയെ ചുമതലപ്പെടുത്തി. അതുപോലെ എയര്‍ ട്രാഫിക് കണ്‍ട്രോളിനോടും വിശദീകരണം തേടും. റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറും.
ADGP എസ് ശ്രീജിത്തിന്റെ റിപ്പോർട്ട് ഇന്ന് സ്പെഷ്യൽ കമ്മീഷണർക്ക് കൈമാറും. വിശദമായ അന്വേഷണത്തിന് ADGP നിർദേശം നൽകി. പത്തനംതിട്ട SP അന്വേഷിക്കും.































