കൊച്ചി.ലക്ഷ്മിപ്രിയക്ക് എതിരായ കേസിൽ അൻസിബക്ക് തിരിച്ചടി,FIR ഇട്ട് അന്വേഷിക്കേണ്ടതില്ല എന്ന് മജിസ്ട്രേറ്റ് കോടതി.സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കണമെന്ന ആവശ്യം പരിഗണിച്ചില്ല.പരാതി എസ്.എച്ച്.ഒയ്ക്ക് കൈമാറി എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട നടപടി സ്വീകരിക്കാമെന്ന് കോടതി.അൻസിബ ഹസനോട് കോടതിയിൽ ഹാജരായി സത്യവാങ്മൂലം നൽകാൻ നിർദേശം.അക്ഷ്മിപ്രിയ യൂട്യൂബ് അഭിമുഖത്തിൽ സ്ത്രീത്വത്തെ അപമാനിച്ചു എന്നായിരുന്നു അൻസിബയുടെ പരാതി.കേസെടുക്കാനാവില്ല എന്ന് പാലാരിവട്ടം പോലീസും കോടതിയിൽ നിലപാട് എടുത്തിരുന്നു
നടി ലക്ഷ്മിപ്രിയ ഉൾപ്പെടെയുള്ളവർക്കെതിരായ പരാതിയില്‍ അൻസിബ ഹസൻ ഹൈക്കോടതിയിലേക്ക് നീങ്ങുന്നു. മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കും. സ്ത്രീത്വത്തെ അവഹേളിച്ചെന്ന പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ആവശ്യം. മാനനഷ്ടക്കേസായി മാത്രം പരിഗണിച്ച മജിസ്ട്രേറ്റ് നടപടിയെ ചോദ്യം ചെയ്ത് ഹരജി നൽകും
താൻ നൽകിയത് സ്ത്രീത്വത്തെ അവഹേളിച്ചതുമായി ബന്ധപ്പെട്ട പരാതിയാണെന്ന് അൻസിബ. ഇത് അവഗണിച്ച് മാനനഷ്ടക്കേസായി മാത്രം പരിഗണിച്ചത് നിയമവിരുദ്ധം. മജിസ്ട്രേറ്റ് ഉത്തരവ് നീതിനിഷേധമാണെന്നും അൻസിബ
യൂട്യൂബ് അഭിമുഖത്തിൽ ലക്ഷ്മിപ്രിയ സ്ത്രീത്വത്തെ അവഹേളിക്കുന്ന പരാമർശം നടത്തിയെന്നതാണ് പരാതി. ആദ്യം പാലാരിവട്ടം പോലീസിനെ സമീപിച്ചെങ്കിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നില്ല. തുടർന്നാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്
എന്നാൽ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ് നിലപാടെടുത്തു. ഇത് പരിഗണിച്ച കോടതി, മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട സ്വകാര്യ പരാതിയിലേക്ക് കടക്കുകയായിരുന്നു
മാനനഷ്ടക്കേസിന്റെ നടപടികളുടെ ഭാഗമായി നേരിട്ട് ഹാജരായി സത്യവാങ്മൂലം നൽകാൻ ഇന്ന് മജിസ്ട്രേറ്റ് കോടതി നിർദേശിച്ചു. ഇത് ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കാൻ പൊലീസിന് നിർദേശം നൽകണമെന്നും ഹൈക്കോടതിയിൽ ഹരജി നൽകും




























